തൊടിയിലൊക്കെ പുല്ലു വളര്‍ന്ന് നിറഞ്ഞിരിക്കുന്നു. ഒരാളെ നിര്‍ത്തി
അതൊക്കെ വൃത്തിയാക്കാമെന്ന് കരുതിയെങ്കിലും ആരെയും കിട്ടിയില്ല.
ആയുധശേഖരങ്ങളില്‍ തപ്പിയപ്പോള്‍ അരിവാളിനു മൂര്‍ച്ച പോരാ...കരുവാന്റെ ആല
തേടിയലഞ്ഞ് കണ്ടുപിടിച്ചെങ്കിലും കരുവാന്‍ വളരെ തിരക്കിലായിരുന്നു.
കരുവാന്റെ ആലയുടെ പരിസരങ്ങളില്‍ പല മാധ്യമ പ്രവര്‍ത്തകരേയും കണ്ട് ഞാന്‍
അന്തം വിട്ടുപോയി. കരുവാനേയും ഇന്റര്‍വ്യു ചെയ്ത് പുതിയൊരു പംക്തി
തുടങ്ങുന്നുണ്ടാവുമോ എന്ന് സംശയിച്ചു. ആരേയും നോക്കാതെ പണിയെടുക്കുന്ന
കരുവാനോട് എന്റെ അരിവാളിന് മൂര്‍ച്ച കൂട്ടുന്ന കാര്യം സൂചിപ്പിച്ചു. ഈ ആഴ്ച
മുഴുവന്‍ തിരക്കിലാണെന്നും കണ്ടില്ലേ റോഡരികില്‍ മാധ്യമ പ്രവര്‍ത്തകര്‍
കാത്തുനില്‍ക്കുന്നതെന്നും തിരിച്ചു ചോദിച്ചു. എനിക്ക് തീര്‍ത്തും
മനസ്സിലാവാത്തതുകൊണ്ടോ, അറിവില്ലായ്മയുടെ അപാരതകൊണ്ടോ ഞാന്‍ ചോദിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കരുവാന്റെ ആലയിലെന്തുകാര്യം? കരുവാന്‍ ആല
ഉലയ്ക്കുന്നത് നിര്‍ത്തി എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു, പിന്നെ ഈ ചൂടുള്ള
വാര്‍ത്തകളൊക്കെ ആവശ്യാനുസരണം വളച്ചൊടിക്കാന്‍ നിന്റെ ഡാഷ് വര്വോ! പുതിയ അറിവാള്‍ കിട്ടിയതുകൊണ്ട് തുരുമ്പിച്ച അരിവാളും കയ്യില്‍ പിടിച്ച് ഞാന്‍ തിരിച്ചു പോന്നു.
3 comments:
അരിവാളിനു മൂര്‍ച്ച വെക്കാന്‍ പോയി അറിവാളുമായി തിരികെ പോന്നു അല്ലെ?
ഈ ചൂടുള്ള വാര്‍ത്തകളൊക്കെ ആവശ്യാനുസരണം വളച്ചൊടിക്കാന്‍ നിന്റെ ഡാഷ് വര്വോ!
സത്യം!!!!
ഈ ചൂടുള്ള വാര്‍ത്തകളൊക്കെ ആവശ്യാനുസരണം വളച്ചൊടിക്കാന്‍ നിന്റെ ഡാഷ് വര്വോ!
സത്യം!!!!
Post a Comment