Saturday, July 15, 2006

ശ്രീ എം.പി. നാരായണപ്പിള്ളയെ ഓര്‍ക്കുമ്പോള്‍

ശ്രീ എം.പി.നാരായണപ്പിള്ളയുടെ ഏതെങ്കിലും ഒരു രചന വായിക്കാത്ത സാഹിത്യതത്പരര്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. അദ്ദേഹത്തെ കുറിച്ച് പലരും പല രീതികളിലാണ് ധരിച്ചു വച്ചിരിക്കുന്നത്. എന്റെ 20 വര്‍ഷത്തെ മുംബൈ ജീവിതത്തിലെ നേട്ടം എന്നു പറയാവുന്നത് എനിക്ക് അദ്ദേഹം തന്ന സ്നേഹവും, അദ്ദേഹത്തിന്റെ വീട്ടിലെ ഒരു അംഗമായി എപ്പോഴും അവിടെ ചെന്നു കയറാനുള്ള സ്വാതന്ത്ര്യവും, അദ്ദേഹത്തോടൊപ്പം സായാഹ്നങ്ങള്‍ ചെലവഴിക്കാനും, പലവിധത്തിലുള്ള സംവാദങ്ങളിലും ഏര്‍പ്പെടാനും ഒക്കെ കഴിഞ്ഞു എന്നുള്ളതുമാണ്.


ഏല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ഈ ഭൂമിയോടു വിട ചൊല്ലിയപ്പോള്‍, ഒരുപാടുപേര്‍ അദ്ദേഹത്തെക്കുറിച്ച് എഴുതി, അനുശോചനക്കുറിപ്പുകള്‍ക്ക് ഒരു കണക്കും ഉണ്ടായിരുന്നില്ല. ഞാന്‍ രണ്ടു ദിവസം ലീവെടുത്ത് അവരുടെ വീട്ടില്‍ ആരെ, എങ്ങനെ സഹായിക്കണമെന്നറിയാതെ നില കൊണ്ടു. നാട്ടില്‍ നിന്നും, എം.പി.ഗോവിന്ദപ്പിള്ള, എം.ജയചന്ദ്രന്‍ നായര്‍, പവനന്‍, ലീല കാമ്പെന്‍സ്കി ഹോട്ടലിന്റെ ഉടമ കാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ എന്നു തുടങ്ങി മുംബൈയിലേയും, നാട്ടിലേയും പല പ്രമുഖരും വീട്ടിലും ശവസംസ്കാര ചടങ്ങുകളിലും സംബന്ധിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍, ഞാനും നാരായണപ്പിള്ളയും തമ്മിലുള്ള ബന്ധം അറിയാവുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നോട് അദ്ദേഹത്തെ കുറിച്ച് രണ്ടു വാക്ക് എഴുതുവാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം ഞാനും അദ്ദേഹത്തെ കുറിച്ച് എഴുതി. അതു നിങ്ങളുടെ വായനയിലേക്കായ് നാളെ വീട്ടില്‍ ചെന്നതിനുശേഷം പകര്‍ത്തി എഴുതുന്നതാണ്.

1 comment:

Kalesh Kumar said...

ഒറ്റവാക്കില്‍ പറഞ്ഞാല്‍ “ഭാഗ്യവാന്‍”!
അങ്ങനെയൊരു സൌഹൃദം കിട്ടുകാന്നു പറഞ്ഞാല്‍ അതില്പരം ഒരു ഭാഗ്യം വേറെയെന്താ!