Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Monday, June 13, 2016

ഒന്ന് കൊടുങ്ങല്ലൂര് വരെ

ഒരുപാടു തിരക്കുകളില്‍ പെട്ട് വെറുതെ ഇരുന്നിരുന്ന എന്നെയും, സഞ്ജുവിനെയും, ബാലുവിനെയും കൊടുങ്ങല്ലൂര്‍ അധോലോകത്തിലേക്ക് വിളിച്ചുവരുത്തി. അവിടെ അടുക്കളയില്‍ ഒരടുപ്പത്ത് വെടിയിറച്ചി വറുത്തുകൊണ്ടും,  മറ്റൊരടുപ്പത്ത് തിരുത വറുത്തുകൊണ്ടും മണിലാല്‍ ദഹണ്ണക്കാരന്റെ ഭാവഹാവാദികളോടെ നില്‍ക്കുന്നു. ഞാന്‍ ചെന്നതും, ചോറു വാര്‍ത്തുവെയ്ക്കാനുള്ള നിര്‍ദ്ദേശം കിട്ടി.  ചെയറില്ലാതെ ഇരിക്കാന്‍ പറഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്. കാരണം വാര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒന്നുമില്ലായിരുന്നു. താത്ക്കാലികമായ് ചില സൂത്രപ്പണികളിലൂടെ ചോറു വാര്‍ത്തു.  തിരുത കറി നേരത്തേ വെച്ചു വെച്ചിരുന്നു. ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ മണിലാല്‍ പെട്ടെന്ന് ഊണ് കഴിച്ച് ഞങ്ങളെ തനിച്ചാക്കി അപ്രത്യക്ഷനായി.

പിന്നീട് നടന്ന സംഭവങ്ങള്‍ വിവരിക്കാന്‍ ബാലുവാണ് നല്ലത്. എങ്കിലും  ഞാന്‍ പറയാം.

സഗീര്‍ എന്ന നാമധാരി സഞ്ജുവിന്റെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. കൊടുങ്ങല്ലൂരിലെ ഗ്രാമവീഥിയിലൂടെ നൂറേ നൂറില്‍ പറപ്പിച്ച വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടാന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നു. അര്‍ദ്ധബോധാവസ്ഥയിലിരുന്ന സഞ്ജുവിന് വാഹനത്തിന്റെ അവസ്ഥയെ കുറിച്ചായിരുന്നു ആധി. പണ്ടേ ബോധമില്ലാത്ത ഒരാളായതുകൊണ്ട് എന്തൊരു സ്പീഡ് എന്ന് പറഞ്ഞ് ഞാനിരുന്നു. വെടിയിറച്ചി തിന്ന ബാലു വെടി കൊണ്ട പന്നിയെ പോലെ എരിപൊരി സഞ്ചാരം കൊണ്ടു. ഒടുവില്‍ അഴിക്കോട് ബീച്ച് കണ്ട് ഞങ്ങള്‍ തിരിച്ചു. വീട്ടിലെത്തിയപ്പോള്‍ മണിലാലിന്റെ ഫോണ്‍... നീയെവിടെ നിന്‍ നിഴലെവിടെ എന്നു ചോദിച്ച്.....
അടുത്ത ഓണത്തിന് കാണാമെന്ന് പറഞ്ഞ് ‍ ഫോണ്‍ വെക്കുന്നതിനുമുമ്പ് ഞാന്‍ കുഴയാതെ ചോദിച്ചു, നീയെന്തിനു ഞങ്ങളെ വഞ്ചിഞ്ഞു!!!

Thursday, March 13, 2014

അമൃതാനന്ദമയിയും എം.പി.നാരായണപിള്ളയും


ഏതാണ്ട് ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിവുപോലെ ഒരു ശനിയാഴ്ച മുംബൈ ബോറിവലിയിലെ ശാന്തി ആശ്രമത്തിനടുത്തുള്ള പ്രസന്നപ്രഭ എന്ന കെട്ടിടത്തിലെ എം.പി. നാരായണപിള്ളയുടെ ഫ്ളാറ്റില്‍ ചെന്നു. ഞങ്ങള്‍ എല്ലാ ആഴ്ചയിലും നടത്താറുള്ള സൂര്യനു കീഴെയുള്ള സകല കാര്യങ്ങളെ കുറിച്ചും വാദവും പ്രതിവാദവും തുടങ്ങി. ഇതിനിടയിലായിരുന്നു നാണപ്പേട്ടന്‍റെ സഹധര്‍മ്മിണി [പ്രഭേടത്തി] ഒരു വെടി പൊട്ടിച്ചത്... അത് മറ്റൊന്നുമായിരുന്നില്ല,

"മുരളീ കേള്‍ക്കണോ, ഇന്നൊരു തമാശയുണ്ടായി, [ഞാന്‍ ആകാംഷാഭരിതന്‍ ചെവി കൂര്‍പ്പിച്ചു] നാണപ്പേട്ടന്‍ അമൃതാനന്ദമയിയെ കാണാന്‍ ആള്‍ക്കൂട്ടത്തിനടുത്തായ് നില്ക്കുന്നു." 

അതു പറഞ്ഞ് ഒളിക്കണ്ണിട്ട് നോക്കി പ്രഭേടത്തി ഒരു പുഞ്ചിരി പാസ്സാക്കി അകത്തേക്ക് പോയി. വിശ്വാസം വരാതെ ഞാന്‍ നാണപ്പേട്ടനെ നോക്കി, എന്നിട്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു, 'അയ്യേ, ഞാന്‍ നാണപ്പേട്ടനില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല'. പെട്ടെന്നായിരുന്നു നാണപ്പേട്ടന്‍റെ മറുചോദ്യം.

മുരളീ എത്രകാലം ബ്രിട്ടീഷുകാര്‍ ഭാരതം ഭരിച്ചു?
ഞാന്‍ : ബ ബ്ബ ബ്ബ ബ്ബ...അതു പിന്നെ....
നാണപ്പേട്ടന്‍ : അതു പോട്ടെ..... നമുക്കെപ്പോഴെങ്കിലും ഏതെങ്കിലും ബ്രിട്ടിഷുകാരനോട് അതിന്‍റെ ദേഷ്യം തീര്‍ക്കാനായിട്ടുണ്ടോ?
ഞാന്‍ : എനിക്കെന്തായാലും അതിനു പറ്റിയിട്ടില്ല
നാണപ്പേട്ടന്‍ : എനിക്കും പറ്റിയിട്ടില്ല, അപ്പോള്‍ അതിനു കഴിഞ്ഞ ഒരു സ്ത്രീയെ നമ്മള്‍ ബഹുമാനിക്കണ്ടേ?

ഞാന്‍ : മനസ്സിലായില്ല

നാണപ്പേട്ടന്‍ : എന്‍റെ മുരളീ, സായിപ്പന്മാരെ വെള്ളമുണ്ടുടുപ്പിച്ച്, ജുബ്ബ ധരിപ്പിച്ച്, ഉമിക്കരി കൊണ്ട് പല്ലു തേപ്പിച്ച്, ഈര്‍ക്കിലി കൊണ്ട് നാക്ക് വടിപ്പിച്ച്, കഞ്ഞിയും പയറും, പ്ളാവില കൊണ്ട് കോരി കുടിപ്പിച്ച്, തന്‍റെ തൊട്ടു പുറകിലിരുത്തി താന്‍ പാടുന്ന മലയാളം ഭജന കാണാപാഠം പഠിപ്പിച്ച് തപ്പ് കൊട്ടിച്ച് പാടിപ്പിച്ചുകൊണ്ട് ഒരു തരത്തില്‍ ആ രാജ്യത്തോടു തന്നെ പ്രതികാരം ചെയ്യുന്ന അമൃതാനന്ദമയിയെ ഞാന്‍ ബഹുമാനിക്കുന്നെടോ, അതിലെന്താ ത്ര തെറ്റ്!

എന്‍റെ തലയ്ക്കകത്ത് ഞൊടിയിടയില്‍ ഒരു മിന്നല്‍ പിണര്‍ . ഒരു നിമിഷം ഞാന്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട് അങ്ങനെ ഇരുന്നുപോയി.

NB: ഇത് അമൃതാനന്ദമയിയെ വെള്ളപൂശുന്നതിനുള്ള പോസ്റ്റല്ല, മറിച്ച് സാധാരണക്കാര്‍ ചിന്തിക്കുന്നതിനപ്പുറം കേരളം കണ്ട അസാമാന്യ പ്രതിഭാശാലിയായ എം.പി.നാരായണപിള്ള എങ്ങനെ ചിന്തിക്കുന്നുവെന്നും, അതെങ്ങനെ നമ്മുടെ ബോധമണ്ഡലത്തിലേക്ക് ഇറ്റിക്കുന്നുവെന്നുമുള്ള ഒരു  ചൂണ്ടുപലക മാത്രമാണിത്.

Wednesday, November 13, 2013

ഭീകരവാദികളുടെ ലോകം

വെടിക്കെട്ട് കഴിഞ്ഞ ഉത്സവ പറമ്പില്‍
വെടിപ്പുകയിലൂടെ പരതി നടന്ന അയാള്‍
വെടിമണം മാറാന്‍ ചുണ്ടിലൊരു ബീഡിക്കുറ്റി തിരുകി
എരിഞ്ഞമരാന്‍ തുടങ്ങുന്നൊരു പൊട്ടാസെടുത്ത്
ബീഡി കത്തിച്ചു രസിച്ച്, പൊട്ടാസാഞ്ഞുവലിച്ച്
ബീഡിക്കുറ്റി വലിച്ചെറിയുമ്പോള്‍ നടുങ്ങുന്ന ശബ്ദത്തില്‍ പൊട്ടിത്തെറിച്ച അയാളുടെ ചുണ്ടിലൊരു പരിഹാസച്ചിരി. 


ഭീകരസ്ഫോടനം നടത്തിയ അയാളൊരു ചാവേറായിരുന്നുവെന്നും പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ അയാളെ ഒറ്റപ്പെടുത്താനും, വന്‍ ദുരന്തം ഒഴിവാക്കാനും കഴിഞ്ഞുവെന്നും മാദ്ധ്യമങ്ങള്‍. 
വലിച്ചെറിഞ്ഞ ബീഡിക്കുറ്റിയിലൂടെ അന്വേഷണം പുരോഗമിക്കുമ്പോള്‍ വന്‍സ്രാവുകള്‍ വലയിലായേക്കാം എന്ന് കേന്ദ്ര ആഭ്യന്തരന്‍... 

ബീഡിക്കമ്പനി പൂട്ടണമെന്ന് പ്രതിപക്ഷം

പൊട്ടുന്ന പൊട്ടാസ് ഇനി മുതല്‍ ഉത്സവത്തിനു വേണ്ടെന്ന് കോടതി. 

പൊട്ടിത്തെറിക്കുന്ന ബീഡിയുണ്ടാക്കിയത് ഭരണം അട്ടിമറിക്കാനാണെന്ന് ഭരണപക്ഷം.

പൊട്ടിത്തെറിക്കാന്‍ കൊതിക്കുന്ന ജനങ്ങള്‍

- 0 -

Monday, October 21, 2013

സ്ത്രീ-പുരുഷ സമത്വം

സ്ത്രീ പുരുഷ സമത്വം വേണംന്നന്ന്യാ ഇന്റെ അഭിപ്രായം ട്ടൊ...അതിപ്പൊ ഇവടെ വേണ്ടത്രെ ഇണ്ടേനും.. സ്ത്രീ പുരുഷ സമത്വംന്നൊക്കെ കേട്ട് ഹാലിളകിയ ചില പിന്തിരിപ്പന്‍ ആണുങ്ങള് ചോയ്‌ച്ചിരുന്നുത്രെ, “എന്തൂട്ട് സമത്വംന്നാ ഈ പറേണേ...ല്ലാ ആണിന്റെ ശരീരോം, പെണ്ണിന്റെ ശരീരോം ഒരേ പോല്യാണോ, ഇന്ദിരാഗാന്ധി പ്രധാനമന്ത്രീം, പ്രതിഭാ പാട്ടീല് പ്രസിഡന്റും ആയിക്കോട്ടേ, ന്നാലും ഇവരൊക്കെ ഒരു തെങ്ങില് കേറി തേങ്ങ ഇട്വോ”.... ഈ ചോദ്യം ചോച്ചോരൊക്കെ ഇപ്പൊ കമാന്നൊരക്ഷരം (അതോ രണ്ടക്ഷരോ) മിണ്ടിണില്യാ... കാരണം ന്താ ന്നോ... തെങ്ങ്‌മ്മെ കേറണ യന്ത്രം വന്നപ്പോ തരുണിമണികളൊക്കെ മണി മണ്യായി തെങ്ങ്‌മ്മെ കേറി തേങ്ങയിട്‌ണൂന്ന്.. അതുകേട്ട് ‘എന്തൂട്ട് തേങ്ങ്യാ” ന്നൊന്നും ചോയ്‌ക്കണ്ട ട്ടോ... പെണ്ണിന് സാധിക്കാത്തതായിട്ടൊന്നൂല്യാന്നങ്ങട് ധരിച്ചോളിന്‍.. വെര്‍തെ കേറി ഞെളിയണ്ട ട്ടോ പുല്ലിംഗങ്ങളേ....! സ്ത്രീലിംഗങ്ങള് ഒരുങ്ങി പൊറപ്പെട്ടാലുണ്ടല്ലോ, പിന്നെ അടുക്കളേ കെടന്ന് ഗ്യാസ് പോക്വേ നിവൃത്തി ഉള്ളൂന്നങ്ങട് കൂട്ടിക്കോളു ട്ടൊ.


ഇങ്ങന്യൊക്കെ ആണെങ്കിലും (ആണ്‍ എങ്കിലും എന്നല്ലാട്ടോ), ഇന്നൊരു കാഴ്ച കണ്ടപ്പോ ഇനിക്ക് ഒരു ചെറിയ സംശയം ഇണ്ടായീന്നുള്ളത് നേരാ... ന്താ ച്ചാ ഒരു വണ്ടി പാഞ്ഞു വര്‌ണൂ... റോഡ് ക്രോസ് ചെയ്യാനൊരു സ്ത്രീ നിക്കണൂ... അവര് റോഡിന്റെ ഒരു ഭാഗത്തയ്ക്ക് മാത്രം നോക്കി വണ്ടി വരിണില്യാന്നൊറപ്പിച്ച് കൂളായിട്ടങ്ങട് നടക്ക്വാ... എതിര്‍ ദിശേന്ന് വന്ന വണ്ടി സഡന്‍ ആയി ബ്രേക്കിട്ടതോണ്ട് ഹാവൂ, ആശ്വാസായി... അപ്പൊ ന്താണ്ടായേന്ന് നിശ്ശംണ്ടോ... ഡ്രൈവറവരെ ഒന്ന് രൂക്ഷമായ് നോക്കി.. ആ സ്ത്രീലിംഗാവട്ടെ ഇവനെന്തൂട്ടാ കാട്ട്യേന്ന മട്ടിലൊരു നോട്ടോം ഒരു നാണോം, ഒരു പോക്കും.


ഞാനവടെ ഇരുന്ന് ഓര്‍ത്തത് സാഹിത്യവാരഫലം എഴുതിയിരുന്ന എം. കൃഷ്ണന്‍ നായര്‍ സാറിനെ ആയിരുന്നു... അദ്ദേഹം എഴുതി.. പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം എന്താ... പുരുഷന്‍ വണ്ടീടെ മുമ്പില് ചാട്യാ, സോറി പറഞ്ഞ് ചമ്മലോടെ നടന്നു നീങ്ങും, സ്ത്രീയാവട്ടെ, ഡ്രൈവറെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് അന്നനടയോടെ നടമാടും. ദാ വരണൂ...നേരം ഒരുപാടായി... അകത്തമ്മ വിളിക്കുന്നു ... ഇനിയും വൈകിയാല്‍ സ്ത്രീലിംഗം കോപിക്കും... ഈ പുല്ലിംഗം വെറുതെയാവും!

Sunday, September 15, 2013

ദൈവത്തിന്റെ സ്വന്തം നാടും, സാച്ചര കേരളവും!!!!



സാക്ഷരകേരളത്തിലെ പത്രത്തി വരുന്ന ക്ലാസിഫൈഡ് സ് പേജിലെ ചില പരസ്യങ്ങളാണിവ:

  1. അത്ഭുത സിദ്ധി – എല്ലാറ്റിനും ഉട പരിഹാരം
  2. മായാമോഹിനി വശ്യമാന്ത്രിക ഏലസ്സ്
  3. ഉദ്ദിഷ്ട കാര്യങ്ങക്ക് സവ്വ മതസ്ഥക്കും ജ്യോതിഷം
  4. നിധി കണ്ടെത്തുവാനുള്ള സൂത്രങ്ങ
  5. പാലു കുടിക്കുന്ന  ഗണേശവിഗ്രഹം
  6. കണ്ണി കൂടി രക്തം ഒഴുകുന്ന മേരി
  7. മധുരമുള്ള വെള്ളം നല്‍കുന്ന ദൈവം
  8. അത്ഭുതങ്ങ കാട്ടുന്ന ദൈവങ്ങ
  9. നീറുന്ന പ്രശ്നങ്ങക്ക് പൂജാ കമ്മങ്ങളാ ഉത്തമപരിഹാരം
  10. ധനാകഷണ യന്ത്രം
  11. ധ്യാനത്തിലൂടെ എല്ലാ ദുഃഖങ്ങക്കും പരിഹാരം
  12. ദക്ഷിണ കാര്യസാദ്ധ്യതയ്ക്കു ശേഷം
  13. കാര്യ സിദ്ധി പൂജ
  14. സിദ്ധിയുള്ള ചെപ്പുകുടം
  15. സിദ്ധിയുള്ള രത്നങ്ങ
  16. വെള്ളി മൂങ്ങ കൊണ്ടു വരുന്ന ഐശ്വര്യങ്ങ
  17. ദൈവങ്ങ
  18. സന്താനലബ്ദി ഉണ്ടാക്കാ കഴിയുന്ന സന്ന്യാസിമാ
  19. സോളാ പദ്ധതിക
  20. ഒരു വഷം കൊണ്ട് പണം ഇരട്ടിപ്പിക്കുന്ന പദ്ധതിക
  21. കാക്കത്തൊള്ളായിരം ചിട്ടിഫണ്ടുക

ഇതിലെല്ലാം തലവെച്ചു കൊടുക്കുന്ന മലയാളിക…. എന്നിട്ടും ലജ്ജയില്ലാതെ അഹങ്കാരത്തോടെ വിളിച്ചു പറയുന്നു, സാച്ചര കേരളം സാച്ചരകേരളം… ദൈവത്തിന്റെ സ്വന്തം നാട്!

കേഴുക മമ നാടേ എന്നല്ലാതെ എന്തു പറയാ

Friday, May 24, 2013

ശ്രേഷ്ഠഭാഷാ പദവി - ഭയങ്കരം!

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി കൈവന്നിരിക്കുന്നു. ഈ നേട്ടത്തില്‍ ഓരോ മലയാളിയും സന്തോഷിക്കുന്നുണ്ടാവും. കാരണം കാലപഴക്കത്തിലും സംസ്ക്കാരത്തിലും മുന്നിട്ട് നിന്നുകൊണ്ട് ഒരു ജനത ഇവിടെ ജീവിയ്ക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പറയിച്ചതിലുള്ള സന്തോഷം. ഇതിനു വേണ്ടി പ്രയത്നിച്ച ഭാഷാ പണ്ഡിതന്മാര്‍ക്കും, സാഹിത്യകാരന്മാര്‍ക്കും, ചരിത്രകാരന്മാര്‍ക്കും, ഭാഷാ പ്രേമികള്‍ക്കും അനുമോദനങ്ങള്‍ നേരുന്നതോടൊപ്പം ഒരു കാര്യം കൂടി പറയാന്‍ ഞാനാഗ്രഹിക്കുന്നു.

മലയാള ഭാഷയുടെ ഈ ശ്രേഷ്ഠതയൊക്കെ പത്രമാദ്ധ്യമങ്ങളും, ദൃശ്യമാദ്ധ്യമങ്ങളും കൂടി ഒരേ ഒരു വാക്കില്‍ ഇല്ലാതാക്കും എന്നെനിക്കുറപ്പുണ്ട്. ആ വാക്ക് ‘ഭയങ്കരം’ എന്ന വാക്കാണ്. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് ‘ഭയങ്കര ഇഷ്ടായി’ എന്നോ, ‘ഭയങ്കര സംഭവമായിപ്പോയി’ എന്നോ അവര്‍ വിലയിരുത്താനുള്ള സാദ്ധ്യത ഞാന്‍ കാണുന്നു. ഇന്ന് ഏതൊരു മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്നും വരുന്നത് ‘ഭയങ്കരം’ എന്ന വാക്കാണെന്ന് തോന്നുന്നു. ചിലപ്പോള്‍ അത് അന്വര്‍ത്ഥമാക്കുന്ന സംഭവ വികാസങ്ങളായിരിക്കും കേരളത്തില്‍ നടക്കുന്നത്. പക്ഷെ അതൊന്നുമോര്‍ത്തിട്ടല്ല മലയാളികള്‍ ആ പദം ഉപയോഗിക്കുന്നത്. ‘ഏറ്റവും അധികം‘, ‘ഒരുപാട്‘, ‘കൂടുതല്‍‘ എന്നൊക്കെ അര്‍ത്ഥം വരുത്തുവാനാണ് നാം ഇന്ന് ‘ഭയങ്കരം’ എന്ന വാക്കുപയോഗിക്കുന്നത്.

പാടി പതിഞ്ഞാല്‍ അത് കാലക്രമേണ ശരിയായ ഭാഷാ പ്രയോഗമായി തീരും എന്ന് കേട്ടിട്ടുണ്ട്.  അതുകൊണ്ട് നമ്മുടെ മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതില്‍ ഏവര്‍ക്കും ഭയങ്കര സന്തോഷം ഉണ്ടാവും എന്ന് വിശ്വസിച്ചുകൊണ്ട് നമസ്ക്കാരം!

സസ്നേഹം
മുരളി കെ മേനോന്‍

Friday, June 15, 2007

ബ്ലോഗ് പ്രശ്നങ്ങളും, കുമാറിന്റെ കാര്‍ട്ടൂണും

കുമാറിന്റെ കാര്‍ട്ടൂണ്‍ ആണ് ബ്ലോഗിലെ കശപിശകളെക്കുറിച്ച് രണ്ടു വാക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. കുമാര്‍ ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല, കഴിഞ്ഞ വര്‍ഷം ബി.ടി.എച്ചില്‍ ബ്ലോഗേഴ്സ് മീറ്റിംഗില്‍ ഞാന്‍ പറഞ്ഞിരുന്നു, ബ്ലോഗ് നല്ല രീതിയില്‍ മുന്നോട്ടുപോകണമെങ്കില്‍ അത് ഒരു ചാറ്റിംഗ് ക്ലബ്ബില്‍ ഒതുക്കാതെ ക്രിയേറ്റീവ് ആയ സീരിയസ് ആയ ബ്ലോഗുകളെ വേര്‍തിരിച്ച് വെളിപ്പെടുത്തുന്ന ഒരു സമ്പ്രദായം നിലവില്‍ വരുത്താനായാല്‍ സ്വാഭാവികമായും സ്വന്തം ബ്ലോഗുകളെ ആ നിലവാരത്തിലേക്കുയര്‍ത്താന്‍ ഓരോരുത്തരും ശ്രമിക്കും. അതല്ലാതെ വെറുതെ എന്തെങ്കിലും സംവദിക്കാന്‍ മാത്രമാണെങ്കില്‍ അതിന് ഇന്ന് ഇന്റര്‍നെറ്റില്‍ എത്രയോ ഉപാധികളുണ്ട്. കുമാര്‍ കാര്‍ട്ടൂണ്‍ കണ്ണുകളോടെ കാര്യങ്ങള്‍ നോക്കി കാണാന്‍ കഴിവുള്ള കലാകാരനാണ്. അപ്പോള്‍ വഴിപിരിയലല്ല അതിന്റെ പോംവഴി, മറിച്ച് ക്രിയാത്മകമായ ഒരു നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടത്, അതിനുശേഷവും ഇത് നമ്മുടെ ഇടമല്ലെന്ന് തിരിച്ചറിയാവുന്ന വിധം അധ:പതനം ഉണ്ടായെങ്കില്‍ മാത്രമേ, അങ്ങനെയൊരു തീരുമാനത്തിലെത്തേണ്ടതുള്ളു. പിന്മൊഴികളുടെ കരുത്ത് അത് എല്ലാവരേയും ഒരുമിപ്പിക്കുന്നു എന്നുള്ളതാണ്, അതു തന്നെയാണ് അതിന്റ്റെ ദൌര്‍ബ്ബല്യവും. വിശ്വപ്രഭക്കും, അനിലിനും (ചങ്ങാതി), സങ്കുചിതനും, വിശാലനും അതുപോലെ പണ്ട് ഗസ്റ്റ്ബുക്കില്‍ എഴുതിയിരുന്ന എല്ലാവര്‍ക്കും അറിയാം, എങ്ങനെയാണ് ആല്‍ത്തറ എന്ന നമ്മുടെ സങ്കല്പത്തിന്റെ കടയ്ക്കല്‍ കത്തി വെക്കാന്‍ വന്ന പ്രകാശിനെ നേരിട്ടതെന്നും, പിന്നീട് സ്വാഭാവികമായ ഒരന്ത്യം ഗസ്റ്റ്ബുക്കിനു സംഭവിച്ചതുമൊക്കെ. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഉള്ളവരൊക്കെ ഇതിന്റെ ഉയര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില അസ്വാരസ്യങ്ങളെ എങ്ങനെ നല്ല രീതിയില്‍ പര്യവസാനിപ്പിക്കാമെന്നു കൂടി ചിന്തിക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിച്ചുകൊണ്ട് നിര്‍ത്തുന്നു,
സസ്നേഹം
മുരളി

Wednesday, June 06, 2007

വിശാലമനസ്കന്‍ കേരളത്തില്‍

പ്രിയ ബ്ലോഗന്മാരേ,

വിശാലമനസ്കന്‍ സ്വന്തം സിറ്റിയായ കൊടകരയിലെത്തിയിട്ട് ശ്ശി നാളായെങ്കിലും ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത് ഈ അടുത്തകാലത്താണ്. ജൂണ്‍ 2 ന് ഭാര്യയേയും മക്കളേയും കൂട്ടി വിശാലന്‍ എന്റെ വീട്ടിലേക്ക് ആഗതനാവുകയും, പണിയൊന്നുമില്ലാത്ത ഞാന്‍ വീട്ടിലൊറ്റയ്ക്കായതിന്റെ പേരില്‍ വലിയ സത്ക്കാരമൊന്നും നല്‍കാതെ കുറേ നേരം ലാത്തിയടിച്ച് അവശരാക്കി അവരെ തിരിച്ചയക്കുകയും ചെയ്ത വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. പോകാന്‍ നേരം നടന്ന ഫോട്ടോ എടുപ്പ് പരിപാടിയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുകയും, ഫോക്കസ് ചെയ്യാന്‍ വൈകുന്തോറും ഇയാളുടെ മോന്ത ഫ്രെയിമില്‍ വൃത്തികേടായിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നറിഞ്ഞ വിശാലന്‍ വളരെ വേഗം പറ്റാവുന്നത്ര ഫോട്ടോകള്‍ എടുത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടു എന്നും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പിറ്റേ ദിവസം ഞാന്‍ വിശാലന്റെ വീട് തിരക്കി പോകുകയും പുതിയ വീടിന്റെ മുമ്പില്‍ ചെന്ന് ഫോണ്‍ ചെയ്ത് ഉള്ളില്‍ മലര്‍ന്നടിച്ച് വിശ്രമിച്ചുകൊണ്ടിരുന്ന വിശാലനെ പുറത്തേക്ക് വിളിച്ച് ഒരു മണിക്കൂറിലധികം വധിക്കുകയുമുണ്ടായി. അതിനകം കൊടകരപുരാണം വായിച്ച് ഹാലിളകിയ മൂന്നു ചെറുപ്പക്കാര്‍ വിശാലനെ കണ്ട് മനസ്സ് നിറയ്ക്കാന്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. അവരിലൊരാള്‍ ആയുര്‍വ്വേദ ഡോക്ടര്‍ ആയിരുന്നു. എല്ലാവരും കൂടി പറ്റാവുന്നത്ര തമാശകള്‍ (“ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധന്“ എന്ന മാതിരി തമാശയല്ല, മറിച്ച് അതിനേക്കാള്‍ തറയായതോ മുന്തിയതോ ആയ തമാശകള്‍) ‍പറഞ്ഞ് പിരിഞ്ഞു.

കൊടകരപുരാണം ചൂടപ്പം പോലെ കേരളത്തില്‍ വിറ്റു തീര്‍ന്ന വിവരം ഞാന്‍ സന്തോഷപൂര്‍വ്വം നിങ്ങളെ അറിയിക്കുന്നു. ഇനിയെല്ലാം വിശാലന്റെ തിരിച്ചു വരവില്‍ നിങ്ങള്‍ക്ക് വിശാലമായ് തന്നെ കേള്‍ക്കാം.

സസ്നേഹം
മുരളി