അവള് അവധൂതനെ നമിച്ചാ-
ത്മ സംഘര്‍ഷം മൊഴിഞ്ഞു
അനന്ത ക്ലേശങ്ങളകന്നു പോകാ-
നര്‍ത്ഥമുണ്ടാവാനനുഗ്രഹം തേടി
ആത്മാരാമനാസനം വെടിഞ്ഞ-
വളെ ആലിംഗനം ചെയ്തു പിന്നെ
ആത്മസംയമനം പാലിച്ചരുള്‍ ചെയ്തു
നിനക്കുള്ളതെല്ലാം കാണിക്കയായ്
എന്നിലര്‍പ്പിച്ചാലഭീഷ്ട സിദ്ധി ഫലം
“സ്നേഹമാണഖിലസാരമൂഴിയില്‍”
ആലിംഗനം വിടര്ത്തിയവള് മൊഴിഞ്ഞു
സ്വാമീ, ബാര്‍ട്ടര്‍ സിസ്റ്റമൊരു പഴങ്കഥ
അര്‍ത്ഥമില്ലാത്തൊരു സ്നേഹവും വേണ്ട
നിന്തുരുവടി ക്ഷമിച്ചാലും, അഹങ്കാരഗ്രന്ഥി
പൊട്ടിയാത്മാരാമന്‍ ആസനം വെടിഞ്ഞ-
നന്തതയില്‍ അപ്രതക്ഷ്യനായ്!
കുറച്ചുനാള്‍ മുമ്പ് ഒരു ബ്ലോഗില്‍ ആരോ സ്നേഹത്തിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ച് എഴുതിയിരുന്നു. അതുകണ്ടപ്പോള്‍ ഒന്ന് കുറിക്കാന്‍ തോന്നിയതാണിങ്ങനെ
ത്മ സംഘര്‍ഷം മൊഴിഞ്ഞു
അനന്ത ക്ലേശങ്ങളകന്നു പോകാ-
നര്‍ത്ഥമുണ്ടാവാനനുഗ്രഹം തേടി
ആത്മാരാമനാസനം വെടിഞ്ഞ-
വളെ ആലിംഗനം ചെയ്തു പിന്നെ
ആത്മസംയമനം പാലിച്ചരുള്‍ ചെയ്തു
നിനക്കുള്ളതെല്ലാം കാണിക്കയായ്
എന്നിലര്‍പ്പിച്ചാലഭീഷ്ട സിദ്ധി ഫലം
“സ്നേഹമാണഖിലസാരമൂഴിയില്‍”
ആലിംഗനം വിടര്ത്തിയവള് മൊഴിഞ്ഞു
സ്വാമീ, ബാര്‍ട്ടര്‍ സിസ്റ്റമൊരു പഴങ്കഥ
അര്‍ത്ഥമില്ലാത്തൊരു സ്നേഹവും വേണ്ട
നിന്തുരുവടി ക്ഷമിച്ചാലും, അഹങ്കാരഗ്രന്ഥി
പൊട്ടിയാത്മാരാമന്‍ ആസനം വെടിഞ്ഞ-
നന്തതയില്‍ അപ്രതക്ഷ്യനായ്!
കുറച്ചുനാള്‍ മുമ്പ് ഒരു ബ്ലോഗില്‍ ആരോ സ്നേഹത്തിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ച് എഴുതിയിരുന്നു. അതുകണ്ടപ്പോള്‍ ഒന്ന് കുറിക്കാന്‍ തോന്നിയതാണിങ്ങനെ
50 comments:
കുറച്ചുനാള്‍ മുമ്പ് ഒരു ബ്ലോഗില്‍ ആരോ സ്നേഹത്തിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ച് എഴുതിയിരുന്നു. അതുകണ്ടപ്പോള്‍ ഒന്ന് കുറിക്കാന്‍ തോന്നിയതാണിങ്ങനെ
kurkku kondu..........
അര്‍ത്ഥം പുടികിട്ടീ..:)
:)
നന്നായിട്ടുണ്ട് മുരളിയേട്ടാ....
സ്നേഹത്തിന്റെ അര്‍ത്ഥം.
:)
:))
യഥാര്‍ഥ സ്നേഹം (എന്ന് എനിക്കു തോന്നിയവ) ഞാന്‍ വളരെ കുറച്ചേ ഫീല്‍ ചെയ്തിട്ടുള്ളൂ...ബാക്കിയുള്ളതെല്ലാം..ഈ പറഞ ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ പെട്ടവ....
സ്വാമീ, ബാര്‍ട്ടര്‍ സിസ്റ്റമൊരു പഴങ്കഥയായിരുന്നെങ്കില്...!
:)
സ്വാമീ, ബാര്‍ട്ടര്‍ സിസ്റ്റമൊരു പഴങ്കഥ :))
എന്നെയങ്ങ് കില്‍!
ഇതാണപ്പോള് സ്നേഹത്തിന്റെ അര്‍ഥം അല്ലേ?
ജി മനു, പ്രയാസി, വാണി, ശ്രീ, സനാതനന്, ജിഹേഷ്, സഹയാത്രികന്, മനു, എഴുത്തുകാരി വായനക്കും അഭിപ്രായത്തിനും നന്ദി.
ഇതിപ്പോളാ കണ്ടെ
ഇപ്പോളും,
നാമങ്ങളും ക്രിയകളും പര്യായങ്ങളുമല്ലാതെ
ഒരു നിഘണ്ടുവിലും കാണുന്നില്ലല്ലോ
ഈ സ്നേഹത്തിന്റെ അര്‍ത്ഥം
:)
ആദ്യ വരികളില്‍ രാമായണ കാറ്റു വീശുന്ന അനുഭൂതി.ശരിക്കും സ്നേഹത്തിന്റെ അര്‍ഥം.:)
അവള് അവധൂതനെ നമിച്ചാ-
ത്മ സംഘര്‍ഷം മൊഴിഞ്ഞു
അനന്ത ക്ലേശങ്ങളകന്നു പോകാ-
നര്‍ത്ഥമുണ്ടാവാനനുഗ്രഹം തേടി
എത്ര സുന്ദരമായ വരികള്‍!
അതിലേറെ ഹൃദ്യവുമായ കവിത
സ്നേഹത്തിനു ഇങ്ങനെയും ഒരു അര്‍ത്ഥമുണ്ടോ?
കവിത നന്നായി മുരളിയേട്ടാ.
മേനോന്മാഷേ,
ഇത് കവിതയോ?!
അര്‍ത്ഥം ഇല്ലാത്ത സ്നേഹം വ്യര്‍ത്ഥം.അത് ഏത് അര്‍ത്ഥത്തിലായാലും.
സത്യം!!!!!
പുത്തനാണല്ലോ ..സ്നെഹത്തിന്റെ അടുപ്പം
കുറച്ചു കണുന്നില്ല!
നന്നായിട്ടുണ്ട്..
അഭിനന്ദനങ്ങള്‍
ചോപ്പ്, വേണു, പ്രിയ, വാല്മീകി, കിലുക്കാംപെട്ടി, ശ്രീഹരി, skuruvath, ദ്രൌപതി എന്നിവര്‍ക്ക് എന്റെ നന്ദി.
സുരേഷ് ഐക്കര: ഇതെഴുതുമ്പോള്‍ കവിതയല്ലായിരുന്നു. ഇനി ഇതാരെങ്കിലും വായിച്ചീട്ട് അങ്ങനെയായെങ്കിലോ എന്ന ഒരു മോഹം...എങ്ങനെ? എങ്ങനെ? ചോദ്യത്തിനു നന്ദി..
സ്നേഹവും വെളിച്ചവും ഒരുപോലെയാണ്.
വെളിച്ചത്തു നിര്‍ത്തിയിട്ട്,
ഇതാണ് വെളിച്ചം എന്നു പറയാം.
സ്നേഹവും അതു പോലെ തന്നെയല്ലേ?
സ്നേഹം നിര്‍വ്വചിച്ചു തീര്‍ക്കാന്‍ കഴിയുമോ?
എന്തിനാണ് വെറുതെ സ്നേഹത്തിന്റെ അര്‍ത്ഥം നോക്കിപ്പഠിക്കുന്നെ?
ശ്വസിക്കാന്‍ ആരെങ്കിലും പഠിപ്പിച്ചു തരണോ?
സ്നേഹത്തോടെ,
‘അര്‍ത്ഥത്തിന്റെ’ അര്‍ത്ഥങ്ങള്‍ തപ്പുകയാണിപ്പോള്‍..
അതോ എനിയ്ക്ക് കവിത മനസ്സിലായില്ലേ എന്നൊരു സംശയം.
ബാര്‍ട്ടര്‍ സിസ്റ്റം പഴങ്കഥ എന്നു കേട്ടതേ സ്വാമിയും മുങ്ങി!!
അപ്പോ, ഈ സ്നേഹമെന്നാലെന്താ? ശിഷ്യ അതെന്തേ പാടാത്തൂ?
സ്നേഹത്തിന്റെ അര്‍ത്ഥം ഇതാണല്ല്ലേ...
മുരളിയേട്ടാ,
കോള്ളാട്ടോ...
സ്നേഹതീരം: നന്ദി
പി.ആര്:അര്‍ത്ഥത്തിന്റെ അര്‍ത്ഥം അറിയാമെന്ന സ്ഥിതിക്ക് കാര്യം മനസ്സിലായിയെന്നറിയാം. നന്ദി
ധ്വനി: അതല്ലേ ശിഷ്യ പറഞ്ഞത്, അര്‍ത്ഥം (പണം) ഇല്ലാത്ത ഒരു സ്നേഹവും ഇവിടെ എടുക്കില്ലെന്ന്. ഇനിയെന്ത് പറയാനാ! അഭിപ്രായത്തിനു നന്ദി
ഹരിശ്രീ: നന്ദി
ആര്‍ക്കു വേണം "അര്‍ത്ഥ"മില്ലാത്ത സ്നേഹം.
അതും കയ്യിലുള്ളത് മൊത്തം കാണിയ്ക്കയിട്ടിട്ട്. ഹമ്പടാ. പോയി പണി നോക്ക്... :)
അമ്പലങ്ങളില്‍ പോയി ഒരു രൂപ വെള്ളിനാണയം കാണിയ്ക്ക ഇട്ടിട്ട് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നതും അര്ത്ഥമുണ്ടാകണേ എന്നായിരുന്നു. എന്തെന്നാല്‍ അര്‍ത്ഥമുണ്ടെങ്കില്‍ മാത്രം നിലനില്‍ക്കുന്ന കുറച്ച് ബന്ധങ്ങളും മൈത്രിയും ഉള്ളതുകൊണ്ട്. അറിഞ്ഞു കൊണ്ടു തന്നെ കണ്ണടയുക്കുന്നു. ഞാനും എനിയ്ക്ക് അര്‍ത്ഥം തരേണ്ടുന്ന ദൈവവും.
ഒന്നാന്തരം മുരളിയേട്ടാ
അര്‍ത്ഥവും കവിത്വവുമുള്ള കവിത..ഇനി കവിത തന്നെയാകാം..തവിക വലിച്ചെറിയൂ.. :)
ഇന്നസെന്റിനും (നിഷ്ക്കളങ്കനും), വഴിപോക്കനും ഹ്രൃദയംഗമമായ നന്ദി.
ദീപാവലി ആഘോഷിക്കുന്ന എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഐശ്വര്യം നിറഞ്ഞ ദീപാവലി ആശംസകള്‍ നേരുന്നു.
സ്നേഹത്തിന്റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലായി!
അതേ... പ്രതിഫലം ഇച്ഛിക്കാത്ത സ്നേഹത്തിനേ അര്ത്ഥമൂള്ളൂ. നന്നായി മാഷേ.
നന്ദി മഹേഷ്, അപ്പു.
മുരളിഭായ്...
ഞാന്‍ വന്നു.....സുഖമല്ലേ...സുഖത്തിനായ് പ്രാര്‍ത്ഥിക്കുന്നു.
ദീപാവലി ആശംസകള്‍
നന്മകള് നേരുന്നു
മുരളിഭായ്...
വീണ്ടുമൊരു കവിതാമഡോണയുമായി....നന്നായിരിക്കുന്നു.
ഒരിക്കല്‍ മഹാനായ കവി മന്‍സൂര്‍ ഇങ്ങിനെ പാടി
സ്നേഹമേ...സ്നേഹമേ നിന് അര്‍ത്ഥമെന്ത്...
കാണുന്നേരം വിരിയുന്ന മിഴികളെ
അകലുന്നേരം കൊട്ടിയടക്കുന്ന ബസ്സിന് ഡോറോ..??
അര്ത്ഥത്തിനര്ത്ഥമറിയ ചൊല്ലവതെങ്ങിനെ മറ്റൊരാ
അര്‍ത്ഥങ്ങള്‍ അര്‍ത്ഥവത്തായ കര്യമിതില്ലിലൊട്ടുമേ അര്ത്ഥമൊരിത്തിരി യെങ്കിലുമുണ്ടതിശയോക്തിയതില്
ഒരു അര്ത്ഥത്തിന് അര്‍ത്ഥം അര്ത്ഥമില്ലാത്തൊരര്ത്ഥമത്രെ.....
ഇതെപ്പടി കോ.....അപ്പോ നാനും എളുത പടിച്ചേന്‍ ഒരു അര്‍ത്ഥം ആന ഇത്ക്ക് അര്‍ത്ഥം പുരിയലിയേ...??
നന്മകള് നേരുന്നു
മന്‍സൂര്‍ഭായ് സൌഖ്യമായിരിക്കുന്നുവെന്നറിഞ്ഞതിലും ഇവിടെ മുഖം കാണിച്ച് രണ്ടു വാക്കുകള്‍ കുറിച്ചിട്ടതിനും സന്തോഷവും നന്ദിയും അറിയിക്കുന്നു.
അഭിപ്രായം ഇഷട്ടപ്പെട്ടു
അര്‍ത്ഥം തേടിയുള്ള യാത്രയില്‍
അര്‍ത്ഥമില്ലായ്മകളെ തിരിച്ചറിയുമ്പോഴാണ്
ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
വായനക്കാരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കവിത.
മുരളിയേട്ടാ...
സ്നേഹത്തിറ്ന്റെ അര്‍ത്ഥം!
സ്നേഹമൊഴികെയുള്ള കാര്യങ്ങളിലേ ബാര്‍ട്ടര്‍ സിസ്റ്റം ഇല്ലാതായിട്ടുള്ളൂ..
നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍
മുരളീയേട്ടാ..
അല്പം കട്ടികൂടിയ പോലെ..
കുറെ തവണ വായിച്ചിട്ടും
പൂര്‍ണതയിലെത്താതെ
പിന്തിരിയേണ്ടി വന്നു...
ഇനിയും നല്ല നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു
നന്നായിട്ടുണ്ട്,
ആഴത്തിലാലോചിക്കുമ്പോള് പലവഴിക്കുപോകുന്നു, ആശയം. (നിന്തിരുവടിയല്ലേ ശരി., ക്ഷമിച്ചാലും.) അര്‍ത്ഥത്തിനുള്ള അനുഗ്രഹം തേടിയുള്ള യാത്രയില്‍ ഗുരു ചോദിക്കുന്നതും അര്‍ത്ഥം. അത് "സ്നേഹമായിട്ടാണെങ്കില്" തിരിച്ചും അര്‍ത്ഥം ചോദിക്കുന്നു ശിഷ്യ. ആധുനിക യുഗത്തിലെ മനുവെ, നമഃ.
ശ്രീദേവി, അലിഭായ്, സ്നേഹതീരം,താരാപഥം വായനക്കും അഭിപ്രായത്തിനും നന്ദി.
ദ്രൌപദി: അതിനുമാത്രം കാമ്പൊന്നുമില്ല ചങ്ങാതി..ചുമ്മാ... രണ്ടാമതും വന്നതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ധ്വനിയുടെ സംശയത്തിനുത്തരം നല്‍കിയിരിക്കുന്നത് വായിച്ചപ്പോഴാന് കവിതയുടെ ഗുട്ടന്‍സ് പുടികിട്ടിയത്.........
അപ്പോള്‍ ഇവരിലാരാ ഭേദം?
അല്ല, രണ്ടുംഒന്നിനൊന്നുമെച്ചം!!!
aങാ പുടികിട്ടി അല്ലേ.. നന്ദി ഗീതാ
താങ്കളതു പറഞ്ഞു....
അപ്പൊ കവിയുമാണല്ലേ?നന്നായി.ഇതല്ലെ കവിതളെല്ലാം കാണുന്നത്?
സ്നേഹത്തിനര്ഥം വെറും ദുഃ ഖമാണെന്നു-സ്നേഹിച്ച് ലോകത്തുനിന്നു പഠിച്ചു ഞാന്‍
നിസ്വാഥമായ സ്നേഹം തേടിയലഞ്ഞ് ഞാനിവിടെ ഈ ബ്ലോഗിലെത്തിപ്പെട്ടു!!! എനിക്കുവേണ്ട മറുപടി ഇവിടെയും ഇല്ല... പിന്നെ എവിടെ കിട്ടും???
പരമാര്‍ത്ഥങ്ങള്‍: വായനക്ക് നന്ദി. പിന്നെ കവിയാണല്ലേ എന്ന ചോദ്യത്തിന് അല്ല എന്നാണുത്തരം. ചില ആശയങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നതില് കവിഞ്ഞ് ഞാനെഴുതുന്നത് കവിതയാണെന്ന വിശ്വാസം എനിക്കില്ല.
സ്വപ്ന അനു: സ്നേഹം തേടി അലയരുത്, അത് അനര്‍ത്ഥങ്ങള്‍ സൃഷ്ടിക്കും. നമ്മളെ എല്ലാവരും സ്നേഹിക്കുന്നുണ്ടെന്ന് കരുതി സ്നേഹം പ്രകടിപ്പിച്ചു നോക്കു, പിന്നെ സ്നേഹമയം ജീവിതം. സ്നേഹക്കൂടുതലും, കുറവും എല്ലാം മനസ്സിന്റെ ഒരു വിഭ്രാന്മകമായ ഒരവസ്ഥ മാത്രം. കേട്ടീട്ടില്ലേ, സ്നേഹത്തിന് ഫലം സ്നേഹം, ജ്ഞാനത്തിന് ഫലം ജ്ഞാനം എന്ന്. എന്റെ ബ്ലോഗുകള്‍ (ഇംഗ്ലീഷും, മലയാളവും) സന്ദര്‍ശിച്ചതിനും, കുറിപ്പിനും നന്ദി.
അവധൂതന്മാരാരെങ്കിലും ബൂലോകത്തുണ്ടെങ്കില്‍ ഇതു
വായിച്ചൊരു കമന്റിട്ടെങ്കില്‍ നന്നായിരുന്നു :)
ഭൂമിപുത്രിയുടെ ആഗ്രഹം നടക്കുമോ എന്ന് സംശയമാണ്. അവധൂതന്മാരിതുവരെ ബ്ലോഗിംഗ് തുടങ്ങിയീട്ടില്ലെന്നാണ് തോന്നുന്നത്. അപവാദന്മാരാണെങ്കില് ഇഷ്ടംപോലെയുണ്ടാവണം.
Kavithayum valare nannayi ingangumennu manassilayi. Innathe snehathinte mukkal pankum barter system thanne. Bharyayum bharthavum thammil... ammayum makkalum thammil.... adhyapakanum vidyarthiyum thammil... vipani mandyam sambhavichathode snehathinte idapadilum kottam vannirikkunnu. Nandiyum bhavukangalum ariyikkatte.
Post a Comment