ഒരുപാടു തിരക്കുകളില്‍ പെട്ട് വെറുതെ ഇരുന്നിരുന്ന എന്നെയും, സഞ്ജുവിനെയും, ബാലുവിനെയും കൊടുങ്ങല്ലൂര്‍ അധോലോകത്തിലേക്ക് വിളിച്ചുവരുത്തി. അവിടെ അടുക്കളയില്‍ ഒരടുപ്പത്ത് വെടിയിറച്ചി വറുത്തുകൊണ്ടും, മറ്റൊരടുപ്പത്ത് തിരുത വറുത്തുകൊണ്ടും മണിലാല്‍ ദഹണ്ണക്കാരന്റെ ഭാവഹാവാദികളോടെ നില്‍ക്കുന്നു. ഞാന്‍ ചെന്നതും, ചോറു വാര്‍ത്തുവെയ്ക്കാനുള്ള നിര്‍ദ്ദേശം കിട്ടി. ചെയറില്ലാതെ ഇരിക്കാന്‍ പറഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്. കാരണം വാര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒന്നുമില്ലായിരുന്നു. താത്ക്കാലികമായ് ചില സൂത്രപ്പണികളിലൂടെ ചോറു വാര്‍ത്തു. തിരുത കറി നേരത്തേ വെച്ചു വെച്ചിരുന്നു. ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ മണിലാല്‍ പെട്ടെന്ന് ഊണ് കഴിച്ച് ഞങ്ങളെ തനിച്ചാക്കി അപ്രത്യക്ഷനായി.
പിന്നീട് നടന്ന സംഭവങ്ങള്‍ വിവരിക്കാന്‍ ബാലുവാണ് നല്ലത്. എങ്കിലും ഞാന്‍ പറയാം.
സഗീര്‍ എന്ന നാമധാരി സഞ്ജുവിന്റെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. കൊടുങ്ങല്ലൂരിലെ ഗ്രാമവീഥിയിലൂടെ നൂറേ നൂറില്‍ പറപ്പിച്ച വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടാന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നു. അര്‍ദ്ധബോധാവസ്ഥയിലിരുന്ന സഞ്ജുവിന് വാഹനത്തിന്റെ അവസ്ഥയെ കുറിച്ചായിരുന്നു ആധി. പണ്ടേ ബോധമില്ലാത്ത ഒരാളായതുകൊണ്ട് എന്തൊരു സ്പീഡ് എന്ന് പറഞ്ഞ് ഞാനിരുന്നു. വെടിയിറച്ചി തിന്ന ബാലു വെടി കൊണ്ട പന്നിയെ പോലെ എരിപൊരി സഞ്ചാരം കൊണ്ടു. ഒടുവില്‍ അഴിക്കോട് ബീച്ച് കണ്ട് ഞങ്ങള്‍ തിരിച്ചു. വീട്ടിലെത്തിയപ്പോള്‍ മണിലാലിന്റെ ഫോണ്‍... നീയെവിടെ നിന്‍ നിഴലെവിടെ എന്നു ചോദിച്ച്.....
അടുത്ത ഓണത്തിന് കാണാമെന്ന് പറഞ്ഞ് ഫോണ്‍ വെക്കുന്നതിനുമുമ്പ് ഞാന്‍ കുഴയാതെ ചോദിച്ചു, നീയെന്തിനു ഞങ്ങളെ വഞ്ചിഞ്ഞു!!!