ഇമ്പമേറിയ കുറേ ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ജോണ്സണ് മാസ്റ്റര്‍ തന്റെ ഹൃദയതാളം നഷ്ടപ്പെട്ട് നിശബ്ദതയെ പുല്‍കിയിരിക്കുന്നു. പൊന്നില്‍ കുളിച്ചു നിന്ന ചന്ദ്രികാവസന്തം തന്നെയായിരുന്നു മലയാളികള്‍ക്ക് എന്നെന്നും ജോണ്സണ് മാസ്റ്ററുടെ സംഗീതം.
സംഗീത സംവിധാനത്തിന് ‘പൊന്തന്‍ മാട’, ‘സുകൃതം’ എന്നീ സിനിമകളിലൂടെ ദേശീയ പുരസ്കാരവും, ‘ഓര്‍മ്മയ്ക്കായ്’, ‘മഴവില്‍ക്കാവടി’, ‘വടക്കുനോക്കിയന്ത്രം’, ‘അങ്ങനെ ഒരവധിക്കാലത്ത്’ എന്നീ സിനിമകളിലൂടെ സംസ്ഥാന പുരസ്കാരവും ജോണ്സണ് മാസ്റ്റര്‍ നേടുകയുണ്ടായി. ‘സദയം’, ‘സല്ലാപം’ എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന പുരസ്കാരവും ജോണ്സണ് മാസ്റ്റര്‍ക്കായിരുന്നു.
കരളില്‍ വിരിഞ്ഞ പൂക്കള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് കടന്നുപോയ ആ മഹാനായ സംഗീതജ്ഞന് എന്റെ കണ്ണീര് പ്രണാമം.
- 0 -
2 comments:
ചങ്ങാതിമാര്‍ക്കെല്ലാം സുഖമെന്ന് കരുതുന്നു... തിരിച്ചുവന്നതല്ലാ....ജോണ്സണ് മാഷെ ഓര്‍ക്കാതെ പോകാന്‍ കഴിയില്ലല്ലോ... അതുകൊണ്ട് ആദരാഞ്ജലികള്‍ എന്റെ ബ്ലോഗില്‍ എഴുതി മനസ്സിന്റെ ഭാരം കുറച്ചു. [ഒരു കണക്കിന് അതും സ്വാര്‍ത്ഥത തന്നെ അല്ലേ]
ഈ പ്രതിഭ എന്റെ ഒരു പഴയ കൂട്ടുകാരനായിരുന്നു...
പ്രണാമം...
Post a Comment