Thursday, June 29, 2006

തന്ത്ര റിലീസ്‌

തന്ത്ര ജൂലായ്‌ 28ന്‌ കേരളത്തിലെ തിയ്യറ്ററുകളില്‍ റിലീസ്‌ ചെയ്യുന്നു

തന്ത്ര

ചങ്ങാതിമാരേ,ഞാന്‍ creative consultant ആയി പ്രവര്‍ത്തിച്ച തന്ത്ര എന്ന സിനിമയുടെ website താത്‌പര്യമുള്ളവര്‍ക്കു സന്ദര്‍ശിക്കുന്നതിനായ്‌ ഇവിടെ കൊടുക്കുന്നു. www.tanthrathefilm.com അല്ലെങ്കില്‍ www.manoramaonline.com ല്‍ പുതിയ സിനിമ എന്ന വിഭാഗത്തിലും തന്ത്രയുടെ writeup ഉണ്ട്‌. എന്ന്‌ സ്നേഹപൂര്‍വ്വം കോമരം.

Saturday, June 24, 2006

എന്തേ, കലി വരുന്നില്ലല്ലോ ഭഗവതീ...!

ഇന്നലെയും ഇന്നും ഒരു paragraph വരുന്ന പോസ്റ്റിംഗ്‌ നടത്താന്‍ ശ്രമിച്ചു. പക്ഷെ sistems showed publishing in progress for 30 minutes അതുകൊണ്ട്‌ ഈ രണ്ടു വരി പോസ്റ്റിംഗ്‌ നടത്തി നോക്കുകയാണ്‌. പ്രശ്നം എന്റെ ഭാഗത്തു നിന്നാണോ എന്നറിയാന്‍ വേണ്ടി മാത്രം.

കൃതജ്ഞതയോടെ...

Dear Friends,

I am very glad to see your welcome messages. I take this opportunity to express my sincere thanks to Mr.Viswaprabha, Vishalamanaskan and Anil for visiting Blog.
I am now writing this in English because my systems doesn't allow to visit any site due to Firewall prevention. This posting is done from home. I have to download varamozhi and relevant fonts. Certainly, I will continue my veLipaatukal as soon as systems get ready.
Once again thanks to all Blog friends


ബ്ളോഗില്‍ മെംബര്‍ ആകുവാന്‍ കുറേക്കാലമായ്‌ പറയുന്നവര്‍ വിശാലമനസ്ക്കനും വിശ്വപ്രഭയുമാണ്‌. അതിനു നിമിത്തമായി വിശ്വപ്രഭ ഇന്നലെ നാട്ടിലെത്തുകയും ഞങ്ങള്‍ അര മണിക്കൂറോളം ടെലിഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തപ്പോള്‍ എത്ര തിരക്കായാലും ബ്ളോഗില്‍ പ്രത്യക്ഷപ്പെടണമെന്ന മോഹം കലശലായി. അതുകൊണ്ട്‌ വിശ്വപ്രഭയ്ക്കും, വിശാലമനസ്ക്കനും എന്റെ നന്ദി.
പഴയ ഗസ്റ്റ്ബുക്ക്‌ സുഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞതിലും എനിക്ക്‌ അതിയായ സന്തോഷം.
കുശലാന്വേഷണങ്ങള്‍ നമുക്കിനി തുടരാം. സസ്നേഹം,

Friday, June 23, 2006

ദൈവത്തിന്റെ സ്വന്തം....

“ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം;
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍!”

അപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്നു കേട്ടാലോ? ചിരിക്കണോ, കരയണോ എന്നറിയാതെ ഒരുകൂട്ടര്‍. ഇടയ്ക്കിടെ മഴ കിട്ടുന്നതുകൊണ്ടാവാം ചോര തിളയ്ക്കാതിരിക്കുന്നവര്‍ ചൂടാക്കാന്‍ അല്ലെങ്കില്‍ തിളപ്പിക്കാന്‍ കഞ്ചാവും മയക്കു മരുന്നും ഉപയോഗിക്കുന്നു. സാക്ഷരതയുള്ളതുകൊണ്ട്‌ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നാം പരാജയപ്പെടുന്നില്ല. ആഗോളവല്‍കരണത്തിലൂടെ നാടുകള്‍ പലതും കൊടുക്കല്‍ വാങ്ങലുകളില്‍ സ്വാതന്ത്യ്രം നല്‍കിയപ്പോള്‍ നമ്മുടെ സാക്ഷര ജനത ഏറ്റെടുത്തത്‌ അല്ലെങ്കില്‍ കൈ നീട്ടി സ്വീകരിച്ചത്‌ ഫാഷന്‍ ടി.വി.യും എം.ടി.വിയും മാത്രമാണെന്നു പറഞ്ഞാല്‍ അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല. ഒടുവിലിതാ നമ്മള്‍ ഓമനിക്കുന്ന അഞ്ചുവയസ്സുള്ള നമ്മുടെ കുഞ്ഞുങ്ങളെപോലും കാമക്കണ്ണുകളോടെ കാണുകയും, നിര്‍ദ്ദയം കൊന്നുകളയുകയും ചെയ്യുന്ന കൌമാര പ്രായങ്ങളുടെ ഒരു നീണ്ട നിര....... അപ്പോഴും നമ്മള്‍ വരാനോ, വരാതിരിക്കാനോ സാധ്യതയുള്ള എക്സ്പ്രെസ്സ്‌ ഹൈവെ, സ്മാര്‍ട്ട്‌ സിറ്റി എന്നിവയുടെ കമ്മീഷനുകളെ കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടുകയും ഹര്‍ത്താലാഘോഷിക്കുകയും ചെയ്യുന്നു. നാടു വിട്ടവര്‍ ഭാഗ്യവാന്‍മാര്‍ എന്നു തോന്നുന്ന രീതിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ ദൈവം പോലും നാടുവിടുന്നതിനു ഏതെങ്കിലും തീവണ്ടിയാപ്പീസിലെ വെയിറ്റിംഗ്‌ ഷെഡില്‍ കാത്തിരിക്കുകയാവാം.

പണ്ട്‌ വി.കെ.എന്‍. എഴുതിയതോര്‍ത്തുപോയി. ഇത്‌ ഓണക്കളിയുടെ നാട്‌, ഓണത്തല്ലിന്റെ നാട്‌, പുലിക്കളിയുടെ നാട്‌, തിരുവാതിരക്കളിയുടെ, കഥകളിയുടെ, വറുത്തുപ്പേരിയുടെ നാട്‌ എന്നൊക്കെ..... ഇനിയും നമുക്ക്‌ കൂട്ടിച്ചേര്‍ക്കാനുണ്ട്‌....... ഇത്‌ പെണ്‍വാണിഭത്തിന്റെ, കൂലിത്തല്ലിന്റെ, ഹര്‍ത്താലിന്റെ... ചെകുത്താന്റെ സ്വന്തം......
വരും തലമുറയെങ്കിലും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടാക്കുവാന്‍ ഇപ്പോള്‍ ബോധമുള്ള കുറച്ചുപേരെങ്കിലും ചേര്‍ന്ന് ‍ നഴ്സറി തലത്തിലെങ്കിലും ബോധവത്ക്കരണശ്രമം തുടങ്ങേണ്ടി വരും...

Wednesday, June 21, 2006

ഈഹിഹ്... ഗീഗ്വാ....!

ഞാന്‍ വരമൊഴി ഉപയോഗിച്ച്‌ എഴുതി നോക്കുകയാണ്‌. ഇത്‌ വിജയിച്ചാല്‍ വെളിച്ചപ്പാടിന്റെ തുടര്‍ന്നുള്ള ചില വെളിപാടുകള്‍ നിങ്ങള്‍ ഇനിമുതല്‍ സഹിക്കേണ്ടി വരും!

ആവാഹനം

Hi, This is Murali Menon here. This is a trial attempt for posting. After seeing the posting slowly I would like start writing in malayalam and join with other friends who post in malayalam.

Thanks and best regards


Murali menon from Kerala
കേരളത്തില്‍ നിന്നും മുരളി മേനോന്‍