Wednesday, October 31, 2007

ജനന-മരണ രജിസ്ട്രേഷന്‍

ജനന-മരണങ്ങള്‍ പഞ്ചായത്തില്‍ നിശ്ചിത ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം അറിയാവുന്ന ഗ്രാമീണന്‍ തന്റെ ഭാര്യ പ്രസവിച്ച ഉടന്‍ തന്നെ പഞ്ചായത്താപ്പീസില്‍ കയറി ചെന്നു. മേശമേല്‍ കാല്‍ കയറ്റി വച്ചിരുന്നെഴുതിക്കൊണ്ടിരുന്ന ആളോട് പറഞ്ഞു,

ഗ്രാമീണന്‍: അതേ കുറച്ച് മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു

ക്ലാര്‍ക്ക്:(വളരെ ഗൌരവത്തോടെ) അതിന്റെ ആളു ഞാനല്ല. (എന്നീട്ട് അറ്റത്തിരിക്കുന്ന സൂപ്രണ്ടിനെ ചൂണ്ടി) ദേ അയാളാ.

35 comments:

മുരളി മേനോന്‍ (Murali Menon) said...

ഇന്ന് വെറുതെ ഇരുന്നപ്പോള്‍ ശ്രീനിവാസന്‍ വടക്കുനോക്കിയന്ത്രത്തില്‍ ഫലിതബിന്ദുക്കള്‍ വായിച്ച് കോമഡി പറഞ്ഞപോലെ ഒന്ന് പറയാന്‍ തോന്നി. അതുകൊണ്ട് ഒരു ഫലിതം പൂശീട്ട്‌ണ്ട് ട്ടാ,,, ഇതിനുമുമ്പ് കേട്ടീട്ടുള്ളവര്‍ ചിരിക്കണ്ട ട്ടാ, ഇല്ലാത്തവര്‍ കൈ പൊക്കിയാല്‍ ഇക്കിളിയാക്കാം അങ്ങനെയെങ്കിലും ചിരിക്ക്, അല്ല പിന്നെ...
നേരം പോണ്ടേ - ഹയ്

പേര്.. പേരക്ക!! said...

ശരിയാ..നേരം പോകട്ടെ..

ശ്രീ said...

പക്ഷേ, വെറുതേ പറഞ്ഞതാണെങ്കിലും സംഭവം നന്നായീട്ടോ മുരളിയേട്ടാ...

:)

വാളൂരാന്‍ said...

:)

രജീഷ് || നമ്പ്യാര്‍ said...

ഹ ഹ! രാമുണ്ണി മാഷ്ടെ പോസ്റ്റിലെ കമന്റും വായിച്ച്. :-D

ശ്രീഹരി::Sreehari said...

:D

എന്റെ ഉപാസന said...

അശ്ലീലം അസ്ലീലം......
:)
എന്റെ തമ്പീടെ വണ്ടി വാങ്ങല്‍ അശ്ലീലമാണെന്ന് പറാഞ്ഞവര് എവ്വിടെ
ശ്രീയേ നീ തന്നെ ഇത് പറേണം :(

മേന്‌നെ :))
ഉപാസന

Priya Unnikrishnan said...

അയ്യോ മാഷേ ചിരിച്ചു പോയി.

വാല്‍മീകി said...

മുരളിയേട്ടന്റെ തല ചൂടായീന്നു തോന്നണു.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ഹ ഹ...:)

ഉപാസനേ...ഇതിലെന്ത് അശ്ലീലം. ചിലപ്പോ സൂപ്രണ്ടായിരിക്കും അതിന്റെ എഴുത്തുകുത്തുകള്‍ ചെയ്യുന്നത് :) :)

മുരളി മേനോന്‍ (Murali Menon) said...

പേരു പേരക്ക,
ശ്രീ,
വാളൂരാന്‍ ഇസ്മായില്‍,
രജീഷ് നമ്പ്യാര്‍,
ശ്രീഹരി (ഡി)
ഉപാസന (മനസ്സ് ശരിയല്ലാട്ടാ ഈ പയ്യന്റെ), പ്രിയ,
വാല്‍മീകി (ഇതെഴുതിക്കഴിഞ്ഞപ്പോള്‍ തണുത്തു)
ജിഹേഷ്
എല്ലാവര്‍ക്കും നന്ദി. ചുമ്മാ ഒരു നേരമ്പോക്കാ കാര്യാക്കണ്ട... എഴുത്തിന്റെ ഇടവേളകള്‍ ആനന്ദകരമാക്കാനുള്ള ഏര്‍പ്പാടുകള്‍...

സഹയാത്രികന്‍ said...

ഹ ഹ ഹ ...മുരളിയേട്ടാ...
:)

വേണു venu said...

ഉവ്വ, ഇതു കേട്ടിട്ടുണ്ടേ...
കൈ പൊക്കുന്നില്ല കേട്ടോ.
ട്രയിന്‍ യാത്ര.
താഴത്തെ ബര്‍ത്തിലെ നിറവയറുമായ ഭാര്യയും ഭര്‍ത്താവുമായുള്ള സംഭാഷണം.
ഭാര്യ. “എല്ലാത്തിനും മുകളില്‍ ഒരാളുണ്ടല്ലോ. നിങ്ങള്‍ സമാധാനമായുറങ്ങൂ.”
മുകളിലെ ബര്‍ത്തിലുറങ്ങാതിരുന്ന നമ്പൂതിരി. “ശിവ ശിവ...ഞാനൊന്നുമറിഞ്ഞില്ലേ . ഞാനൊറങ്ങി, എപ്പഴേ.”:)

നിഷ്ക്കളങ്കന്‍ said...

മുരളിയേട്ടാ,
ഞാന്‍ ചിരിച്ചു. സത്യം. ആ മ‌നസ്സെനിയ്ക്കു കാണാം

Geetha geethikal said...

ഹ ഹഹഹ ഹ ഹ ഹ....
കുറെ നേരം ചിരിച്ചു. ഇപ്പോള്‍‍ സമയം 12.30 കഴിഞ്ഞു (രാത്രി). കൂടെ ചിരിയ്ക്കാന്‍ ആരുമില്ലെങ്കിലും തനിയേ ധാരാളം ചിരിച്ചു. ഇനിയും വരട്ടെ ഇതുപോലത്തെ നുറുങ്ങു ഫലിതങ്ങള്‍...

ബാജി ഓടംവേലി said...

എഴുത്തിന്റെ ഇടവേളകള്‍ ആനന്ദകരമാക്കുക.
ഫലിതം ഏറ്റിട്ടുണ്ട്.
തുടരുക.

clara said...

I need your help. I have created a blog in blogspot.com. But I dont know how to change it into malayalam. Would u please help me?

I have another blog in English ( ente-jaalakam.blogspot.com). My son is my guide in computer. (: But now he busy with his plus two!

വാല്‍മീകി said...

ക്ലാര ചേച്ചി, മലയാളത്തില്‍ എങ്ങനെ ബ്ലോഗ് ഉണ്ടാക്കാം എന്ന് മനസിലാക്കാന്‍ ഇതു നല്ല ഒരു ലിങ്ക് ആണ്.
http://howtostartamalayalamblog.blogspot.com

എന്റെ കിറുക്കുകള്‍ ..! said...

ഫലിതം ഏറ്റു മാഷേ..
ഇക്കിളികൂട്ടാതെ ചിരിച്ചു. :) :)

ഏ.ആര്‍. നജീം said...

:)

എന്റെ ഉപാസന said...

ജഹേഷ് ഭായ് : അത് മനസ്സിലായീട്ടാ

മേന്‌നെ : അതെന്നെ വേദനിപ്പിച്ചൂട്ടാ. എന്നെപ്പോലെ തങ്കപ്പെട്ട സ്വഭാവമുള്‍ല ഒരാളെക്കുറിച്ച് ഇങ്ങിനെയൊക്കെ പറയാവോ..? :(((

ഞാന്‍ ചുമ്മാ കമന്റിയതാ. ഇയാള്‍ അത് സീരിയസ് ആയി എടുത്തുന്ന് തോന്ന്‌ണു.

ഉപാസന

തെന്നാലിരാമന്‍‍ said...

മുരളിച്ചേട്ടാ, ഇതു കലക്കി :-)

മുരളി മേനോന്‍ (Murali Menon) said...

എന്റെ ബോറന്‍ നേരംകൊല്ലി നിങ്ങള്‍ വായിക്കാന്‍ ഇടവന്നതില്‍ ഖേദമുണ്ടെങ്കിലും നിങ്ങള്‍ ഇഷ്ടപ്പെട്ടുവെന്നറിയിച്ച് എന്നെ സന്തോഷിപ്പിച്ചതില്‍ സഹയാത്രികന്‍, വേണു, നിഷ്ക്കളങ്കന്‍, ഗീതാഗീതികള്‍ (സുന്ദരമായ പേര്), ബാജി,വാല്‍മീകി, എന്റെ കിറുക്കുകള്‍, നജീം, തെന്നാലി എന്നിവര്‍ക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ക്ലാരക്ക് വാല്‍മീകിയുടെ സഹായം കിട്ടിയതിനാല്‍ ഞാന്‍ ഇടപെടുന്നില്ല, വാല്‍മീകിക്ക് ഒരിക്കല്‍ കൂടി നന്ദി.

ഉപാസന: എന്റെ അനുജനല്ലേ താന്‍. അതൊരു തമാശയായല്ലേ ഞാനും കണ്ടത്....ഞാന്‍ പറഞ്ഞതും ഒരു ഇന്നസെന്റ് സ്റ്റൈല്‍... ദാസാ, ഈ ചെക്കന്‍ ശര്യല്ലട്ടാ എന്ന മട്ടില്‍...(നാടോടിക്കാറ്റ്), അപ്പഴക്കും അനിയന്‍ അത് സീരിയസായ് എടുത്തു. തന്റെ മനസ്സിനൊന്നും ഒരു കൊഴപ്പോം ഇല്യാന്ന് എനിക്കറിഞ്ഞൂടെ, ഹേയ് ഒന്നൂല്യങ്കിലും മ്മളൊക്കെ നാട്ടുകാരല്ലേ... എന്താടോ....

ഉണ്ടാപ്രി said...

തമാശ ഇഷ്ടപ്പെട്ടൂട്ടോ..
അലമ്പന്റെ കഥയുടെ അവസാ‍നോം ഒരു പൊടി തമാശ..
ഇന്നത്തെ മൊത്തം ചിരിക്കും ഉത്തരവാദികള്‍ നിങ്ങള്‍ രണ്ടും മാത്രം

Anonymous said...

IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html

കൃഷ്‌ | krish said...

അതുശരി, അപ്പോ അയാള്‍ക്കാണല്ലേ അതിന്റെ ഉത്തരവാദിത്വം. (ഉത്തരവാദിയല്ല)

പൈങ്ങോടന്‍ said...

കിഴക്കേ ആഫ്രിക്കക്കാരാ, ഈ ഫലിതം ശ്ശി ഇഷ്ടപ്പെട്ടിരിക്ക്ണൂ...

യെന്ന് ഒരു പടിഞ്ഞാറേ ആഫ്രിക്കന്‍

മാപ്രാണത്തെവിടെയാ? ഷാപ്പിന്റെ അവിടന്ന് ഇടത്തോട്ടോ വലത്തോട്ടോ???

Typist | എഴുത്തുകാരി said...

തമാശ നന്നായി, ഞാനിതിനുമുന്‍പു് കേട്ടിട്ടുമില്ല.

Usha said...

ഇക്കിളി ഇട്ടാലും ആരും ചിരിക്കും എന്നു തോന്നുന്നില്ല. മാഷ് ഇങ്ങനെ ധൃതി പിടിച്ച് പോസ്റ്റൊന്നും ഇടാറില്ലല്ലോ, ഇതെന്താ ആരെങ്കിലും നിര്‍ബ്ബന്ധിച്ചോ? വല്ലപ്പോഴും ഇവിടെ വായിക്കാന്‍ കിട്ടുന്നത് നന്നാവാറുണ്ട് മാഷേ. പക്ഷെ ഇത്.... എന്നാലും ഒരു കാ‍ര്യം പറയട്ടെ, ഞാനും ചിരിച്ചൂ ട്ടോ.

മുരളി മേനോന്‍ (Murali Menon) said...

ഉണ്ടാപ്രി, കൃഷ്, എഴുത്തുകാരി നന്ദി
പൈങ്ങോടന്‍: ഇഷ്ടപ്പെട്ടതില്‍ സന്തോഷം. വീട് മാപ്രാണം ഷാപ്പ് കഴിഞ്ഞുള്ള തൃശൂര്‍ റോഡില്‍ വര്‍ണ്ണ തിയ്യറ്ററിനു പുറകു വശം.
ഉഷ: ഉഷ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണു പലരും സ്മൈലിയിലൂടെയും, “തലചൂടായിത്തുടങ്ങിയില്ലേ“ എന്ന സംശയത്തിലൂടെയും ഒക്കെ പ്രകടിപ്പിച്ചത്. അവര്‍ക്കും ഞാന്‍ കുറച്ച് നന്നായി എഴുതിക്കാണാനുള്ള ആഗ്രഹം കൊണ്ടാണു അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയാം. ഉഷ അത് തുറന്നെഴുതിയതില്‍ സന്തോഷമേയുള്ളു. എന്റെ മുന്‍പുള്ള കമന്റിലും ഞാനതിനെ അങ്ങനെയുള്ള ഒന്നായിട്ടേ കണ്ടീട്ടുള്ളു. ഇനി ഫലിതബിന്ദുക്കളുണ്ടാവില്ല ട്ടാ, നര്‍മ്മം ഞാന്‍ വിട്ടാല്‍ കൂട്ടുകാര്‍ കൊല്ലും....പിന്നെ എനിക്കും ചിരിക്കണ്ടേ

coupdecoeur said...

Hello
a small mark at the time of my passage on your very beautiful blog!
congratulations!
thanks for making us share your moments
you have a translation of my English space!
cordially from France
~ Chris ~
http://SweetMelody.bloguez.com

Geetha geethikal said...

എന്തായാലും ഉഷയും ചിരിച്ചൂ‍ലോ.........
അതുകൊണ്ടു ഇനിയും ഫലിതബിന്ദുക്കള്‍ വേണം.
എന്റെ ബ്ലോഗിന്റെ പേരു സുന്ദരമാന്ണെന്നു പറഞ്ഞതിനും നന്ദി.

Anonymous said...

Heyyy..it just sounds like the reality shows of our channels...
Dear sir, u can do better...

Yathasthithikan

മുരളി മേനോന്‍ (Murali Menon) said...

Thanks coupdecoeur for visiting my blog.

ഗീതക്കും, ബലിതവിചാരത്തിനും നന്ദി

jyoth said...

Kollam... Collector enthanu uddeshichathennu alochichu aa pavam bharthavu thala pukachu kanum. Atho swantham bharye thettidharichu kanumo?