Monday, September 03, 2007

തേങ്ങുകയറ്റക്കേസും തുടര്‍ സംഭവവും

പ്രതികരണവേദിയില്‍ പ്രതിപാദിച്ച കേസിങ്ങനെ തിക്കൊടി : വീട്ടുപറമ്പിലെ തേങ്ങ ഇടാത്തതിന് തെങ്ങുകയറ്റത്തോഴിലാളിക്ക് വീട്ടുടമയുടെ വക്കീല്‍ നോട്ടീസ് .തിക്കൊടി ആറാം കണ്ടം കണ്ടം നിലംകുനി എ.പി. ചാത്തുക്കുട്ടിയാണ് അഡ്വ: കെ രാമചന്ദ്രന്‍ മുഖേന തെങ്ങുകയറ്റത്തൊഴിലാളി വരിക്കോളിക്കുനി ശ്രീധരന് നോട്ടീസ് അയച്ചത് .കഴിഞ്ഞ മൂന്നുമാസമായി തേങ്ങ പറിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസത്തിലാണെന്നും തേങ്ങ വിഴുമെന്ന ഭയത്തില്‍ വീട്ടിനു പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും പേരക്കുട്ടിയ്ക്ക് പുറത്തിറങ്ങി കളിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നു. നോട്ടീസ് കിട്ടി പത്തു ദിവസത്തിനുള്ളില്‍ തേങ്ങ പറിച്ചു കൊടുക്കുകയോ , താല്പര്യമില്ലെങ്കില്‍ വീട്ടുടമയെ രേഖാമൂലം അറിയിക്കുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ വേറെ ആളെ കണ്ടെത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

അതിനുശേഷം സംഭവിച്ചതെന്തെന്നറിയാന്‍ വായനക്കാര്‍ക്ക് താല്പര്യമുണ്ടാവും എന്നതുകൊണ്ട്, മറ്റൊരു പോസ്റ്റ്:

വരിക്കോളിക്കുനി ശ്രീധരന്‍ (എളുപ്പത്തിനുവേണ്ടി വരിക്കോളി ശ്രീധരന്‍ എന്നാക്കാം) ദേഷ്യത്തില്‍ ഏണിയുമായ് തെങ്ങുകയറാന്‍ വരുന്നു. ഒരു തെങ്ങില്‍ കയറി 5 തേങ്ങയിടുന്നു. അഞ്ചും ഏണിയില്‍ വെച്ചുകെട്ടി വന്ന വഴിയെ തിരിച്ചു നടക്കുന്നു. ശ്രീമതി ചാത്തുക്കുട്ടി അതുകണ്ട്, വരിക്കോളിയോട് ചൊദിക്കുന്നു:

ശ്രീമതി: എന്താ ശ്രീധരാ, തേങ്ങയിട്ടീട്ട് ഒന്നും തരാതെ പോണത്?

ശ്രീധരന്‍: എന്ത് തേങ്ങ..നിങ്ങളെന്താ ഈ നാട്ടിലൊന്നും അല്ലേ ജീവിക്കണേ?

ശ്രീമതി: അതെന്താ ശ്രീധരാ അങ്ങനെ പറേണേ?

ശ്രീധരന്‍: അപ്പോ തെങ്ങുകയറ്റ തൊഴിലാളികളുടെ അവകാശത്തെപ്പറ്റിയൊന്നും വക്കീല്‍ സാറ് പറഞ്ഞു മനസ്സിലാക്കീട്ടില്ലേ?

ശ്രീമതി: അതെന്തായാലും ശരി, എനിക്ക് കൂട്ടാനിലരക്കാന്‍ തേങ്ങ വേണം.

ശ്രീധരന്‍: എന്നാ, ഞാന്‍ പറഞ്ഞു തരാം. കേറാന്‍ ഒരു തേങ്ങ, എറങ്ങാന്‍ ഒരു തേങ്ങ, പിന്നെ ഒരെണ്ണം എന്റെ ശരിക്കുള്ള കൂലി, പിന്നെ ഒരെണ്ണം നിങ്ങളെനിക്കു തരും.

ശ്രീമതി: അപ്പഴും ഒരെണ്ണം ബാക്കിയില്ലേ ശ്രീധരാ?

ശ്രീധരന്‍: അത് ഞാന്‍ തരില്യാ. എന്തായാലും കേസു കൊടുത്തിരിക്കല്ലേ, ഈ തേങ്ങേം കൂടി ചേര്‍ത്തോളാന്‍ പറ.

വരിക്കോളി വലതുവശത്തു ഏണി വെച്ച് ഇടതുവശം ചേര്‍ന്ന് പുറത്തേക്കു നടക്കുമ്പോള്‍ പിറുപിറുത്തത് തേങ്ങയുടെ കൂടെ പലതും ചേര്‍ത്ത് കൊഴുപ്പിച്ചായിരുന്നത് എന്നുള്ളതുകൊണ്ട് ഞാന്‍ തന്നെ സെന്‍സര്‍ ചെയ്തിരിക്കുന്നു.

14 comments:

Murali K Menon said...

തെങ്ങുകയറ്റതൊഴിലാളിക്കെതിരെ കേസു കൊടുത്തതിനുശേഷം എന്തുണ്ടായി എന്നറിയാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടി എന്റെ കമന്റ് പോസ്റ്റായ് ഇവിടെ കൊടുക്കുന്നു. തെങ്ങുകയറ്റത്തൊഴിലാളിയോടാ കളി...കോടതി വിധി എന്തായാലും പെറ്റി ബൂര്‍ഷാകളുടെ തലയില്‍ ഒണക്കത്തേങ്ങ വീണു ചാവാനോ ചത്തതിനൊക്കുമേ ജീവിച്ചിരിക്കാനോ ആണു ശ്രീധരന്‍ വിധിച്ചിരിക്കുന്നത്.

G.MANU said...

:)

മന്‍സുര്‍ said...

പ്രിയ മുരളി

വരിക്കോളി കാര്യങ്ങള്‍ അറിഞ് വെച്ചത് കൊണ്ടു ...സംഗതി ഒത്തു.
പാവം ഒന്നെങ്കിലും ആ അമ്മക്ക് കൊടുക്കാമായിരുന്നു.
നന്നായിട്ടുണ്ടു..

മന്‍സൂര്‍

Aravishiva said...

:-D

ശ്രീധരന്റെ അപ്പീല്‍ കുറിയ്ക്കു കൊണ്ടു...

ശ്രീ said...

കൊള്ളാം മാഷെ
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചുമ്മാതല്ല തെങ്ങു കയറാന്‍ യന്ത്രം കണ്ടു പിടിക്കുന്നത്.

(ഉന്നം നോക്കി എറിയാന്‍ അറിയുന്നവരുണ്ടെല്‍ എന്തിനാ തെങ്ങീക്കയറണേ?)

Murali K Menon said...

എന്റെ ചാത്താ, യന്ത്രം കണ്ടുപിടിച്ചീട്ടും ആ യന്ത്രത്തില്‍ കേറുന്നത് വേലാണ്ടിയോ, കുഞ്ഞാണ്ടിയോ, തുപ്രനോ ഒക്കെ തന്നെയാണ്. യന്ത്രത്തില്‍ കേറി മൊതലാളി മേലോട്ട് പോയാല്‍ തിരിച്ച് തേങ്ങയുടെ കൂടെ താഴേക്ക് പോരും. തേങ്ങാ ചമ്മന്തിയാവും. അപ്പോ പിന്നെ ശ്രീധരന്‍ വീണ്ടും അഞ്ചാമത്തെ തേങ്ങ ഉടമസ്ഥനു കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കും....

കുഞ്ഞന്‍ said...

എന്റെ പറമ്പില്‍ മൊത്തം 16 തെങ്ങ്, അതില്‍നിന്നു ആകെ കിട്ടുന്നത് 25 - 30 കാരണം മണ്ഡരി.
തെങ്ങൊന്നിനു 2രൂപ 50 പൈസ കയറ്റക്കൂലി,
തെങ്ങെട്ടുക്ക് ഒരു തേങ്ങ കണക്കന്(കയറ്റ തൊഴിലാളി)അതു അവന്റെ അവകാശം.താണു കേണപേക്ഷിച്ചാല്‍,തേങ്ങ പൊതിക്കുന്നതിനു രണ്ടു തേങ്ങ കൂലി.തേങ്ങയും പട്ടയും പറക്കിയിടുവാന്‍ വരുന്ന അയല്‍‌വക്കത്തെ ചേച്ചിക്ക് കൂലി ഒരു തേങ്ങ. എല്ലാം കഴിയുമ്പോള്‍ വല്യ മിച്ചമൊന്നുമുണ്ടാകില്ല. പക്ഷെ സമാധാനം, തലിയില്‍ വീഴാതെ നടക്കാമല്ലോ, യേത്.. തേങ്ങ.. പിന്നെ നിന്നെയുണ്ടാക്കിയ നേരത്തു രണ്ടു തെങ്ങു വച്ചാമതിയെന്ന മുറുമുറുപ്പ് കേള്‍ക്കേണ്ടാ...എപ്പടി..

Murali K Menon said...

അത് കലക്കി കുഞ്ഞാ, എന്തായാലും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അച്ഛന്റെ വായില്‍ നിന്ന് ആ മന്ത്രം കേള്‍ക്കേണ്ടി വരില്ല എന്നത് ഒരു സമാധാനമാണ്. ബാക്കിയുള്ള കൂട്ടിക്കിഴിക്കലുകള്‍ തെങ്ങുകയറ്റക്കാരനു വിട്ടേക്കുക

കരിപ്പാറ സുനില്‍ said...

വളരേ നന്നായീട്ടൂണ്ട് “ ബാക്കിഭാഗം “ ശ്രീ മുരളീമേനാന്‍ .പ്ക്ഷെ , ഈ രംഗം എന്നേ യ്ന്ത്രവല്‍ക്കരിക്കേണ്ടതായിരുന്നു എന്ന സത്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. അതാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രശ്നങള്‍ക്കുകാരണം . അനുയോജ്യമായ ഒരു തെങ്ങുകയറ്റു യന്ത്രം വികസിപ്പിച്ചെയ്യുക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാം. തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഉണ്ടെങ്കിലും അവ ഇപ്പോള്‍ പൂര്‍ണ്ണമായും അനുയോജ്യമല്ല തന്നെ . പിന്നെ വേറൊരു കാര്യം.
കേരളത്തിനു പുറത്തുനിന്നുള്ള അരി ,പഴം ,പച്ചക്കറി ,എന്നിവയുടെ വരവ് എന്തെങ്കിലും കാര്യം മൂലം നിലച്ചാല്‍ ( വര്‍ഗ്ഗീയ ലഹള ,പണിമുടക്ക് , പകര്‍ച്ചവ്യാധി, ഭൂകമ്പം....) പിന്നെ ഭക്ഷിക്കാനായി നാം ഓരോരുത്തരും തെങ്ങില്‍ കയറേണ്ടി വരും എന്ന കാര്യം ഇവിടെ സൂചിപ്പിക്കട്ടേ
ആശംസകളോടെ
കരിപ്പാറ സുനില്‍

കരിപ്പാറ സുനില്‍ said...

നമസ്കാരം,
താങ്കളുടെ പ്രോഫൈലിലെ ഇ-മെയില്‍ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല എന്ന കാര്യം അറിയിക്കുന്നു.
പിന്നെ, ടി.എന്‍ . പ്രതാപന്‍ .എം.എല്‍.എ യു മായി തര്‍ക്കിച്ച കാര്യം സൂചിപ്പിച്ചിരുന്നല്ലോ . അപ്പോള്‍ , കേരളവര്‍മ്മ കോളേജിലെ, മണലൂരിലെ രണദേവ് എന്നാണ് പറഞ്ഞത് . ഒരു സംശയം , മണലൂരിലെ രണദേവാണോ അതോ മുറ്റിച്ചൂരിലെ രണേന്ദ്രനാണോ ? ( കെ.എസ്.യു )
താങ്കളുടെ ഇ മെയില്‍ കാണാത്തതുകൊണ്ടാണ് കമന്റായി ഇക്കാര്യം അറിയിച്ചത് .
ആശംസകളൊടേ
karipparasunil@yahoo.com
കരിപ്പാറ സുനില്‍

Murali K Menon said...

സുനിലിന്റെ പോസ്റ്റിംഗിന്റെ മേലെ പോസ്റ്റ് ചെയ്യാന്‍ സ്വാതന്ത്യമെടുത്തതിന് സുനിലിനു വിഷമമില്ലെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. പ്രൊഫൈലില്‍ ഇമെയിലിനു പ്രത്യേകിച്ചു കുഴപ്പമുള്ളതായ് തോന്നുന്നില്ല.

ruypster said...

World is so small! :)

ruypster - Blog
Là où je passe, je laisse ma trace.

Anonymous said...

Good blog :)
Look from Quebec Canada
http://www.wwg1.com

WWG :)