2009 ലെ ജെ.സി.ഡാനിയല്‍ പുരസ്കാരം നേടിയ പ്രശസ്ത സംവിധായകന് ശ്രീ കെ.എസ്. സേതുമാധവന് നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ഒരു ആസ്വാദകന്റെ ഒരായിരം പൂച്ചെണ്ടുകള്‍!
ഇന്നത്തെ പോലെ നായകന്മാര്ക്ക് വേണ്ടി കഥ മെനഞ്ഞുണ്ടാക്കി അവര്‍ ചൂണ്ടിക്കാണിക്കുന്നവരെ നായികയും, ഉപകഥാപാത്രങ്ങളുമാക്കി അവരുടെ താളങ്ങള്‍ക്കനുസരിച്ച് ചെണ്ടക്കൊട്ടാനിറങ്ങിയ വ്യക്തിത്വമായിരുന്നില്ല കെ.എസ്. സേതുമാധവന് എന്ന പ്രതിഭാശാലിയായ സംവിധായകന്റേത്. നല്ല കഥകള്‍ കണ്ടെത്തുകയും, അതിലെ കഥാപാത്രങ്ങള്‍ക്കനുയോജ്യരായ നടന്മാരേയും, നടികളേയും കണ്ടെത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. സിനിമാരംഗത്തെ പ്രതിസന്ധി എന്നത് സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകാന്‍ മടിക്കുന്ന ജനങ്ങളുടെ ദുഃസ്വഭാവമാണെന്ന മട്ടില്‍ ഇപ്പോഴും ചിന്തിക്കുന്ന ഒരു കൂട്ടം സംവിധായകരും, താരങ്ങളും (നടന്മാരല്ല) സമയം കിട്ടുകയാണെങ്കില്‍ കാണേണ്ട ചിത്രങ്ങളാണ് കെ.എസ്. സേതുമാധവന് സംവിധാനം ചെയ്തീട്ടുള്ളത്.
മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഇന്നത്തെ തലമുറക്ക് അതിശയോക്തിയായി തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം അവര്‍ കണ്ടുകൊണ്ടിരിക്കുന്നത്, മാടമ്പിയും, പോക്കിരി രാജയും, തസ്ക്കരവീരനും, ഏയ്ഞ്ചല്‍ ജോണും, സാഗര്‍ ഏല്യാസ് ജാക്കിയും, ചട്ടമ്പിനാടും, അലക്സാണ്ടര്‍ ദ ഗ്രേറ്റും, പാപ്പി അപ്പച്ചനുമൊക്കെയാണ്. അവയൊക്കെ പാലഭിഷേകം നടത്തി പാഞ്ചജന്യം മുഴക്കുവാന്‍ ഒരു കൂട്ടം തൊഴിലാളികളും ഉണ്ട്. അങ്ങനെ ദിനംപ്രതി നല്ല സിനിമ ആസ്വാദകരെ തിയ്യറ്ററില്‍ നിന്നും ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു. കെ.എസ്. സേതുമാധവന്റെ സിനിമകളിലെ നടീ നടന്മാര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട് മറഞ്ഞപ്പോള്‍, തിയ്യറ്റര്‍ വിട്ടിറങ്ങിയ ജനങ്ങള്‍ അവരെ ഹൃദയത്തില്‍ ആവാഹിച്ച് കൂടെ കൊണ്ടുപോയി. ഇന്ന് നടീ നടന്മാരില്ല. താരങ്ങള്‍ മാത്രം. താരങ്ങള്‍ ആകാശത്തും, ജനങ്ങള്‍ ഭൂമിയിലും. ആകാശത്തേക്ക് നോക്കി നടന്ന് കഴുത്തുളുക്കിയ ജനങ്ങള്‍ നിലത്തു നോക്കി നടക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു.
'ജ്ഞാനസുന്ദരി' എ സിനിമയിലൂടെയായിരുന്നു കെ.എസ്.സേതുമാധവന് മലയാള സിനിമയിലേക്ക് കടന്നുവത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍. മലയാളത്തിലെ മുന്‍ തലമുറയിലെ പല നടീ നടന്മാരേയും മലയാള സിനിമയുടെ അവിഭാജ്യ ഘടകം എന്ന നിലയിലേക്ക് ഉയര്‍ത്തിയതില്‍ കെ. എസ് സേതുമാധവന്റെ സിനിമകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെ ബാലതാരമായ് വന്ന കമലാഹാസന് പിന്നീട് യുവാവായപ്പോള്‍ നായകനായും സേതുമാധവന്റെ ചിത്രത്തില്‍ അഭിനയിച്ചു. ഈയിടെ കമലാഹാസന്റെ സാന്നിദ്ധ്യത്തില്‍ തന്നെ സേതുമാധവന് ഒരു വേദിയില്‍ പറഞ്ഞത്, “കമലാഹാസനെ ബാലനായിരുന്നപ്പോഴും, യുവാവായിരുന്നപ്പോഴും തനിക്ക് മലയാള സിനിമയില്‍ അഭിനയിപ്പിക്കാനായി. ഇനി എഴുപതു വയസ്സുള്ള കമലാഹാസനെ വെച്ച് സിനിമ ചെയ്യുവാനും തനിക്ക് മോഹമുണ്ട് എന്നാണ്.” ആ മോഹം പൂവണിയുന്നതിനായ് കെ.എസ്. സേതുമാധവനും, കമലാഹാസനും ആയുരാരോഗ്യസൌഖ്യം ഈശ്വരന് പ്രദാനം ചെയ്യെട്ടെ എന്ന് ആശംസിച്ചുകൊണ്ട്, ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു.
കെ.എസ്. സേതുമാധവന് മലയാളികള്‍ക്ക് നല്കിയ 50സിനിമകള്‍

- ജ്ഞാനസുന്ദരി
- കണ്ണും കരളും
- നിത്യ കന്യക
- സുശീല
- മണവാട്ടി
- ഓമനക്കുട്ടന്
- ഓടയില്‍ നിന്ന്
- അര്‍ച്ചന
- റൌഡി
- സ്ഥാനാര്‍ത്ഥി സാറാമ്മ
- കോട്ടയം കൊലക്കേസ്
- നാടന്‍ പെണ്ണ്
- ഒള്ളതു മതി
- തോക്കുകള്‍ കഥ പറയുന്നു
- യക്ഷി
- ഭാര്യമാര്‍ സൂക്ഷിക്കുക
- അടിമകള്‍
- കടല്‍പ്പാലം
- കൂട്ടുകുടുംബം
- മിണ്ടാപ്പെണ്ണ്
- അമ്മ എന്ന സ്ത്രീ
- വാഴ്വേമായം
- കുറ്റവാളി
- അരനാഴികനേരം
- ഒരു പെണ്ണിന്റെ കഥ
- തെറ്റ്
- അനുഭവങ്ങള്‍ പാളീച്ചകള്‍
- കരകാണാകടല്
- ഇങ്ക്വിലാബ് സിന്ദാബാദ്
- ലൈന്‍ ബസ്
- ദേവി
- അച്ഛനും ബാപ്പയും
- പുനര്ജന്മം
- ആദ്യത്തെ കഥ
- പണിതീരാത്ത വീട്
- കലിയുഗം
- ചുക്ക്
- അഴകുള്ള സെലീന
- ജീവിക്കാന്‍ മറന്നുപോയ സ്ത്രീ
- ചട്ടക്കാരി
- കന്യാകുമാരി
- ചുവന്ന സന്ധ്യകള്‍
- മക്കള്‍
- പ്രിയംവദ
- അമ്മേ അനുപമേ
- ഓപ്പോള്
- ആരോരുമറിയാതെ
- അവിടത്തെപ്പോലെ ഇവിടെയും
- സുനില്‍ വയസ്സ് 20
- വേനല്‍ക്കിനാവുകള്‍
26 comments:
കൂട്ടുകാരേ,
ജെ.സി.ഡാനിയേല്‍ പുരസ്കാരം ലഭിച്ച ശ്രീ കെ.എസ്. സേതുമാധവന് സാറിനെ അനുമോദിക്കാന്‍ വളരെ വൈകിപ്പോയി എന്നറിയാം. എങ്കിലും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാനൊരു പോസ്റ്റ്....
യക്ഷിയും ഓപ്പോളും എടുത്തു പറയേണ്ട സിനിമകള്‍ തന്നെ.
(യക്ഷിയും, ഓപ്പോള് മുതല്‍ ഇങ്ങോട്ടുമുള്ള സിനിമകളെ ഞാന്‍ കണ്ടിട്ടുള്ളൂ)
മനസ്സിൽ നിന്നും മായാത്ത നല്ല സിനിമകൾ മലയാളത്തിനു സമ്മാനിച്ച ശ്രീ കെ.എസ്. സേതുമാധവന് അനുമോദനങ്ങൾ!
താങ്കളുടെ കുറിപ്പ് സമയോജിതം.
കെ.എസ്.സേതുമാധവൻ തികച്ചും പൊൻതൂവലിനർഹൻ തന്നെ...
വളരെ ഉചിതമായി മുരളിയേട്ടാ ഈ പോസ്റ്റ്. മലയാള സിനിമയ്ക്ക് ഒട്ടേറെ നല്ല സിനിമകള്‍ സമ്മാനിച്ച പ്രതിഭയായിരുന്നിട്ടു കൂടി കെ. എസ്. സേതുമാധവന് എന്ന പേര് പുതു തലമുറയിലെ സിനിമാക്കാര് പോലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാകില്ല...
ഇപ്പോഴത്തെ സിനിമകളുടെ നിലവാരത്തകർച്ച തന്നെയാണു തീയേറ്ററുകളിൽനിന്നു കാണികളെ പിന്തിരിപ്പിക്കുന്നത് എന്നു എനിക്കും തോന്നിയിട്ടുണ്ട്. വെറുതെ തീയേറ്ററിൽ പോയി കാശു കളയുന്നതിൽ ഭേദം ഒരു വിസിഡി വാടകക്കെടുത്തു വീട്ടിലിരുന്നു എല്ലാവർക്കും കൂടി കാണുന്നതാണു എന്നു ആളൂകൾ ചിന്തിക്കുന്നു. അതു പ്രാവർത്തികമാക്കുകയും ചെയ്യുന്നു. കൂടി വന്നാൽ പതിനഞ്ചോ ഇരുപതോ രൂപ കൊടുത്താൽ ഒരു വിസിഡി വാടകക്കെടുക്കാം; അഥവാ മേടിക്കുകയാണെങ്കിൽത്തന്നെ നാൽപ്പതോ അമ്പതോ രൂപയിൽ കൂടുതൽ വരുന്നില്ല. എന്തിനു വലിയ തുക കൊടുത്തു ടിക്കറ്റുവാങ്ങി തീയേറ്ററിൽ കയറി “ഫാനു”കളുടെ ബഹളവും സഹിച്ചു ഈ ചവറു സിനിമകൾ കാണണം?
അതു കൊണ്ടു തന്നെ പല തവണ നാട്ടിൽ പോയെങ്കിലും ഒരിക്കൽ പോലും സിനിമാക്കോട്ടയിൽ പോയി സിനിമ കാണുകയുണ്ടായിട്ടില്ല. കാണികളുടെ കാളികൂളിത്തരങ്ങളെക്കുറിച്ചു പത്രങ്ങളിൽനിന്നും അനുഭവസ്ഥരിൽനിന്നും അറിയാൻ കഴിഞ്ഞതിനാൽ ഇനി തീയേറ്ററിൽ കയറണമെന്നും തോന്നുന്നില്ല.

അവസരോചിതം. നല്ല പോസ്റ്റ്. കുറെയേറെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. മുരളിയേട്ടാ, തിരിച്ചു വരവിനു നന്ദി. ഇനിയും ഇവിടെ ഉണ്ടാവുമല്ലോ അല്ലെ. :-)
അപ്പൊ മൊത്തം സേതുമാധവനെ മനസ്സിലായി.ഞ്നാന സുന്ദരി കണ്ട ഓര്‍മ്മയുണ്ട്.
യക്ഷി, അടിമകള്‍, കടല്‍പ്പാലം, കൂട്ടുകുടുംബം , ചുവന്ന സന്ധ്യകള്‍, ഓപ്പോള് - ഇത്രയും കണ്ടിട്ടുണ്ട്. ചിലത് തീയേറ്ററില്‍ പോയും ബാക്കി ടി.വി.യിലും. എല്ലാം നല്ല നല്ല സിനിമകള്‍ തന്നെ. ഒന്നുകൂടി കാണണം എന്ന് തോന്നുന്നവ.
ശ്രീ. സേതുമാധവന് സാറിനും, ഈ പോസ്റ്റിട്ട ശ്രീ. മുരളീമേനോനും അഭിനന്ദനങ്ങള്‍.
വളരെ നാളുകള്‍ കൂടി എന്റെ ചങ്ങാതിമാരെ ഇവിടെ കണ്ടപ്പോള്‍ മനസ്സിനു വളരെ സന്തോഷം തോന്നുന്നു. കുറച്ചു കാലങ്ങളായ് എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാല്‍ നല്ല തിരക്കിലായിരുന്നു. അതുകൊണ്ട് നേരമ്പോക്കുകള്‍ ഒന്നും തരപ്പെട്ടില്ല. ഹ ഹ .... ഇനിയും കാണാം സൌകര്യം പോലെ.. എല്ലാവര്ക്കും ഭാവുകങ്ങള്‍!
സേതുമാധവന്റെ അമ്പതില്‍ നാല്‍പ്പത്തി അഞ്ചും സിനിമകള്‍ കണ്ടിട്ടുള്ള, അതില്‍ പതിനഞ്ചോളം സിനിമകള്‍ക്ക് നിരൂപണം(?) എഴുതിയിട്ടുള്ള, എനിക്ക് മുരളി പറഞ്ഞതിനോട് നൂറ് ശതമാനവും യോജിപ്പാണ്.
(മക്കള്‍
പ്രിയംവദ
സുനില്‍ വയസ്സ് 20
-ഇവ ഓര്‍മ്മയില്‍ വരുന്നില്ല)
ആവനാഴി മാഷേ,
തിയേറ്ററില്‍ പോകാറില്ല എന്നത് സത്യം. പാലും പഴവും പൂച്ചെണ്ടുമായി താരരാജാ(!)ക്കന്മാരെ ആനയിക്കുന്നത് കാണുമ്പോള്‍ നാണിച്ചൊളിക്കാനൊരിടം കണ്ണില്‍പ്പെടില്ല എന്നത് കൊണ്ട് കൂടിയാണത്.
-മുരളി, ഇവിടെയൊക്കെ കാണണം ട്ടാ!
ഈ പോസ്റ്റ് ഉചിതമായി എന്നു പറയാതെ വയ്യ, അല്പം വൈകിപ്പോയൊ എന്നൊരു സംശയം.
ലിസ്റ്റില്‍ ഉള്ള പല സിനിമകളും ആവേശത്തോടെ കണ്ടതാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി അഭിനേതാക്കളെ കണ്ടെത്തിയ ആ പ്രതിഭയ്ക്ക് ഇനിയും നല്ല സിനിമകള്‍ നമുക്ക് തരാന്‍ അവസരം ഉണ്ടാകട്ടെ.
വായിച്ചവര്‍ക്കും, അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി...വീണ്ടും വരാം...എന്നെങ്കിലും..
Yes, KSS deserve...and you wrote it well. Thank you
thanx thommy for visiting here and commenting on the post.
ഇങ്ങനെ കുറിപ്പിനു നന്ദി. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.
ഇങ്ങനെ കുറിപ്പിനു നന്ദി. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.
ഇങ്ങനെ കുറിപ്പിനു നന്ദി. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.
മുരളി മാഷെ..
കെ എസ് എസിനെ അനുമോദിക്കുന്ന ഈ പോസ്റ്റിലിക്കൂടി ഇന്നത്തെ മലയാള സിനിമയുടെ നിലവാരത്തകർച്ചകൂടി വരച്ചുകാണിക്കുമ്പോൾ, സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഉള്ളിലെവിടെയൊ കൊളുത്തിവലിക്കുന്ന അനുഭവമുണ്ടാകും..
തീയ്യറ്ററിൽപ്പോയി പടം കാണുന്നതിനുള്ള മടുപ്പിനു കാരണം ആവനാഴിമാഷ് പറഞ്ഞതിന്റെ കൂടെ, മൂട്ടയുടെ ഉപദ്രവം, പിന്നെ നല്ലൊരു തുക ചിലവാകൽ (ഇപ്പോൾ സിനിമ കാണാൻ തീയ്യറ്ററിൽ ചെന്നാൽ ഒരു കുടുംബത്തിന് 150-175 രൂപയെങ്കിലും ടിക്കറ്റുനുവേണ്ടി മാത്രം വരും പിന്നെ ഇന്നത്തെക്കാലത്ത് സിനിമ കണ്ടു പുറത്തെറങ്ങിയാൽ നേരെ വീട്ടിലേക്ക് വരാതെ അന്നത്തെ ശാപ്പാട് ഏതെങ്കിലും നല്ലൊരു ഹോട്ടലിലേക്ക് മാറ്റപ്പെടുന്നു ഇങ്ങനെ ഒരു സിനിമ കാണാൻ പോയാൽ പെട്രോൾ ടിക്കറ്റ് ഭക്ഷണം എന്നിവ എല്ലാം കൂടി നോക്കുമ്പോൾ ഒരു 750 റുപ്പിയെങ്കിലും പൊടിഞ്ഞുകിട്ടും)
മുരളി മാഷിന്റെ വരവ് ഹിസ് ഹൈനസ്സ് അബ്ദുള്ളയിൽ തിക്കുറശ്ശി പറയുമ്പോലെ ഗംഭീരമായി..!
ഓൺലൈൻ മാഗസിനിൽ എഴുതാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക
need your articles as it is interested to read..
would you like to write in an online magazine.. it is a social group from a group of friends..
if interested please mail or call
sandeepskmr@gmail.com
+971 50 2262852
വായിച്ചതിനും കമന്റിയതിനും കുഞ്ഞനും, പാര്‍പ്പിടത്തിനും നന്ദി പറഞ്ഞുകൊണ്ട് ഒരു ചെറിയ ഇടവേള....(non-commercial break)
ബൂലോകം എന്ന ഉടായിപ്പ് കൂട്ടത്തെക്കുറിച്ച് പണ്ട് കുറേ നാള് ബിവിയില്‍ കൂടി ഞങ്ങള്‍ കൊറേ ഘോരം ഘോരിച്ചതാണ്. പ്രത്യേകിച്ച് യാതൊരു ഗുണവും ഉണ്ടായില്ല എന്നു മാത്രമല്ല, അന്നു ഞങ്ങളെ തെറി വിളിക്കാനും ആളുണ്ടായി. മേല്‍പ്പറഞ്ഞ മാതിരി, അരികു മുതല്‍ ഉള്ളം വരെ മധുരം കിനിക്കുന്ന തേന്‍ വാക്കുകള്‍ കൊണ്ട് പ്രശംസ ചൊരിഞ്ഞ് വെറുതേ കമണ്റ്റി, ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഒതുങ്ങാനാണ് ഇവിടെ പലര്‍ക്കും താല്‍പ്പര്യം. വിശദമാക്കാം..
ശ്രീ സേതുമാധവനെ കുറിച്ച് ഒരു പോസ്റ്റ്, നല്ലത് വളരെ നല്ലത്. പക്ഷേ അതിനോടൊപ്പം ചില ഉടായിപ്പ് വര്‍ത്തമാനങ്ങള്‍ കൂടി ചേര്‍ക്കുന്നതു കാണുമ്പോള്‍ ഒരല്‍പ്പം കമണ്റ്റാതെ വയ്യ.
"മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഇന്നത്തെ തലമുറക്ക് അതിശയോക്തിയായി തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം അവര്‍ കണ്ടുകൊണ്ടിരിക്കുന്നത്, മാടമ്പിയും, പോക്കിരി രാജയും, തസ്ക്കരവീരനും, ഏയ്ഞ്ചല്‍ ജോണും, സാഗര്‍ ഏല്യാസ് ജാക്കിയും, ചട്ടമ്പിനാടും, അലക്സാണ്ടര്‍ ദ ഗ്രേറ്റും, പാപ്പി അപ്പച്ചനുമൊക്കെയാണ്. അവയൊക്കെ പാലഭിഷേകം നടത്തി പാഞ്ചജന്യം മുഴക്കുവാന്‍ ഒരു കൂട്ടം തൊഴിലാളികളും ഉണ്ട്. അങ്ങനെ ദിനംപ്രതി നല്ല സിനിമ ആസ്വാദകരെ തിയ്യറ്ററില്‍ നിന്നും ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു. കെ.എസ്. സേതുമാധവന്റെ സിനിമകളിലെ നടീ നടന്മാര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട് മറഞ്ഞപ്പോള്‍, തിയ്യറ്റര്‍ വിട്ടിറങ്ങിയ ജനങ്ങള്‍ അവരെ ഹൃദയത്തില്‍ ആവാഹിച്ച് കൂടെ കൊണ്ടുപോയി. ഇന്ന് നടീ നടന്മാരില്ല. താരങ്ങള്‍ മാത്രം. താരങ്ങള്‍ ആകാശത്തും, ജനങ്ങള്‍ ഭൂമിയിലും. ആകാശത്തേക്ക് നോക്കി നടന്ന് കഴുത്തുളുക്കിയ ജനങ്ങള്‍ നിലത്തു നോക്കി നടക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു..."
ആഹാ? ഇപ്പം ഇവിടത്തെ സിനിമാക്കാര്‍ക്കായി കുറ്റം മൊത്തം. കാണികളായ മലയാളികള്‍ക്ക് ഒരു കൊഴപ്പവുമില്ല. എത്ര പേരാണിവിടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്? ഹോ കുളിരു കോരുന്നപ്പനേ..?
ചീത്ത സിനിമകള്‍ പടച്ച് ആള്‍ക്കാരെ തീയേറ്ററില്‍ നിന്നുമകറ്റുനു എന്നു പരാതിപ്പെടുന്ന ലേഖകന്‍ ഉദാഹരിച്ച പോക്കിരി രാജ എന്ന സിനിമ ഈ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണെന്ന് അങ്ങ് മറന്നു കളഞ്ഞു. ഈ പ്രബുദ്ധരായ കാണികള്‍ കാണാതെ പിന്നെങ്ങനെ ഈ സിനിമകള്‍ ഹിറ്റാകും? അതല്ല നിങ്ങളെപ്പോലുള്ള പ്രബുദ്ധ ന്യൂനപക്ഷത്തിനു പറ്റിയ സിനിമകള്‍ മാത്രം എടുക്കണം എന്നു പാവം നിര്‍മ്മാതാവിന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ?
അല്ലെങ്കില്‍ തന്നെ നിങ്ങള്‍ക്കൊക്കെ ഇഷ്ടമാകുന്ന സിനിമകള്‍ ഏതൊക്കെയാണാവോ? അല്ല, ചിലര്‍ക്ക് ആളുകള്‍ കയറി കൂവുന്നതു കാരണമാണത്രേ കൊട്ടകക്കകത്ത് കേറാന്‍ മടി. ഹോ അപ്പൊ ആളുകള്‍ക്കും കൊഴപ്പമുണ്ട്. അത്രേങ്കിലും സമ്മതിച്ചു..
പൊലിപ്പിക്കുന്നവയുടെ വര്‍ണ്ണങ്ങളില്‍ പെട്ട് മറഞ്ഞു പോകുന്ന മറ്റു ചില ന്യൂനപക്ഷങ്ങള്‍ ഇവിടുണ്ട് എന്ന് നമ്മുടെ 'ബൂ'ലോകത്തിനറിയുമോ എന്തോ? അങ്ങനെ സിനിമകളും ഇറങ്ങുന്നുണ്ട്. വളരെ പ്രസക്തമായ ചില കൊച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിതറിയവര്‍, കണ്ണേ മടങ്ങുക, റ്റി.ഡി ദാസന് ആറ് ബി എന്നിങ്ങനെ ഒരുപാട് നല്ല ചിത്രങ്ങള്‍ ഇവിടെ അടുത്ത കാലത്ത് വന്നു പോയിട്ടുണ്ട്. ഇവയൊന്നിനും നിങ്ങളടങ്ങുന്ന ന്യൂനപക്ഷക്കിടിലങ്ങളുടെ തലച്ചോറിന് വെല്ലുവിളിയുയര്‍ത്താനുള്ള ഒരിത് ഇല്ലാതെ പോയത് കഷ്ടം തന്നെ. ഞാനും, യുക്തിയും കൂടി ദാസണ്റ്റെ നൊമ്പരങ്ങള്‍ കാണാന്‍ പോയപ്പോള്‍ ഹോ ബഹളക്കസര്ത്തുകള് കാണിച്ച് തീയേറ്ററുകളില്‍ നിന്നും ആളുകളെ അകറ്റുന്നു എന്നു മൊഴിയുന്നവരെയൊന്നും കണ്ടതേയില്ല.പതിമൂന്ന് തികച്ചില്ലായിരുന്നു അറ്റെന്‍ഡന്‍സ്, പ്രബുദ്ധമലയാളിയുടെ. അത്തരം സിനിമകളെ നിഷ്കരുണം വേണ്ടാ എന്ന് പ്രഖ്യാപിച്ച് കൊറേ കോലം തുള്ളലുകളെ എഴുന്നളിപ്പിച്ചു നടക്കുന്ന ഈ ഭൂരിപക്ഷ മലയാളിയുടെ 'കൊലാ'ബോധത്തെപ്പറ്റി താങ്കള്‍ക്കൊട്ടും വ്യാകുലതയില്ലെന്നറിയുന്നതില് ബഹുസന്തോഷം.
മലയാളിക്ക് നല്ല സിനിമകളെയൊന്നും അത്ര പിടിക്കുന്നില്ല ഈയിടെയായിട്ട് എന്നുള്ളതാണ് പരമാര്‍ത്ഥം. ഗൌരവതരമായ ഒന്നും, യാതൊന്നും ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഒന്നായി സിനിമയെ കാണാനേ ഇവിടത്തെ പ്രേക്ഷകര്‍ തയ്യാറാകുന്നില്ല. ഇത്തരം ആളുകള്‍ അട്ടിയട്ടിയായി ജനിച്ച് വീഴുന്ന ഈ മണ്ണില്‍ സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് പ്രസംഗിച്ചിട്ടെന്തു ഫലം? കാരണം, ഈ സിനിമാക്കാരുണ്ടാകുന്നത് തന്നെ ഇവിടെത്തെ മലയാളിക്കൂതറകളുടെ ഇടയില്‍ നിന്നുമാകുന്നു. അല്ലേ?
പണ്ട് ഗാംഗുലി പറഞ്ഞതു പോലെ ടീമിനെക്കാളും നന്നാകാനെങ്ങനെയാണ് ക്യാപ്റ്റനു കഴിയുക? നോ രക്ഷ... ആത്യന്തികമായി പ്രശ്നം നാമടങ്ങുന്ന പ്രേക്ഷകര്‍ തന്നെയാകുന്നു
യാഥാസ്ഥിതികന് ചൂണ്ടിക്കാണിച്ച ചിതറിയവര്‍, കണ്ണേ മടങ്ങുക, റ്റി.ഡി ദാസന് ആറ് ബി എന്നീ ചിത്രങ്ങള്‍ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ മുന്തിയ നിലവാരം പുലര്ത്തുന്നവയാണെന്നതിനോട് 100 ശതമാനവും ഞാന്‍ യോജിക്കുന്നു. പക്ഷെ ഞാനിവിടെ സേതുമാധവന് ചിത്രങ്ങളേയും, പുതിയതായ് ഇറങ്ങിയ തട്ടിക്കൂട്ടു ചിത്രങ്ങളേയും മാത്രമേ പ്രതിപാദിച്ചുള്ളുവെന്നു മാത്രം. ചിത്രം വിജയിച്ചു എന്നത് നിര്‍മ്മാതാവിന്റെ ഭാഗ്യം തന്നെയാണ് പക്ഷെ അത് നല്ല സിനിമ എന്നതിന്റെ മാനദണ്ഡമാണെന്ന് യാഥാസ്ഥിതികന് പോലും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരു കാര്യം ശരിയാണ്. നമ്മുടെ ഇടയിലുള്ളവര്‍ തന്നെയാണ് സംവിധായകനും, നിര്‍മ്മാതാവും, കാണികളും...!
കെ.എസ്സിനെ കുറിച്ച് കുരെ പുതിയ അരിവുകൾ കിട്ടി
Post a Comment