Sunday, November 03, 2013

ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath, written by John Steinbeck) - വിവ൪ത്തനം: കെ.പി.സുധീര വളരെ വഷങ്ങക്കുമുമ്പ് കലാകൌമുദിയി എം.കൃഷ്ണനായ സാര്‍ എഴുതിയിരുന്ന സാഹിത്യവാരഫലത്തിലാണ് ആദ്യമായ് ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങ‘ എന്ന പുസ്തകത്തെക്കുറിച്ച് പ്രതിപാദിച്ചു കണ്ടത്. ആ പുസ്തകം ഒന്ന് വായിക്കാ കിട്ടിയിരുന്നെങ്കി എന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. പിന്നീട് ജീവിതയുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോ അതെല്ലാം മനസ്സിന്റെ അടിത്തട്ടിലമന്ന് പോയി. രണ്ടാഴ്ച മുമ്പാണ് ഇരിങ്ങാലക്കുട കറന്റ് ബുക്ക്സി പുസ്തകം കണ്ടതും, വാങ്ങിയതും. ഇന്നലെയാണ് ഈ പുസ്തകം വായിച്ചു തീത്തത്. പുസ്തകത്തിന്റെ പുറം ചട്ടയി ഇങ്ങനെ എഴുതിയിരിക്കുന്നു.

“1939 പ്രസിദ്ധീകരിക്കപ്പെട്ടപ്പോത്തന്നെ വിവാദം  സൃഷ്ടിക്കുകയും മുതലാളിത്ത വ്യവസ്ഥിതിയെ പിടിച്ചുലയ്ക്കുകയും ചെയ്ത വിശ്വസാഹിത്യ കൃതി. അരനൂറ്റാണ്ടിനിടയി പതിനാലു കോടിയിലധികം വിറ്റഴിഞ്ഞ, മുപ്പതു ഭാഷകളിലധികം വിവത്തനം ചെയ്യപ്പെട്ട ഈ അനശ്വരഗ്രന്ഥം 1962 ലെ നോബേ പുരസ്കാരത്തിനഹമായി. അകം പൊള്ളിക്കുന്ന അനുഭവങ്ങ വിദ്യുത് പ്രവാഹങ്ങ സൃഷ്ടിക്കുന്ന, സമസൃഷ്ടിയോടുള്ള കനിവും പതിതാനുകമ്പയും ഉള്ളി നിറയ്ക്കുന്ന ഈ മഹദ്കൃതി സമ്പൂണ്ണമായ സഹനത്തിന്‍ വഴങ്ങുന്ന മനുഷ്യാത്മാവിനുള്ള അത്യുദാരമായ ആദരമപ്പിക്കലാണ്. “

“.വഗ്ഗവൈരുദ്ധ്യ സമസ്യയെ നേരിറ്റുന്ന ഒരു പറ്റം കുടിയേറ്റക്കഷകരുടെ തീവ്രാനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. ഓക്‍ലഹോമയി നിന്ന് കാലിഫോണിയയിലേക്ക് കുടിയിറക്കപ്പെട്ട മൂന്നുലക്ഷം മനുഷ്യാത്മാക്ക അനുഭവിച്ച യാതനയും, അപമാനവും, അപകഷതയും, അരക്ഷിതത്വവും, അതിദാരിദ്ര്യവുമാണ് വായനക്കാരന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്നതും, നീറ്റുന്നതും“.

“തകന്ന സ്വപ്നങ്ങളുടെയും ഭഗ്നമോഹങ്ങളുടെയും മനുഷ്യത്വഹീനമായ നൊമ്പരങ്ങളുടെയും പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങളുടെയും അതുമല്ലെങ്കി ഇവയെല്ലാ കോത്തിണക്കപ്പെട്ട പ്രത്യാശയുടെതായ തങ്കനൂ അതാണ്  ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങ‘. സാമ്പത്തികത്തകച്ചയുടെ കാലത്ത് സാമൂഹികമായ ഉണച്ചയുടെ കലയായി മാത്രമല്ല, അതിനപ്പുറം വൈകാരികമായ കാക്കശ്യമുണത്തുന്ന ഒരു അശാന്ത നാടകമായിരുന്നു ഈ നോവ. അമേരിക്ക ഫിക്ഷനി ഇതിനെ വെല്ലുന്ന മറ്റ് സമകാലിക സാഹിത്യകൃതിയില്ല”.

വായിച്ചുകഴിഞ്ഞപ്പോ ഇത് 1939 പ്രസിദ്ധീകരിച്ചതാണെന്ന് ഞാ മറന്നുപോയി. അതിന്റെ ശൈലീഭേദങ്ങളൊന്നും എന്നെ ഒട്ടും അലട്ടിയില്ല. ഒരു കാര്യം എനിക്കുറപ്പാണ്‍ മനുഷ്യന്റെ അതിജീവനത്തിനുവേണ്ടിയുള്ള സഹനവും, പോരാട്ടവും ഏതൊരാളുടെ ഹൃദയത്തെയാണോ മഥിക്കുന്നത്, അങ്ങനെയുള്ള ഒരാ അവശേഷിക്കുന്നതുവരെ ഈ നോവ വായിക്കപ്പെടുക തന്നെ ചെയ്യും. 
- 0 -

1 comment:

Murali Menon said...

കൂട്ടുകാരുടെ ശ്രദ്ധയ്ക്ക് ഇതാ ഒരു പുസ്തക പരിചയം