Thursday, March 01, 2012

റെയില്‍‌വെ നടപടിയും, നമ്പൂതിരി ഫലിതവും

ഈയിടെ ട്രെയിനില്‍ വെച്ച് ശ്രീമതി എം.ആര്‍. ജയഗീതയ്ക്കുണ്ടായ അപമാനവും അതിനെ തുടര്‍ന്ന് റെയില്‍‌വെ തുടങ്ങിവെച്ച പുതിയ സുരക്ഷാ സമ്പ്രദായവുമാണ് ഈ കുറിപ്പിനാധാരം. റെയില്‍‌വെയുടെ സംഭാവനകളെ കുറിച്ച്, പ്രത്യേകിച്ച് കേരള ജനതയ്ക്കു വേണ്ടിയുള്ള സംഭാവനകളെക്കുറിച്ച് പരിശോധിച്ചാല്‍ ആദ്യം ഓര്‍മ്മ വരിക പ്രശാന്ത് പുന്നപ്ര ഒരു മിമിക്രിയില്‍ പറഞ്ഞ ‘ഒരു പാട്ട വണ്ടിയും, കുറേ നിയമങ്ങളും’ എന്ന ഡയലോഗ് ആണ്.

ട്രെയിനില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക്, അല്ലെങ്കില്‍ റെയില്‍‌വെയുമായ് ബന്ധപ്പെട്ട് നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് ഇന്നുവരെ യാതൊരു ഉത്തരവാദിത്വവും റെയില്‍‌വെ അധികാരികള്‍ ഏറ്റെടുത്തതായ് തോന്നുന്നില്ല. ഈയടുത്ത കാലത്ത് സൌമ്യയുടെ കൊലപാതകവുമായ് ബന്ധപ്പെട്ടും റെയില്‍‌വെ അധികാരികളും, കേന്ദ്ര മന്ത്രിയും ക്രിയാന്മകമായി ഒരു നിലപാട് സ്വീകരിച്ചില്ലെന്നു മാത്രമല്ല, നിരുത്തരവാദപരമായ ഒരു സമീപനമാണ്  കൈകൊണ്ടത്.

ഇങ്ങനെയുള്ള ഭൂമികയില്‍ നിന്നുകൊണ്ടാണ് റെയില്‍‌വെ ഇപ്പോഴത്തെ പുതിയ സമീപനം കൈക്കൊണ്ടിരിക്കുന്നത്. ട്രെയിനില്‍ നടക്കുന്ന തോന്നിവാസങ്ങള്‍ക്ക് പ്രധാന ഉത്തരവാദി മദ്യമാണ് എന്നത്രെ  റെയില്‍‌വെയുടെ പുതിയ കണ്ടെത്തല്‍.  ട്രെയിനില്‍ കയറുന്നവര്‍ മാത്രമല്ല, പ്ലാറ്റ്‌ഫോമില്‍ കയറുന്നവരേയും മണത്തു കണ്ടുപിടിക്കാനും, മദ്യപിച്ചിട്ടുണ്ടെങ്കില്‍ ജയിലില്‍ അടയ്ക്കാനും നിയമപാലകര്‍ ജാഗരൂകരായ് നിലകൊള്ളുന്നു. പലപ്പോഴും ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്നവര്‍, പിഞ്ചുകുഞ്ഞുങ്ങളെ പോലും ലൈംഗികമായ് പീഡിപ്പിക്കുന്ന നരാധമന്മാര്‍ മയക്കുമരുന്നിന് അടിമകളാണെന്ന് ഇതിനകം തെളിയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇത്തരക്കാര്‍ക്ക് എതിരെ റെയില്‍‌വെ എങ്ങനെയാണ് പ്രതിരോധിക്കാന്‍ പോകുന്നത്?

ട്രെയിനിലായാലും, പ്ലെയിനിലായാലും, ഏതു വാഹനത്തിലായാലും, ആണോ, പെണ്ണോ പീഡിപ്പിക്കപ്പെടാന്‍ പാടില്ല. അതിനു കര്‍ക്കശമായ നിയമ വ്യവസ്ഥകള്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യം തന്നെ. പക്ഷെ റെയില്‍‌വെയുടെ ഇപ്പോഴത്തെ നടപടി ലോകത്ത് എവിടെയെങ്കിലും നടക്കുന്നതാണോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് എല്ലാ വെള്ളരിക്ക പട്ടണ നിയമങ്ങളും കേരളത്തില്‍ അരങ്ങേറുന്നത്? മലയാളികള്‍ അത്രയ്ക്ക് മോശക്കാരാണോ?  റെയില്‍‌വെ ഇന്ന് മദ്യപിക്കുന്നവര്‍ യാത്ര ചെയ്യേണ്ട എന്ന് പറഞ്ഞാല്‍ നാളെ മറ്റു യാത്രാ വാഹനങ്ങളും ആ പാത പിന്തുടര്‍ന്നേക്കാം. 95 ശതമാനത്തോളം ആളുകള്‍ മദ്യപിക്കുന്നവരായ് ഉള്ള ഈ കേരളത്തില്‍ ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങരുത് എന്നാണോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?
മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്താല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ കുഴപ്പക്കാരനോ, കുഴപ്പക്കാരിയോ ആവാമെന്നുള്ളതാണല്ലോ റെയില്‍‌വെ മതം. അങ്ങനെയെങ്കില്‍ ഇത്തരക്കാര്‍ റോഡില്‍ കൂടി നടക്കാന്‍ സര്‍ക്കാര്‍ എന്തിന് അനുവദിക്കണം. സ്ത്രീകളും കുട്ടികളും ട്രെയിനില്‍ മാത്രമല്ലല്ലോ യാത്ര ചെയ്യുന്നത്, നിരത്തുകളിലൂടെയും അവര്‍ യാത്ര ചെയ്യുന്നുണ്ടല്ലോ.. അങ്ങനെ വരുമ്പോള്‍ ബാറില്‍ മദ്യപിക്കുന്നവര്‍ക്ക് അവരുടെ ലഹരി വിടുന്നതുവരെ ബാറുടമകള്‍ താമസസൌകര്യം ഏര്‍പ്പെടുത്തേണ്ടതായ് വന്നേക്കും. കുറേ പേരെങ്കിലും വീട്ടില്‍ തന്നെ വാറ്റി കഴിക്കാനുള്ള സാധ്യതകള്‍ തിരഞ്ഞേക്കാം.

റെയില്‍‌വെ ഇപ്പോള്‍ കൈകൊണ്ടീട്ടുള്ള നിലപാട് കാണുമ്പോള്‍ എനിക്ക് താരതമ്യപ്പെടുത്തുവാന്‍ തോന്നുന്നത് മൂത്രമൊഴിക്കാന്‍ തോന്നുന്ന ഒരാള്‍ക്ക് അത് നിയന്ത്രിച്ചു നിര്‍ത്തുവാനുള്ള കഴിവ് നഷ്ടപ്പെട്ടപ്പോള്‍ ഡോക്ടര്‍ അയാളുടെ മൂത്രനാളം അടച്ചുവെയ്ക്കാന്‍ ശ്രമിച്ചതുപോലെയാണ്.

റെയില്‍‌വെ കൈകൊണ്ട ഈ സമ്പ്രദായത്തിനു പറ്റിയ ഒരു നമ്പൂതിരി ഫലിതവും കൂടി രേഖപ്പെടുത്തിക്കൊണ്ട് ഈ കുറിപ്പ് ഞാന്‍ അവസാനിപ്പിക്കാം.

“നമ്പൂതിരിയുടെ ഇല്ലത്തിന്റെ നോക്കെത്താ ദൂരത്തെ അതിര്‍ത്തിയില്‍ നിന്ന് ചാരായം വാറ്റുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തതിന്റെ പേരില്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇല്ലത്തു വന്ന് നമ്പൂതിരിയോട് പറഞ്ഞു.

എക്സൈസ് ഉദ്യോഗസ്ഥന്‍‍: തിരുമേനീ, യു ആര്‍ അണ്ടര്‍ അറസ്റ്റ്.


നമ്പൂതിരി: ഹയ്, നോം എന്ത് തെറ്റാ ചെയ്തേന്ന് കൂടി ഒന്നങ്ങട് പറഞ്ഞോളു.


എക്സൈസ് ഉദ്യോഗസ്ഥന്‍: തിരുമേനീ, അങ്ങ് ഈ ഇല്ലത്തിന്റെ അതിര്‍ത്തിയില്‍ വാറ്റ് ചാരായം ഉണ്ടാക്കി വിതരണം ചെയ്തു എന്നാണ് കേസ്.


നമ്പൂതിരി: ഹയ്, ഹയ്.. ഇതാപ്പൊ നന്നായേ... നോം കുടിക്ക്യേ, വലിക്ക്യേ ഒന്നും ചെയ്യില്യാ. നമുക്കത് അശ്രീകരാ... അസാരം വെറ്റില മുറുക്ക് ഇണ്ടേനും.. എന്നട്ടല്ലേ ചാരായം വാറ്റണത്. ശുദ്ധ അസംബന്ധം.


എക്സൈസ് ഉദ്യോഗസ്ഥന്‍: അതൊന്നും ഞങ്ങള്‍ക്കറിയേണ്ട തിരുമേനി. അങ്ങയുടെ വളപ്പില്‍ നിന്നും വാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തു... അതുകൊണ്ട് അറസ്റ്റ് ചെയ്യാതെ പറ്റില്ല.


നമ്പൂതിരി: എന്നാ പിന്നെ ഒരു കാര്യം കൂടി അങ്ങട് ചെയ്തോളു. ഒരു ബലാത്സംഗത്തിനു കൂടി എന്നെ അറസ്റ്റ് ചെയ്തോളു.


എക്സൈസ് ഉദ്യോഗസ്ഥന്‍: അതെന്തിനാ തിരുമേനി, അങ്ങ് അതിന് ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ..


നമ്പൂതിരി: ഇല്യാ... പക്ഷെ അതിന്റെ ഉപകരണം എന്റെ കയ്യിലുണ്ടല്ലോ...!”


[ജയ ജയ റെയില്‍‌വെ, ജയ ജയ ആര്‍.പി.എഫ്]

38 comments:

പട്ടേപ്പാടം റാംജി said...

പറ്റിയ ഉപമയായി നമ്പൂരിഫലിതം.
ജനങ്ങളെ അടക്കാന്‍ അപ്പപ്പോള്‍ തോന്നുന്നത്‌ എന്താണോ അത് ചെയ്യുക എന്നതില്‍ കവിഞ്ഞ് മറ്റ് പ്രാധാന്യമൊന്നും ഇത്തരം തീരുമാനങ്ങള്‍ക്ക്‌ പിന്നില്‍ അവര്‍ കല്പിക്കുന്നില്ല.

adv tp ramesh,cochin said...

excellent.keep writing.

ശ്രീ said...

ഉപമ ചിരിപ്പിച്ചൂട്ടോ.

ഇവിടൊക്കെ ഉണ്ടോ മാഷേ? കാണാനേയില്ലല്ലോ :)

prabha said...

ഹ ഹ അതു കാര്യം.
നിയമങ്ങള്‍ മനുഷ്യനു വേണ്ടിയല്ലല്ലൊ. നിയമങ്ങള്‍ക്ക് വേണ്ടിയല്ലെ...

ബിന്ദു കെ പി said...

ഹ..ഹ..അതു കലക്കി :)

Rajeend U R said...

good one :) Thing like this will never change in this country.

Jyothishkumari Dubai said...

ഹ ഹ ഹാ... മുരളിയേട്ടാ കലക്കി. വളരെ കുറിക്കു കൊള്ളുന്ന ബ്ലോഗ്‌ തന്നെ. ലോകത്ത് ഏറ്റവും അധികം ജോലിക്കാരുള്ള ഇന്ത്യന്‍ റെയില്‍‌വെയുടെ വിലകുറഞ്ഞ നടപടിക്കു എതിരെ തോന്നുന്ന ജനവികാരത്തിന്റെ പ്രതീകം. "എത്ര അടിച്ചാലും ഞാന്‍ നന്നാവില്ല അമ്മാവാ" എന്ന നാടന്‍ പ്രയോഗം ഓര്മ വരുന്നു. ഏതായാലും ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. വിവരമുള്ള സ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങി. ജയഗീതക്ക് ശേഷമുണ്ടായ സംഭവം. മുരളിയേട്ടന്റെ കുറിക്കു കൊള്ളുന്ന ഈ ബ്ലോഗ്‌ ഏതെങ്കിലും റെയില്‍‌വെ ജീവനക്കാരും വായിക്കുന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. റെയില്‍‌വെ അധികാരികളും, മാറി മാറി വരുന്ന സര്‍ക്കാരുകളുടെ പ്രധിനിധിയായ കേന്ദ്ര മന്ത്രിയും പൊതുജനത്തെ കഴുതകളാക്കി മതിയായില്ലേ ആവോ? ഇനിയൊരു സൗമ്യയെ പോലെ ഇനിയൊരു പെണ്‍കുട്ടിയുടെയും രക്തം ചിന്താന്‍ ഇടവരുത്തരുതേ എന്ന് നമുക്കാശിക്കാം. മുരളിയേട്ടനു ആശംസകള്‍.

A.K. Saiber said...

“...പക്ഷെ അതിന്റെ ഉപകരണം എന്റെ കയ്യിലുണ്ടല്ലോ...!” അദ് കലക്കി!

പക്ഷെ മദ്യപിക്കുന്നവരാണ് കുഴപ്പക്കാര്‍ എന്ന അഭിപ്രയത്തോട് എനിക്കും യോജിപ്പില്ല. ദാവണിയുടുത്ത പെണ്‍കുട്ടി നല്ലവളും ജീന്‍സിട്ട പെണ്‍കുട്ടി വഷളും എന്നു കരുതുമ്പോലെയേഉള്ളൂ ഇതും.

ട്രെയിനില്‍ ലാപ്‌ടോപ്പുമായിക്കയറുന്ന പയ്യന്മാര്‍ അടുത്തിരിക്കുന്ന സ്ത്രീ കാണും വിധം “നീല” പ്ലേ ചെയ്യുന്നതാണ് പുതിയ ട്രെന്റ്! ടാബും സ്മാര്‍ട്ട് ഫോണും വന്നപ്പോള്‍ കുറച്ച് കൂടി സൌകര്യമായി.

നമ്പൂതിരിയുടെ അനിഭവം വച്ചു നോക്കുകയാണെങ്കില്‍ ഇനി റെയില്‍‌വേ അത്തരം ഒരു ചെക്കിംഗ് നടത്തുമോ ദൈവമെ!

Murali K Menon said...

പ്രതികരിച്ചവര്‍ക്ക് എന്റെ നന്ദി...പ്രതികരിക്കാനിരിക്കുന്നവര്‍ക്ക് ഹാര്‍ദ്ദവമായ സ്വാഗതം.
സസ്നേഹം/മുരളി

ramesh said...

bravo

Kaithamullu said...

മുരളി, 100% യോജിക്കുന്നു. പ്രത്യേകിച്ച് നമ്പൂരി പറഞ്ഞ കാര്യത്തോട്!

vadakkus.com said...

സംശയിക്കേണ്ട, കുഴിമാടങ്ങള്‍ വെള്ളയടിക്കുന്ന ഇന്ത്യന്‍ പ്രയോഗം തന്നെ ആണ് ഇതും. ഞാന്‍ കേട്ടത്, മദ്യത്തിനെതിരെ ഉറഞ്ഞു തുള്ളുന്നു ഒരു കൂട്ടം "മത മേലധ്യക്ഷന്മാരും" ഈ പുതിയ ഐഡിയയുടെ പിന്നിലുണ്ടെന്നാണ്. ചുമ്മാ ആളെ വടിയാക്കി കണ്ണില്‍ പൊടിയിടാന്‍ ഓരോ നമ്പരുകള്‍!

അഷ്‌റഫ്‌ സല്‍വ said...

നമ്പൂതിരി പറഞ്ഞതും കൂടി ചേര്‍ത്തു വായിച്ചപ്പോ പറഞ്ഞത് മുഴുവന്‍ കാര്യം ആണെന്ന് ബോധ്യം ആയി.

hari said...

റെയില്‍വേ പോലീസിനും വേണ്ടേ പണിയും കാശും.പിന്നെ ഈ വഴിക്ക് കുറച്ചു കാശു സര്‍ക്കാരിനും.ഇതായിരിക്കാം ഇതുകൊണ്ടുള്ള കാഴ്ചപ്പാട്.അല്ല പിന്നെ.

Devan said...

പലപ്പോഴും ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്നവര്‍, പിഞ്ചുകുഞ്ഞുങ്ങളെ പോലും ലൈംഗികമായ് പീഡിപ്പിക്കുന്ന നരാധമന്മാര്‍ മയക്കുമരുന്നിന് അടിമകളാണെന്ന് ഇതിനകം തെളിയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇത്തരക്കാര്‍ക്ക് എതിരെ റെയില്‍‌വെ എങ്ങനെയാണ് പ്രതിരോധിക്കാന്‍ പോകുന്നത്?

അതേ, മയക്കുമരുന്നുപഭോഗം എന്ന തിന്മയും സമൂഹത്തിൽ ഉണ്ട്. എന്നുവച്ച്, അതിനേക്കാൾ കൂടുതലായി സമൂഹത്തിൽ പടർന്നു പിടിച്ചിരിക്കുന്ന മദ്യപാനം എന്ന തിന്മ ഇല്ലാതാക്കാനായോ, അല്ലെങ്കിൽ അല്പമൊന്നു കുറയ്ക്കാനായോ നടപടി എടുക്കണ്ട എന്നാണോ? ഒരു തിന്മ ഉള്ളതു കൊണ്ടോ അല്ലെങ്കിൽ അത് എളുപ്പത്തിൽ നിർമ്മാർജ്ജനം ചെയ്യാൻ പറ്റാത്തതുകൊണ്ടോ മറ്റു തിന്മകൾ നില നിന്നോട്ടേ എന്നാണോ?

Murali K Menon said...

മിസ്റ്റര്‍ ദേവന്‍,
മദ്യപാനം കുറയ്ക്കാനും, അതുമൂലമുണ്ടാകുന്ന ക്രിമിനല്‍ ആക്റ്റിവിറ്റീസ് കുറയ്ക്കാനും നടപടിയുണ്ടാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. പക്ഷെ ഇവിടെ റെയില്‍‌വെ ചെയ്തതെന്താണ്? ഒരു സംഘടിത ശക്തിയുണ്ട് എന്നതുകൊണ്ട് യൂണിയന്‍ സമരം ചെയ്തപ്പോഴെക്കും തെറ്റു ചെയ്ത റെയില്‍‌വെ ഉദ്യോഗസ്ഥരെ ശിക്ഷിക്കാതെ സംരക്ഷിക്കുകയും, എന്നാല്‍ ഞങ്ങള്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന് മൂല്യം കല്പിക്കുന്നുണ്ടെന്ന് കാണിക്കുന്നതിനായ് പൊതുജനങ്ങളുടെ മേലെ കുതിര കയറാന്‍ ഒരു നടപടി ക്രമം തുടങ്ങി വെച്ച് പൊറാട്ട് നാടകം കളിക്കുകയും ചെയ്യുന്നതിനെതിരെയാണ് എന്റെ കുറിപ്പ്.
പിന്നെ മദ്യപാനം കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നതിന് സര്‍ക്കാരിനു ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുട്ടിനു മുട്ടിനു ബാര്‍ അനുവദിക്കുകയും, അതിന്റെ നികുതി പണം ഖജനാവിലേക്ക് വരികയും ചെയ്യുന്നു എന്ന് ഉറപ്പു വരുത്തിയതിനുശേഷം, കുറച്ച് സ്ത്രീകളുടെ വോട്ട് പെട്ടിയില്‍ വീഴുമോ എന്ന് നോക്കുന്നതിന് കുടിച്ചു വരുന്നവരെ പിടിക്കുന്ന നാണം കെട്ട പണിയുണ്ടല്ലോ.. അതൊക്കെ ഈ വെള്ളരിക്കാ പട്ടണത്തിലേ നടക്കുകയുള്ളു. നാടു നന്നായി കാണാനുള്ള ദേവന്റെ മനസ്സിന് ഭാവുകങ്ങള്‍!

തെന്നാലിരാമന്‍‍ said...

കുടിച്ചിട്ട് കേറാന്‍ പാടില്ലെന്നല്ലേ പറഞ്ഞുള്ളൂ? കേറീട്ട് കുടിക്കാന്‍ മുന്‍പത്തെ പോലെ തന്നെ ടി ടി ഇ യുടെയും പോലീസിന്റെയും ഒക്കെ സഹായം ഉണ്ടാവും.
മുരളിച്ചേട്ടാ...നന്നായി.

Murali K Menon said...

ഹ ഹ ഹ....അത് കലക്കി

Devan said...

"എന്നാല്‍ ഞങ്ങള്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന് മൂല്യം കല്പിക്കുന്നുണ്ടെന്ന് കാണിക്കുന്നതിനായ് പൊതുജനങ്ങളുടെ മേലെ കുതിര കയറാന്‍ ഒരു നടപടി ക്രമം തുടങ്ങി വെച്ച് പൊറാട്ട് നാടകം കളിക്കുകയും ചെയ്യുന്നതിനെതിരെയാണ് എന്റെ കുറിപ്പ്. "


മദ്യപരെ തിരഞ്ഞു കണ്ടുപിടിച്ച് ശിക്ഷണ നടപടികൾക്ക് വിധേയമാക്കുന്നത് പൊതുജനങ്ങളുടെ മേലേ കുതിര കയറുന്നത് എങ്ങനെയാവും? പൊതുജനത്തിന് ആശ്വാസമാവുന്ന ഒരു നടപടിയേ ആവൂ അത്. പിന്നെ സ്ത്രീകൾ - അവർ പൊതുജനമെന്ന കൂട്ടത്തിൽ പെടുന്നവരല്ലേ?
ഇവിടെ രാഷ്ട്രീയം പറയുന്നില്ല. സ്ത്രീകളുടെ വോട്ടിനോടെന്താ ഇത്ര പുച്ഛം?
സ്ത്രീകളുടെ വോട്ട് വീഴ്ത്തുക എന്നതാണ് ലക്ഷ്യമെങ്കിൽ വേറേ എന്തെല്ലാം ചെയ്യാൻ കിടക്കുന്നു!

കുടിക്കാൻ ആളുകൾ ധാരാളം ഉണ്ടതുകൊണ്ടല്ലേ ചേട്ടാ മുട്ടിനു മുട്ടിനു ബാർ അനുവദിക്കുന്നത്? മദ്യം വാങ്ങുന്നതുകൊണ്ടല്ലേ നികുതിപ്പണം ഖജനാവിലേക്ക് ഒഴുകുന്നത്. ശ്ശേ അതല്ല, കുടിയന്മാർ കുടുംബസ്നേഹികളല്ലെങ്കിലും ദേശസ്നേഹികളാണ്! നമ്മുടെ ഗവണ്മെന്റ് ബാർ തുടങ്ങിയിരിക്കുന്നു, നമുക്ക് പോയി മദ്യം വാങ്ങി, നികുതി കൊടുത്ത് ഗവണ്മെന്റിനെ സേവിച്ച് നാട്‌ സമ്പന്നമാക്കിക്കളയാം ! ഹാ എത്ര നല്ല പൌരന്മാർ ! ഇതായിരിക്കും ചേട്ടന്റെ അഭിപ്രായം.

വാങ്ങാനും കുടിക്കാനും ആളില്ലെങ്കിൽ പിന്നെ പുതിയത് തുറക്കുകില്ല എന്നു മാത്രമല്ല തുറന്നതു പോലും ഒന്നൊന്നായി പൂട്ടിപ്പോവുകയേ ഉള്ളൂ എന്നിരിക്കേ എന്തിനാണ് ചേട്ടാ ഗവണ്മെന്റിനെ കുറ്റം പറയുന്നത്. ഒരു കാര്യം ചെയ്യൂ. മുരളിച്ചേട്ടന്റെ നേതൃത്വത്തിൽ നിഷ്കളങ്കരും ദേശസ്നേഹികളുമായ ഈ കുടിയന്മാരെ സംഘടിപ്പിച്ച്, ഇനി മേലാൽ മദ്യം വാങ്ങിച്ച വകയിലെ നികുതിപ്പണം കൊണ്ട് ഗവണ്മെന്റ് സുഖിക്കണ്ട എന്ന ബോധോദയം അവരിൽ വരുത്തി ഈ ഗവണ്മെന്റിനെ ഒരു പാഠം പഠിപ്പിക്കാൻ നോക്കൂ പ്ലീസ്.

പിന്നെ ചേട്ടാ, മറ്റൊരു കമന്റ് ഞാൻ ഇട്ടിരുന്നതിനെ എന്തിനാ ഡിലീറ്റ് ചെയ്തത്? ചേട്ടൻ എഴുതിയതിനെ സപ്പോർട്ട് ചെയ്യുന്ന കമന്റുകൾ മാത്രമേ പാടുള്ളൂ എന്നാണോ? അതോ അതിന് ഉത്തരമില്ലാഞ്ഞിട്ടോ? ഈ ബ്ലോഗെഴുത്ത് ഒക്കെ ഒരു ആരോഗ്യകരമായ സംവാദമാക്കുന്നതല്ലേ നല്ലത്. ഫോറും എഗൻസ്റ്റും വരട്ടെ. അല്ലാതെ വൺസൈഡഡ് ആയാൽ എന്തിനു കൊള്ളാം? എതിരഭിപ്രായങ്ങളെ പേടിക്കുന്നതെന്തിന്?

അല്ല, ഈ കമന്റിന്റേയും ഗതി അതു തന്നെയാവും ചിലപ്പോൾ. ഞാനത് ഒന്നും കൂടെ പോസ്റ്റുന്നു. ഇനി ഡിലീറ്റ് ചെയ്യല്ലേ പ്ലീസ്.
പിന്നെ എന്റെ നല്ല മനസ്സിനു തന്ന ഭാവുകങ്ങൾ സസന്തോഷം സ്വീകരിക്കുന്നു.

Devan said...

“95 ശതമാനത്തോളം ആളുകള്‍ മദ്യപിക്കുന്നവരായ് ഉള്ള ഈ കേരളത്തില്‍ ആരും വീട്ടില്‍ നിന്നും പുറത്തിറങ്ങരുത് എന്നാണോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?“

അല്ല, മദ്യപിച്ചുകൊണ്ട് പൊതുവാഹനങ്ങളിൽ കയറി യാത്ര ചെയ്യരുത് എന്നാണ് ഉദ്ദേശിക്കുന്നത്. മദ്യപിക്കണമെങ്കിൽ, ദിവസത്തിന്റെ അവസാനം സ്വന്തം വീടിന്റെ സ്വകാര്യതയിൽ ഇരുന്നാവണം. അല്ലാതെ അതിരാവിലെ തന്നെ മദ്യപിക്കുകയും അങ്ങനെ മദ്യപിച്ചതിന്റെ പേരിൽ അയാൾക്ക് ചെയ്യാൻ തോന്നുന്ന വികൃതികൾക്ക് മറ്റു മനുഷ്യർ ഇരയാവുകയും ചെയ്യുന്നത് ഒഴിവാക്കണമല്ലോ. പകൽ സമയം മദ്യപിക്കേണ്ട ആവശ്യം ഇല്ല. ആ സമയത്ത് മനുഷ്യശക്തി സമൂഹത്തിനും അവനവനും വേണ്ടി ക്രിയാത്മകമായി വിനിയോഗിക്കുകയാണ് വേണ്ടത്. മദ്യപിച്ച് ലഹരിക്കടിമയായ ഒരാളിന്റെ ക്രിയാശേഷി കുറയുകയല്ലാതെ കൂടുകയില്ലെന്നതും സത്യം. അങ്ങനെ പകൽ സമയത്ത് അദ്ധ്വാനിച്ചു തളർന്ന ശരീരത്തിനും മനസ്സിനും ഇത്തിരി ഉല്ലാസം പകരുക എന്നതാണ് മദ്യപാനത്തിന്റെ ലക്ഷ്യമെങ്കിൽ അത്
ദിനാന്ത്യത്തിൽ മതി. അതിന്റെ പ്രത്യാഘാതങ്ങൾ വല്ലതുമുണ്ടെങ്കിൽ സ്വന്തം വീട്ടുകാർ മാത്രം അനുഭവിച്ചാൽ മതി. അല്ലാതെ പൊതുജനങ്ങൾക്ക് വേണ്ട.

ആ നിയമം നല്ലതു തന്നെ. പ്രായോഗികതയെ കുറിച്ച് ഇപ്പോഴൊന്നും പറയാറായിട്ടില്ല താനും.

മുരളിച്ചേട്ടൻ മദ്യപിക്കുന്ന ആളായതു കൊണ്ടാണോ ഈ വിയോജിപ്പ്?

നംബൂതിരി ഫലിതം കൊള്ളാം. പക്ഷേ അത് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനേ ഉപകരിച്ചുള്ളൂ.

asdfasdf asfdasdf said...

ആദ്യം റെയില്‍വേ സ്വന്തം നിലയില്‍ കള്ള് സപ്ലൈ ചെയ്യുന്നത് നിര്‍ത്തട്ടെ.. പാലസ് ഓണ്‍ വീല്‍സ് എന്ന ട്രെയിനില്‍ ഇപ്പോഴും റെയില്‍വേ അത് തുടരുന്നുന്ടെന്നാണ് അറിയുന്നത്..
മറ്റൊന്ന് മദ്യപിച്ചു ട്രെയിനില്‍ കയറരുതെന്ന് ഒരു നിയമവും ഇല്ല. മദ്യപിച്ചു മറ്റുള്ളവര്‍ക്ക് ശല്യമാവരുതെന്നാണ് നിയമം.

ആവനാഴി said...

അതാപ്പെ നന്നായെ. ആ സാധനമുണ്ടല്ലോ , ആ കുരുത്തക്കെട്ട സാധനം അതങ്ങു മുറിച്ചു കളയ തന്നെ. അതാ വേണ്ടെ. ഇനീപ്പോ ബലാത്സംഗത്തിനു കേസെടുത്താൽത്തന്നെ അതിനുള്ള സന്നാഹങ്ങളൊന്നും കയ്യിലില്യാന്നങ്ങു പറയാല്ലോ, എന്തേ?

Unknown said...

ഹ്ഹ്ഹ്ഹ്ഹ്ഹ്
കേട്ട് മറന്ന ഫലിതമെങ്കിലും, അവസരോചിതം-ഫലിതവും എഴുത്തും!!

AMBUJAKSHAN NAIR said...

നമ്പൂതിരിയുടെ ഉപകരണ ഫലിതം ഭേഷ് ഭേഷ്.

പ്രയാണ്‍ said...

:)

ente lokam said...

nalla post.nalla nireekhshanam..

Murali K Menon said...

മിസ്റ്റര്‍ ദേവന്‍,
ആദ്യമായ് ഒരു കാര്യം പറയട്ടെ... എന്റെ ബ്ലോഗില്‍ എന്ത് പ്രതികരണം ഇട്ടാലും ഡിലീറ്റ് ചെയ്യുന്ന ശീലം എനിക്കില്ല. താങ്കള്‍ പോസ്റ്റ് ചെയ്തത് പബ്ലിഷ് ആയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുകൂലമായ പ്രതികരണം കണ്ട് എന്റെ അന്തരംഗം പുളകം കൊള്ളുന്ന പ്രായമൊക്കെ കഴിഞ്ഞു ദേവാ....
ഇനി രണ്ടാമതായ് പറയാനുള്ളത്... കള്ളുകുടിയന്മാര്‍ക്ക് സപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് എന്റെ കുറിപ്പ് എന്നുള്ള താങ്കളുടെ തോന്നല്‍ ഇപ്പോഴും സത്യാവസ്ഥ മനസ്സിലാക്കാതെയുള്ള സദാചാര പോലീസ് ആവലാണ്... ഇപ്പോഴും റെയില്‍‌വെ തെറ്റു ചെയ്തവരെ ശിക്ഷിക്കാന്‍ തയ്യാറാകാത്തതിനെ പറ്റി ഒരക്ഷരം പറയാന്‍ താങ്കള്‍ തയ്യാറായിട്ടില്ല. എന്താ താങ്കള്‍ റെയില്‍‌വെ ഉദ്യോഗസ്ഥനാണോ? യൂണിയന്റെ സംഘടിത ശക്തിയില്‍ അഭിരമിക്കുന്നവനാണോ? അല്ലാ പ്രധാന വിഷയത്തില്‍ നിന്നും താങ്കള്‍ മാറി നിന്നതുകൊണ്ട് ചോദിച്ചതാണ്. പിന്നെ ഞാന്‍ മദ്യം നിര്‍ത്തലാക്കുന്നതിനെ പോലും എതിര്‍ക്കുന്നില്ല, പക്ഷെ താങ്കള്‍ തന്നെ പറയുന്നു, ഇവിടെ കുടിക്കാന്‍ ആളുള്ളതുകൊണ്ടല്ലേ മുട്ടിനു മുട്ടിനു ബാറുകള്‍ തുടങ്ങുന്നതെന്ന്...കഷ്ടം.. സര്‍ക്കാരിനു ഒരു പോളിസി ഉണ്ടാകണം.. അല്ലാ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് നടത്തിക്കൊടുക്കുന്നു എന്നാണ് താങ്കള്‍ വിവക്ഷിക്കുന്നതെങ്കില്‍ പിന്നെ കുടിയന്മാരെ ശിക്ഷിക്കുന്നതെന്തിന്? പെണ്ണു പിടിയന്മാരേയും, അതുപോലുള്ള കുറ്റവാളികളേയുമല്ലേ ശിക്ഷിക്കേണ്ടത്? മിസ്റ്റര്‍ ദേവന്‍, കള്ള് സപ്ലൈ ചെയ്യാന്‍ അനുവദിക്കുന്ന ഒരു സര്‍ക്കാരിന് കുടിയ്ക്കുന്നവരെ എങ്ങനെ കുറ്റവാളികളാക്കാന്‍ കഴിയും? താങ്കള്‍ കുടിക്കുന്നില്ലെങ്കില്‍ താങ്കള്‍ക്ക് കൊള്ളാം, താങ്കളുടെ കുടുംബത്തിനും, നാടിനും ഒക്കെ കൊള്ളാം... പക്ഷെ കുടിയന്മാര്‍ കുടിച്ചതിനുശേഷം യാത്ര ചെയ്യേണ്ട വാഹനത്തെക്കുറിച്ചും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. പാവം കുടിയന്മാര്‍ സര്‍ക്കാറിനെ സഹായിക്കുകയല്ല, അവര്‍ മദ്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു മാത്രം...

V P Gangadharan, Sydney said...

അകാരണമായിട്ടാണെങ്കിലും, ഇവിടെ എന്നെ എത്തിച്ച പട്ടേപ്പാടം റാംജിയോട്‌ കടപ്പാട്‌ രേഖപ്പെടുത്തുവാന്‍ ആഗ്രഹമുണ്ട്‌.

ആദ്യമായി, ചിതമില്ലാത്ത നമ്പൂരി ഫലിതം ഈലേഖനത്തിന്റെ അടിക്കുറിപ്പായി ചേര്‍ത്തതിന്റെ അനൗചിത്യം ഓര്‍ത്ത്‌ ഞാന്‍ ചിരിച്ചു, അവഹേളനപരമായിത്തന്നെ. പിന്നീട്‌, വാദവിഷയത്തെ വിശകലനം ചെയ്തുകൊണ്ടുള്ള ദേവന്റെ സമഗ്രമായ പ്രതികരണം വായിച്ചു, ആദരവോടെ കയ്യടിച്ചു.
ക്രമീകരിച്ചു മദ്യം സേവിക്കുമായിരുന്നു, ഞാന്‍. ലഹരിപദാര്‍ത്ഥങ്ങള്‍ സേവിക്കുന്നത്‌ ശരീരത്തിനും ബുദ്ധിക്കും ഹാനികരമാണെന്ന സാര്‍വത്രികമായ അറിവിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ ദൃഢവ്രതം സ്വീകരിച്ചു നിര്‍ത്തി.
മുരളി മേനോന്റെ കുറിപ്പിനോട്‌ പൗരബോധമുള്ള ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക്‌ വിയോജിപ്പുണ്ട്‌.
സമുദായത്തില്‍ പൗരധര്‍മ്മം നിലനിര്‍ത്തി മാന്യതയോടെ ജീവിക്കേണ്ടത്‌ ഓരോ പൗരന്റേയും ചുമതലയാണ്‌ എന്ന ബോധം മാത്രമാണ്‌ പ്രതിപാദിക്കപ്പെട്ട വിഷയങ്ങള്‍ക്കൊക്കെ പ്രതിവിധി. വാക്കുകളാല്‍ ഉറുമി വീശി (browbeating) അന്യരില്‍ കുറ്റം ചുമത്തുന്ന പ്രവണത നീക്കി കര്‍മ്മവിഭക്തിയോടെ ഫലവൃദ്ധിയുണ്ടാക്കാന്‍ ഓരോരുത്തരും സ്വയം ശ്രമിക്കുകയാവും ഉത്തമം.
ഇനിയും ഒരു വിവാദത്തിലേക്ക്‌ പ്രവേശിച്ച്‌ കൂടുതല്‍ സംഘര്‍ഷം വരുത്തിവെക്കുവാന്‍ പ്രവാസിയായ ഞാന്‍ മുതിരുന്നില്ല. കേരളത്തിലെ നടപടികളെപ്പറ്റി സിഡ്നിയിലിരുന്ന്‌ ചര്‍ച്ചചെയ്യുന്നതിന്റെ സാംഗത്യം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും.
ജീര്‍ണ്ണിച്ച സമുദായം ഉദ്ധരിക്കപ്പെടേണ്ടത്‌ അനിവാര്യമത്രെ!

Murali K Menon said...

ശ്രീ വി.പി.ഗംഗാധരന്റെ കമന്റിനു നന്ദി. “മദ്യം വിഷമാണ്, അത് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത്” എന്നൊക്കെ അരുളിയ ഒരു പുണ്യാത്മാവിന്റെ മണ്ണില്‍ ഇനി അതിനെ കുറിച്ച് ദേവനും, ഗംഗാധരനും പറഞ്ഞറിയേണ്ട ഗതികേട് മലയാളികള്‍ക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ ഏറ്റവും അധികം ഉത്ക്കണ്ഠപ്പെടുത്തിയത് വി.പി.ഗംഗാധരനും, ദേവനും ഇതുവരെ മദ്യപിക്കുന്നതിനെതിരെ സംസാരിച്ചതല്ലാതെ ഇതിനു കാരണമാക്കിയ റെയില്‍‌വേയുടെ ചേതോവികാരത്തേയോ, അല്ലെങ്കില്‍ തെറ്റു ചെയ്തവനെ രക്ഷപ്പെടുത്തിയ അവരുടെ നടപടിയെ കുറിച്ചോ കമാ എന്ന് മിണ്ടിയിട്ടില്ല എന്നതാണ്. ‘ആരു സ്ത്രീകളെ പീഡിപ്പിച്ചാലും വേണ്ടില്ലാ അതൊന്നുമല്ല ഇവിടെ വിഷയം കേരളത്തില്‍ ആരും കുടിക്കരുത്‘ എന്ന മട്ടിലാണ് രണ്ടുപേരുടേയും പ്രസ്താവനകള്‍. ഒരു വാക്കിലെങ്കിലും റെയില്‍‌വേ അധികാരികള്‍ ആ സ്ത്രീയോട് പെരുമാറിയത് തെറ്റായിപ്പോയി എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇവിടെ എഴുതിയ കമന്റിന്റെ ഉദ്ദേശ്യശുദ്ധി എനിക്ക് മനസ്സിലാകുമായിരുന്നു. അത് റെയില്‍‌വേ അധികാരികള്‍ക്കുമില്ല, വി.പി.ഗംഗാധരനും, ദേവനുമില്ല എന്ന് മാത്രം പറഞ്ഞുകൊണ്ട് മദ്യം ക്രമമായ് ചുരുക്കി ചുരുക്കി കേരളത്തില്‍ നിന്നും സിഡ്‌നിയില്‍ പോയി താമസിക്കുന്ന ഗംഗാധരന്‍ അവര്‍കള്‍ക്ക് എല്ലാ ഭാവുകങ്ങളും! കുറച്ച് വൈകിയാണെങ്കിലും ബുദ്ധിയുണ്ടായതില്‍ ഒരു മലയാളി എന്ന നിലയില്‍ എന്റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!
ഓ:ടോ: ഓരോരുത്തരുടേയും വായനാശീലത്തിനും, അഭിരുചിക്കും അനുസരിച്ച് ഉപമ ഉചിതവും, അനുചിതവും ആയി വരാം.

SreeDeviNair.ശ്രീരാഗം said...

വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍
സന്തോഷം.പോസ്റ്റ് വായിച്ചു.നന്നായി.....


സസ്നേഹം,
ശ്രീദേവിനായര്‍

Devaraja Varma said...

ഞാൻ റെയിൽവേഉദ്യോഗസ്ഥനല്ല ചേട്ടാ. ചേട്ടൻ ആ പറഞ്ഞത് ശരിയാണ്. ഗവണ്മെന്റിന് ഒരു പോളിസി ഉണ്ടാകണം. ജനങ്ങൾ ഇഷ്ടപ്പെടുന്നു എന്നതുകൊണ്ട് ധാരാളം ബാറുകൾ തുറക്കുക എന്നത് ശരിയല്ല തന്നെ. പക്ഷേ ഞാൻ പറഞ്ഞകാര്യം ചേട്ടനും മനസ്സിലാക്കിയില്ല. ആളുകൾ കുടിക്കണ്ട എന്ന് ഞാൻ പറയുന്നില്ല. പറഞ്ഞാൽ ഒട്ടു നടക്കുകയുമില്ല. പക്ഷേ കുടിക്കുന്നതിന് ഒരു സമയവും സ്ഥാനവും ഒക്കെ ഉണ്ടാവണം. അല്ലാതെ തോന്നുമ്പോൾ തോന്നുമ്പോൾ കുടിച്ച് മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. റെയിൽ‌വേ കുറ്റവാളികൾക്കെതിരേ നടപടി എടുത്തിട്ടില്ലെങ്കിൽ അത് തീർച്ചയായും തെറ്റു തന്നെ. പക്ഷേ എന്റെ പോയിന്റ് അതല്ല. ഏതു നിയമം കൊണ്ടുവന്നായാലും കുടി എന്ന സാമൂഹ്യവിപത്തിനെ ഒരല്പമെങ്കിലും കുറക്കാനായാൽ അത് സമൂഹത്തിന് നന്മയേ വരുത്തൂ. ചേട്ടൻ ഈ വിധത്തിൽ ചിന്തിച്ചു നോക്കൂ.

ചേട്ടൻ ആ നിയമത്തെ തന്നെ എതിർക്കുന്നു. ആ എതിർപ്പ് കണ്ടാണ് ഞാനിവിടെ കമന്റ് എഴുതിയത്. റെയിൽ‌വേ കുറ്റവാളികൾക്കെതിരേ നടപടിയെടുക്കാതിരിക്കുക എന്ന തെറ്റു ചെയ്യുന്നു. ശരി. പക്ഷേ, അതുകൊണ്ട് അതേ റെയിൽ‌വേ ഈ കുറ്റകൃത്യങ്ങൾ കുറയ്ക്കാനുള്ള മറ്റൊരു നടപടി എടുക്കുന്നത് എങ്ങനെ തെറ്റാവും?

“പാവം കുടിയന്മാര്‍ സര്‍ക്കാറിനെ സഹായിക്കുകയല്ല, അവര്‍ മദ്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു മാത്രം...”

അതേ. അവർ മദ്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ ഏതാഗ്രഹവും സ്ഥലകാല ബോധമില്ലാതെ സാധിക്കണമെന്നു പറഞ്ഞാൽ? എല്ലാത്തിനും ചില നിയന്ത്രണങ്ങളൊക്കെ വേണ്ടേ? മദ്യം കഴിക്കരുത് എന്ന് റെയിൽ‌വേയും പറയുന്നില്ലല്ലോ. അത് കഴിച്ചു കൊണ്ട് യാത്ര ചെയ്യരുത് എന്നല്ലേ പറയുന്നുള്ളൂ.

മുരളിച്ചേട്ടാ ഞാൻ മദ്യപിക്കാറില്ല തന്നെ. ഞാൻ മാത്രമല്ല എന്റെ കുടുംബത്തിലെ ഒരാൾ പോലും അത് ഉപയോഗിക്കാറില്ല. അത് മാത്രവുമല്ല, സുബോധത്തോടെ ഇരിക്കുമ്പോൾ സാധുവും, എന്നാൽ മദ്യം ഉള്ളിൽ ചെന്നു കഴിയുമ്പോൾ രാക്ഷസവീര്യമാർന്ന് ഉദ്യോഗസ്ഥയായ ഭാര്യയെ തല്ലിച്ചതക്കുന്ന ഒരു ഉത്തമപൌരന്റെ അയൽ‌വാസിയും കൂടിയാണ് ഞാൻ.

എനിക്കും ശ്രീ. ഗംഗാധരനും ഭാവുകങ്ങൾ നേർന്ന രീതിയിൽ നിന്ന് മുരളിച്ചേട്ടന്റെ അഭിപ്രായത്തോട് യോജിക്കാത്തതിൽ ഉള്ള അസഹിഷ്ണുതയും വ്യക്തമാവുന്നുണ്ട്.

Murali K Menon said...

പ്രിയ ദേവന്‍,
“പക്ഷേ കുടിക്കുന്നതിന് ഒരു സമയവും സ്ഥാനവും ഒക്കെ ഉണ്ടാവണം. അല്ലാതെ തോന്നുമ്പോൾ തോന്നുമ്പോൾ കുടിച്ച് മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കരുത് എന്നാണ് ഞാൻ പറഞ്ഞത്.“
മേല്പറഞ്ഞതിനോട് ഈ ലോകത്ത് ആരെങ്കിലും വിയോജിക്കുമോ? ഒരിക്കലുമില്ല. ദേവന്‍ പറഞ്ഞത് നൂറു ശതമാനവും ശരിതന്നെ. ഇതിന് ഇപ്പോള്‍ തന്നെ നിയമവും നിലവിലുണ്ട്. പിന്നെ സാമൂഹ്യ വിപത്തിനെ നേരിടാനുപയോഗിക്കുന്ന ഏതു നിയമത്തേയും ആരും സ്വാഗതം ചെയ്യും. ദേവന്‍ കരുതുന്നതുപോലെ റെയില്‍‌വെ കൈകൊണ്ടിരിക്കുന്ന നടപടി അങ്ങനെയൊരു ഉദ്ദേശ്യശുദ്ധിയോടെ ഉള്ളതല്ല..അത് തിരിച്ചറിയുമ്പോള്‍ ദേവനും എന്നെ പോലെ പ്രതികരിക്കാനേ കഴിയൂ... ഞാനൊന്നു ചോദിക്കട്ടെ, ഒരു ഭരണാധികാരി ആരുമറിയാതെ എല്ലാ അഴിമതിക്കും കൂട്ടുനില്‍ക്കുകയും, ചുക്കാന്‍ പിടിക്കുകയും ചെയ്യുകയും, നാലാളുകള്‍ അഴിമതി കണ്ടെത്തുകയും എതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പൊതുജനമദ്ധ്യത്തില്‍ വന്ന് അഴിമതി തുടച്ചുനീക്കുന്നതിന്റെ മുന്നോടിയായ് ഞാനിതാ ഒരു സംവിധാനം കൊണ്ടുവരാന്‍ പോകുന്നുവെന്ന് പ്രസംഗിക്കുകയും ചെയ്താല്‍ എങ്ങനെയായിരിക്കും അതിനെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരാള്‍ പ്രതികരിക്കുക. അതേ ഞാനും ചെയ്തുള്ളു. ഉപരിപ്ലവമായ ഒരു പ്രസ്താവന നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഒരു തന്ത്രം റെയില്‍‌വെ പരീക്ഷിച്ചതാണ്. അത് അതിന്റെ ഒരാഴ്ച ആര്‍.പി.എഫ്. നടപ്പിലാക്കാന്‍ ശ്രമിച്ചു. പിന്നെ എല്ലാം പഴയ പടി തന്നെ. ഇനി മറ്റൊരു റെയില്‍‌ പീഡനത്തിനായ് നമുക്ക് കാത്തിരിക്കാം... അത് തൈരു കൂട്ടി ഊണു കഴിച്ചവനാണ് ചെയ്തതെങ്കില്‍ നമുക്ക് റെയില്‍‌വെയില്‍ തൈരു നിരോധിക്കാം... അല്ലാതെ അത് ചെയ്തവനെയോ, ആ മനുഷ്യന്റെ സ്വഭാവ ശുദ്ധിയേയോ നമുക്ക് പരിഗണിക്കാതിരിക്കാം. എല്ലാ തൈരുകുടിയന്മാരേയും നമുക്ക് ബാന്‍ ചെയ്യാം...
മദ്യപാനം എന്നത് സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള ഒരു ഭയം അതാണ് ഇവിടെ ഓരോ മനുഷ്യരും ഇങ്ങനെ പ്രതികരിക്കാന്‍ ഇടവരുന്നത്.. സിഗരറ്റ് വലിച്ച് ഭാര്യയെ തല്ലി എന്ന് നാം കേട്ടിട്ടില്ല.അല്ലെങ്കില്‍ തല്ലുണ്ടാക്കി എന്നു കേട്ടിട്ടില്ല. മദ്യത്തേക്കാള്‍ ഭീകരത സിഗരറ്റ് വലി ഉണ്ടാക്കുന്നുണ്ടെന്ന സത്യം എല്ലാവരും സൌകര്യപൂര്‍വ്വം മറക്കുകയും ചെയ്യുന്നു. മദ്യം കഴിക്കുന്നവനും, അതുകൊണ്ട് അവന്‍ പുകിലുണ്ടാക്കിയാല്‍ അത് അനുഭവിക്കുന്നവനും ഒക്കെയാണ് മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നതെങ്കില്‍ സിഗരറ്റു വലി പ്രകൃതിയാകെ മലീമസപ്പെടാനും തദ്വാരാ പൊതുസമൂഹത്തിലാകെ വിഷം പടര്‍ത്താനും കാരണമാകുന്നു.
മദ്യത്തെ ഇത്ര മോശമായ് ഉപയോഗിക്കുന്നതും അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നതും ഒരുപക്ഷെ ലോകത്ത് ഇന്ത്യയായിരിക്കാനാണ് സാദ്ധ്യത. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് എല്ലാ വെള്ളരിക്കാ നിയമങ്ങളും അരങ്ങേറാന്‍ ഇന്ത്യാ രാജ്യം ബാക്കിയാവുന്നു എന്ന്...
കുറിപ്പ്: അഭിപ്രായത്തെ അനുകൂലിക്കാം, പ്രതികൂലിക്കാം, പക്ഷെ ഞാന്‍ ഒരിക്കലും അവഹേളിക്കാറില്ല.
ദേവന്റെ വിലപ്പെട്ട സമയം അഭിപ്രായം രേഖപ്പെടുത്താന്‍ ചിലവിട്ടതിന് നന്ദി...
സ്നേഹപൂര്‍വ്വം/മുരളി

V P Gangadharan, Sydney said...

Not as a post script, but as a foreword I quote here a simple example to begin with:
A drinker earnestly advises his son to keep away from the habit of drinking and smoking. The son blatantly retorts to his father: "Dad, what right you got to advise me when you yourself drink and smoke?"
In rhetoric, obviously there is logic in his son's questioning. But is it all to be dealt with when it comes to the big picture of life?
The justifiable argument in here is why the benevolent father can’t advise the beloved son, not to follow the bad habits that have had adversely inflicted severe damages to his (father, the adviser) personal life?
Of course, had the father constrained from those bad habits he could have become a role-model to the son. Demonstration by doing the right thing agreeably is the key, indeed not by jumping on the green bandwagon.
I don’t know what the glitches are here in this seemingly emotional debate.
Notwithstanding, by brilliantly giving vent to the potentially harmful social issues that stem up from the diabolic habits of certain members of the community, and also by analytically suggesting the very pragmatic steps to be undertaken in order to mitigate the devilish spread of weeds on the social landscape, here the commenter Devan, in my opinion, stands as a beacon of altruistic ideals. He sheds dazzling light in the face of transgressed, dauntless, indignant individuals. They merely survive by browbeating with their lacklustre logics and playing the blame-game incessantly.

I strongly think, one has to break out to the outside-world from his own monumental (self-proclaimed God’s own country) but abominable domain of cultural aridity. If done so without prejudice, it may be eloquently observable how the other side of the world is being shaped up....

Thanks and Kudos to Devan for his insightful feedback to Murali Menon's article!

Murali K Menon said...

"I strongly think, one has to break out to the outside-world from his own monumental (self-proclaimed God’s own country) but abominable domain of cultural aridity. If done so without prejudice, it may be eloquently observable how the other side of the world is being shaped up..."

If you strongly think so, shall I ask you one thing? how long you have been living in Sydney? Can you ever think that Australian Govt would take such a stand on a similar issue?

I spent my young age outside Kerala and also abroad and settled Kerala recently and I always try to be a Universal Citizen.
Thank you Sir.....for your time.

വേണു venu said...

ആദ്യം നമ്പൂതിരി ഫലിതത്തിനു ഒരു കൈയ്യടി.
അതിനു ശേഷം , ഈ നമ്പുതിരിമാരെ ഇങ്ങ്ങ്ങനെ കൊല്ലാകൊല ചെയ്യുന്നതിന് ഒരു പരിഭവം രേഖപ്പെടുത്തുന്നു.
മദ്യപിച്ചാല്‍ പ്ലാട്ഫോമില്‍ കയറാനോക്കില്ല എന്നൊക്കെ നിയമാമാക്കിയാല്‍ "കേഴുക മമ നാടെ " എന്ന്‍ പറയാനല്ലാതെ എന്ത് ചെയ്യാന്‍. പണ്ടു "കായിക്കര" ചെയ്തതു പോലെ ചെയ്യാന്‍ നമ്പൂതിരി പറഞതിനുറപ്പുള്ളവര്‍ ഇന്നുണ്ടോ.? നിയമങ്ങള്‍ മനുഷ്യന് വേണ്ടിയുള്ളതായിരിക്കണം.
ലേഖനം സുഖിച്ചു മാഷേ.:)(കായിക്കരയുടെ കഥ, പിന്നിടൊരിക്കല്‍ പറയാം)

Murali K Menon said...

അപ്പോള്‍ കായിക്കരയുടെ കഥ പോരട്ടെ വേണൂ

Najeemudeen K.P said...

Upama kalakki. Nammude sarkaarinte chila bhrandhan parishkaranangalkku ithilum nalla our praharam kodukkaanilla. Congrats.

Visit me at http://www.najeemudeenkp.blogspot.in/

Murali K Menon said...

thanks Najeemudin for your comments