Friday, June 15, 2007

ബ്ലോഗ് പ്രശ്നങ്ങളും, കുമാറിന്റെ കാര്‍ട്ടൂണും

കുമാറിന്റെ കാര്‍ട്ടൂണ്‍ ആണ് ബ്ലോഗിലെ കശപിശകളെക്കുറിച്ച് രണ്ടു വാക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. കുമാര്‍ ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല, കഴിഞ്ഞ വര്‍ഷം ബി.ടി.എച്ചില്‍ ബ്ലോഗേഴ്സ് മീറ്റിംഗില്‍ ഞാന്‍ പറഞ്ഞിരുന്നു, ബ്ലോഗ് നല്ല രീതിയില്‍ മുന്നോട്ടുപോകണമെങ്കില്‍ അത് ഒരു ചാറ്റിംഗ് ക്ലബ്ബില്‍ ഒതുക്കാതെ ക്രിയേറ്റീവ് ആയ സീരിയസ് ആയ ബ്ലോഗുകളെ വേര്‍തിരിച്ച് വെളിപ്പെടുത്തുന്ന ഒരു സമ്പ്രദായം നിലവില്‍ വരുത്താനായാല്‍ സ്വാഭാവികമായും സ്വന്തം ബ്ലോഗുകളെ ആ നിലവാരത്തിലേക്കുയര്‍ത്താന്‍ ഓരോരുത്തരും ശ്രമിക്കും. അതല്ലാതെ വെറുതെ എന്തെങ്കിലും സംവദിക്കാന്‍ മാത്രമാണെങ്കില്‍ അതിന് ഇന്ന് ഇന്റര്‍നെറ്റില്‍ എത്രയോ ഉപാധികളുണ്ട്. കുമാര്‍ കാര്‍ട്ടൂണ്‍ കണ്ണുകളോടെ കാര്യങ്ങള്‍ നോക്കി കാണാന്‍ കഴിവുള്ള കലാകാരനാണ്. അപ്പോള്‍ വഴിപിരിയലല്ല അതിന്റെ പോംവഴി, മറിച്ച് ക്രിയാത്മകമായ ഒരു നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടത്, അതിനുശേഷവും ഇത് നമ്മുടെ ഇടമല്ലെന്ന് തിരിച്ചറിയാവുന്ന വിധം അധ:പതനം ഉണ്ടായെങ്കില്‍ മാത്രമേ, അങ്ങനെയൊരു തീരുമാനത്തിലെത്തേണ്ടതുള്ളു. പിന്മൊഴികളുടെ കരുത്ത് അത് എല്ലാവരേയും ഒരുമിപ്പിക്കുന്നു എന്നുള്ളതാണ്, അതു തന്നെയാണ് അതിന്റ്റെ ദൌര്‍ബ്ബല്യവും. വിശ്വപ്രഭക്കും, അനിലിനും (ചങ്ങാതി), സങ്കുചിതനും, വിശാലനും അതുപോലെ പണ്ട് ഗസ്റ്റ്ബുക്കില്‍ എഴുതിയിരുന്ന എല്ലാവര്‍ക്കും അറിയാം, എങ്ങനെയാണ് ആല്‍ത്തറ എന്ന നമ്മുടെ സങ്കല്പത്തിന്റെ കടയ്ക്കല്‍ കത്തി വെക്കാന്‍ വന്ന പ്രകാശിനെ നേരിട്ടതെന്നും, പിന്നീട് സ്വാഭാവികമായ ഒരന്ത്യം ഗസ്റ്റ്ബുക്കിനു സംഭവിച്ചതുമൊക്കെ. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഉള്ളവരൊക്കെ ഇതിന്റെ ഉയര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില അസ്വാരസ്യങ്ങളെ എങ്ങനെ നല്ല രീതിയില്‍ പര്യവസാനിപ്പിക്കാമെന്നു കൂടി ചിന്തിക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിച്ചുകൊണ്ട് നിര്‍ത്തുന്നു,
സസ്നേഹം
മുരളി

3 comments:

Murali K Menon said...

കുമാറിന്റെ കാര്‍ട്ടൂണും - ബ്ലോഗിലെ പ്രശ്നങ്ങളും, ഒരു വാക്ക് - നന്ദി നമസ്ക്കാരം

Aravishiva said...

ചില തിരക്കുകളില്‍ പെട്ടതുകാരണം സജീവ ബ്ലോഗിങ്ങില്‍ നിന്നകന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറേയായി...അതുകൊണ്ടു തന്നെ പിന്മൊഴിയുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചജ്ഞനായിരുന്നു..ദിനം പ്രതി വളര്‍ന്നുകൊണ്ടിരിയ്ക്കുന്നൊരു സമൂഹത്തിനുണ്ടാകാവുന്ന സ്വാഭാവികമായ അപചയ..അത്രയേ എനിയ്ക്കു തോന്നുന്നുള്ളൂ...എന്തൊക്കെയായാലും വായനയുടേയും അറിവിന്റേയും ഒരു വലിയ ഖനിയാണെന്റെ മുന്‍പിലെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു..ഇടയ്ക്കിടയ്ക്ക് പ്രീയപ്പെട്ട ചില ബ്ലോഗിലെല്ലാം കയറി നോക്കും..നല്ല സൃഷ്ടികളെന്തെങ്കിലും കണ്ടാല്‍ ആര്‍ത്തിയോടെ വായിച്ചിട്ട് നിര്‍വൃതിയോടെ മടങ്ങിപ്പോകും..പിന്നെ ചെറിയൊരിടവേളയ്ക്കു ശേഷം(സമയം കിട്ടുമ്പോള്‍)വായനയുടേയും അറിവിന്റേയും തേടി വീണ്ടും തിരിച്ചു വരും...ഇതാണെന്നെപ്പോലുള്ളൊരു ബ്ലോഗര്‍ ചെയ്യാറ്...പിന്മൊഴികളില്‍ കലാപം നടന്നാലുമില്ലെങ്കിലും വായനാസുഖം തേടി ബ്ലോഗുകളില്‍ പ്രതീക്ഷയോടെ തിരയാന്‍ ഞാനെന്നുമുണ്ടാവും...

ഊതിപ്പെരുപ്പിച്ചതൊക്കെ അതിന്റെ സമയം കഴിയുമ്പോള്‍ താനേ കെട്ടടങ്ങിക്കൊള്ളും...

സ്നേഹപൂര്‍വ്വം

ഏറനാടന്‍ said...

ഒന്നും പറയാനില്ല. ഒരു നെടുവീര്‍പ്പിട്ടോട്ടെ.. ഹേം ഹൂ.. :) auhqoo - വേഡ്‌ വെരിപോലും നിശ്വാസമായോ??