Thursday, September 25, 2008

പി. എന്‍. മേനോന്‍ - സിനിമയുടെ അകംപൊരുളറിഞ്ഞ കലാകാരന്‍

സിനിമ എന്നത്‌ വെറുതെ കാണിക്കാനും, കാണാനുമുള്ളതല്ലെന്നും, അതൊരു ശക്തിയുള്ള മാധ്യമമാണെന്നും മനസ്സിലാക്കിയ അപൂര്‍വ്വം ചലച്ചിത്രകാരന്‍മാരില്‍ പ്രമുഖനായിരുന്നു ശ്രീ പി.എന്‍. മേനോന്‍. അദ്ദേഹം സിനിമയെക്കുറിച്ച്‌ പഠിച്ചത്‌ ഏതെങ്കിലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ളാസ്സുമുറികളില്‍ നിന്നല്ല, മറിച്ച്‌ ശ്രീ ടി.എസ്‌. ധ്വരരാജ്‌ എന്ന കോമഡിയന്റെ സിനിമാ കമ്പനിയിലെ ജോലികളിലേര്‍പ്പെട്ടുകൊണ്ട്‌, ധ്വരരാജിനെ കുളിപ്പിക്കുകയും, വസ്ത്രമലക്കിക്കൊടുക്കുകയും ചെയ്തുകൊണ്ടാണ്‌. അരവയറു നിറയാനുള്ള ദാസ്യപണികള്‍ക്കിടയിലും താന്‍ ഇടപഴകുന്ന സ്ഥലം സിനിമാ കമ്പനിയാണെന്നും, അവിടെ ഉരുവം കൊള്ളുന്നതു സിനിമയാണെന്നും മനസ്സിലാക്കി സിനിമ എന്ന മാധ്യമത്തെ തന്റേതായ ഉള്‍ക്കണ്ണുകൊണ്ട്‌ കാണാന്‍ ശ്രമിച്ചു എന്നതാണ്‌ ഇന്ത്യയിലെ മറ്റേതൊരു ചലച്ചിത്രകാരനില്‍ നിന്നും പി.എന്‍.മേനോനെ ഔന്നിത്യത്തില്‍ നിര്‍ത്തുന്നതും, വേറിട്ടു നിര്‍ത്തുന്നതും.

പ്രശസ്തരായ താരങ്ങളും, സാങ്കേതികപ്രവര്‍ത്തകരും, വമ്പന്‍ സ്റ്റുഡിയോ പശ്ചാത്തലവുമില്ലാതെ മലയാളത്തിലെന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയിലും സിനിമയെടുക്കാന്‍ അന്നുവരെ ഒരു ഫിലിംമേക്കറും ധൈര്യപ്പെടാത്ത കാലത്താണ്‌ തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ നായികാ ഇമേജില്ലാത്ത കവിയൂര്‍ പൊന്നമ്മയെ നായികയാക്കിക്കൊണ്ട്‌ ആദ്യത്തെ ഔട്ട്ഡോര്‍ സിനിമ 'റോസി' ചെയ്തത്‌. കഥാപാത്രങ്ങള്‍ക്കുവേണ്ടി നടീ നടന്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ താരത്തിന്റെ വിപണന മൂല്യമോ, ഔന്നിത്യമോ ഒന്നും പ്രശ്നമായിരുന്നില്ല. പി ജെ ആന്റണിയും, പ്രേംനസീറും, മധുവുമൊക്കെ പി എന്‍ മേനോന്‌ സിനിമ പൂര്‍ത്തീകരിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ മാത്രമായിരുന്നു. ഇന്ന്‌ ഒരു സംവിധായകനും സ്വപ്നം കാണാന്‍ കഴിയാത്ത ആ ചങ്കൂറ്റം പി എന്‍ മേനോനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ സംവിധായകര്‍ വിവക്ഷിക്കുന്ന സിനിമയുടെ കാപ്റ്റന്‍ എന്ന പദവി നൂറുശതമാനവും ചേര്‍ന്നിരുന്നത്‌ പി എന്‍ മേനോനാണ്‌. ഇന്ന്‌ പല സംവിധായകരും ദൃശ്യമാധ്യമങ്ങളിലൂടെ താനാണ്‌ തന്റെ സിനിമയുടെ കാപ്റ്റന്‍ എന്ന്‌ വീമ്പിളക്കാറുണ്ടെങ്കിലും, സൂപ്പര്‍ സ്റ്റാറിന്റെ ആജ്ഞാനുവര്‍ത്തികളായി തീരാന്‍ വിധിക്കപ്പെട്ടവരാണ്‌ ബഹുഭൂരിപക്ഷവും. ഇനി അങ്ങനെ അല്ലാത്ത ഒരു ഒറ്റയാന്‍ ഉണ്ടായാല്‍ അവന്റെ ഗതി അധോഗതിയാണെന്ന്‌ പറയേണ്ടതില്ലല്ലോ.

'വുമണ്‍ ഓഫ്‌ ദ റിവര്‍' എന്ന ഇറ്റാലിയന്‍ ചിത്രത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ സൃഷ്ടിച്ചതായിരുന്നു റോസിയെ. റോസിയിലൂടെ മലയാള സിനിമയില്‍ നടത്തിയ പരീക്ഷണം ജീവിതത്തിലുടനീളം അദ്ദേഹത്തെ പരീക്ഷിച്ചുവെങ്കിലും തോറ്റുകൊടുക്കാന്‍ അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്‍ തയ്യാറായിരുന്നില്ല. ഓളമടങ്ങാത്ത കടല്‍ പോലെ സിനിമ ചെയ്യാനുള്ള വെമ്പലായിരുന്നു മനസ്സില്‍. പിന്നീട്‌ ഓളവും തീരവും, കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ ചെയ്ത പി. എന്‍. മേനോന്‍ മാറിയ പുത്തന്‍ സിനിമാ വിപണിയുടെ നൂതന കച്ചവട തന്ത്രങ്ങളോ, സിനിമക്കുള്ളിലെ സിനിമയോ മനസ്സിലാക്കാന്‍ കഴിയാതെപോയവരില്‍ ഒരാളായിരുന്നു. അല്ലെങ്കില്‍ ശ്രീനിവാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇക്കണോമിക്സ്‌ അദ്ദേഹം പഠിച്ചീട്ടില്ലായിരുന്നു. മാറിയ സാഹചര്യങ്ങളിലും സിനിമയെക്കുറിച്ചുള്ള ഒരുപാട്‌ സ്വപ്നങ്ങള്‍ നെയ്താണ്‌ അദ്ദേഹം ജീവിച്ചിരുന്നതെന്ന്‌ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

"മലയാള സിനിമ ഒരു വിളക്കാണ്‌ എന്റെ മനസ്സില്‍; ക്ളാവും, പൊടിയും നീക്കി അത്‌ നിറഞ്ഞുകത്തുന്നതിനുള്ള ആഗ്രഹവുമായ്‌ ഞാന്‍ ജീവിക്കുകയാണ്‌"

 
സിനിമയുടെ പളപളപ്പിന്റെ ലോകത്ത്‌ കണ്ടുമുട്ടാവുന്ന രണ്ടു പച്ചമനുഷ്യര്‍ നമുക്കൂണ്ടായിരുന്നു. ഒരാള്‍ ഒടുവില്‍ ഉണ്ണികൃഷ്ണനും മറ്റൊരാള്‍ പി എന്‍ മേനോനുമായിരുന്നു. പാലക്കാടന്‍ മണ്ണിന്റെ ഗന്ധവും പേറി കാലയവനികക്കുള്ളില്‍ മറഞ്ഞ ഉണ്ണികൃഷ്ണന്റെ പിറകെ ആഗ്രഹങ്ങള്‍ ബാക്കിനിര്‍ത്തി ശ്രീ പി എന്‍ മേനോന്‍ എന്ന ചലച്ചിത്ര പ്രതിഭയും ജീവിതത്തോട്‌ യാത്ര പറഞ്ഞു. ക്ളാവും പൊടിയും നീങ്ങി മലയാള സിനിമ എന്ന വിളക്ക്‌ കത്തിയാലും ഇല്ലെങ്കിലും, പി എന്‍ മേനോന്‍ എന്ന കലാകാരന്‍ ഒരു കെടാവിളക്കായ്‌ മലയാള സിനിമാ പ്രവര്‍ത്തകരുടേയും, പ്രേക്ഷകരുടേയും മനസ്സില്‍ എക്കാലവും തെളിഞ്ഞ്‌ കത്തിക്കൊണ്ടിരിക്കും. ആദരാഞ്ജലികളോടെ

25 comments:

Murali K Menon said...

എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ പ്രിവ്യൂ മാഗസിനുവേണ്ടി എഴുതിയ അനുശോചനക്കുറിപ്പാണിത്. ബ്ലോഗില്‍ എഴുതിയിട്ട് ഏറെ നാളായി. അതുകൊണ്ട് പ്രിവ്യൂവില്‍ എഴുതിയത് ബ്ലോഗിലും കൊടുക്കാമെന്ന് വെച്ചു. ഇതിനകം പ്രതിഭാധനനായിരുന്ന പി.എന്‍. മേനോനെ കുറിച്ച് എന്റെ ബ്ലോഗ് സുഹൃത്തുക്കള്‍ എഴുതുകയും വായിക്കുകയുമൊക്കെ ചെയ്തിരിക്കുമെന്നറിയാം. എങ്കിലും വൈകിയ എന്റെ ഒരു കുറിപ്പുകൂടി നിങ്ങളുടെ വായനക്കായ് സമര്‍പ്പിച്ചുകൊണ്ട്
സസ്നേഹം മുരളി

siva // ശിവ said...

സിനിമയുടെ എക്കണോമിക്സ് അറിയാതെ സിനിമകളെ മാത്രം ഇഷ്ടപ്പെട്ട പി.എന്‍. മേനോന്‍ എന്ന് അനശ്വര ചലച്ചിത്രകാരന് എന്റെയും ആദരാഞ്ജലികള്‍

ഭൂമിപുത്രി said...

വൈകിയെങ്കിലും നന്നായി ഇതിവിടെ ചേർത്തത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മേനോന്‍ ജീ, അദ്ദേഹത്തെക്കുറിച്ചുള്ള ഈ കുറിപ്പിന് നന്ദി.

Murali K Menon said...

ശിവ, ഭൂമിപുത്രി, പ്രിയ - വായനക്കും, അഭിപ്രായത്തിനും നന്ദി.
പ്രിയയുടെ മേനോന്‍ ജി പ്രയോഗത്തില്‍ ഞാന്‍ എന്റെ സ്വത്വം മറന്നതുപോലെ...

Sanal Kumar Sasidharan said...

മഹാനായ ഒരു മനുഷ്യൻ
ജാഡയില്ലാത്ത ഒരു കലാകാരൻ
നന്ദി വൈകിയെങ്കിലും വന്ന ഈ കുറിപ്പിന്

Rajeeve Chelanat said...

പി.എന്‍.മേനോനെ അനുസ്മരിച്ചത് നന്നായി.

മേനോന്‍ സ്പിരിറ്റുകൊണ്ടല്ലെന്ന് കരുതട്ടെ. ഇന്നത്തെ കാലത്ത് ഒന്നും വിശ്വസിച്ചുകൂടാ. മാത്രമല്ല,മേനോന്‍‌ വിളി കേട്ടപ്പോഴുണ്ടായ ആ സ്വത്വം മറക്കലും സൂചിപ്പിച്ചുവല്ലോ! അതുകൊണ്ടാണ് (അസ്ഥാ‍നത്തുള്ള) ഈ ശങ്ക.

അഭിവാദ്യങ്ങളോടെ

Murali K Menon said...

raajeev chelanat oru kaviyaayittum njaan ezhuthiyathu anganeyaaNu manassilaayathenkil enthu paRayaanaaN~

menon ji ennu viLichchappOL njaan aaraaNennathu pOlum maRanna avasthha. viLichchathu mataareyenkilum aayirikkumO enna thOnnal, angane orarthham vaayikkaan patillE raajeev ji. priya knows what I meant.

innaththe kaalaththu onnum viSwasikkaan patillenna vishaadaathmakatha vENO raajeev! Subhapratheeksha vachchu pularththoo... any way, thanks for your comments! sorry for manglish as I am commenting from a cafe.

എതിരന്‍ കതിരവന്‍ said...

വേറൊരു മേനോന്‍ വന്ന് എടുത്താല്‍ പൊങ്ങുന്നതാണോ രാജീവേ പി. എന്‍. മേനോന്‍?
വിരൂപയായ നായികയുടെ കഥ ചിത്രീകരിച്ച (കുട്ട്യേടത്തി) സാഹസികത മാത്രം മതിയല്ലൊ ഇന്‍ഡ്യന്‍ സിനിമയില്‍ വിളങ്ങാന്‍. സിനിമ ഒരു വിഷ്വല്‍ കലയാണെന്ന് വേറാരാണ് നമ്മെ ധരിപ്പിച്ചത്? പെണ്ണ് ഋതുമതിയാകുന്നത് അക്കാലത്ത് അത്യന്താധുനികര്‍ കൊണ്ടാടിയതുപോലെയാണോ ചെമ്പരത്തിയില്‍ അത് കഥാഭാഗമായി കൈകാര്യം ചെയ്തത്?

Rajeeve Chelanat said...

മുരളീ,

തെറ്റിദ്ധരിച്ചിട്ടൊന്നുമില്ല.

എഴുത്തിനെയും കലയെയുമൊക്കെ സ്വമതത്തിന്റെയും സ്വജാതിയുടെയും അളവുകോല്‍ വെച്ച് മാറ്റൂ‍രക്കുന്ന അപ്പ്‌റൈസര്‍മാരുടെ കാലമായതുകൊണ്ട്, ഒരു സംശയനിവൃത്തിക്കുവേണ്ടി ചോദിച്ചുവെന്നേ ഉള്ളു. ക്ഷമിക്കുക.

എതിരന്‍,

മേനോന്‍ എന്നല്ല, ആരെടുത്താലും പൊങ്ങാത്ത, ‘എണ്ണം പറഞ്ഞ’ ആളായിരുന്നു പി.എന്‍.മേനോന്‍ എന്ന് നല്ല നിശ്ചയമുണ്ട്.

അഭിവാദ്യങ്ങളോടെ

മൂര്‍ത്തി said...

ആദരാഞ്ജലി.

മുസാഫിര്‍ said...

പി എന്‍ മേനോന്റെ ചെമ്പരത്തി മാത്രമെ കണ്ടിട്ടുള്ളു.പക്ഷെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് അദ്ദേഹം ഡിസൈന്‍ ചെയ്ത സിനിമാ പോസ്റ്ററുകളാണ്.

Murali K Menon said...

thanks rajeev for taking it in good sense. I appreciate your serious writings in your blog.

thanks to ethiran, musafir, murthy for commenting here.

Kaithamullu said...

......ക്ളാവും പൊടിയും നീങ്ങി മലയാള സിനിമ എന്ന വിളക്ക്‌ കത്തിയാലും ഇല്ലെങ്കിലും, പി എന്‍ മേനോന്‍ എന്ന കലാകാരന്‍ ഒരു കെടാവിളക്കായ്‌ മലയാള സിനിമാ പ്രവര്‍ത്തകരുടേയും, പ്രേക്ഷകരുടേയും മനസ്സില്‍ എക്കാലവും തെളിഞ്ഞ്‌ കത്തിക്കൊണ്ടിരിക്കും.
----
ഇതില്‍ കൂടുതല്‍ മേനോനെപ്പറ്റി എന്തെഴുതാന്‍, മുരളീ?
- അവസാന കാലങ്ങളില്‍ അദ്ദേഹം ഒരു സിനിമ ‍ നിര്‍മ്മിച്ച് കൊണ്ടിരിക്കയായിരുന്നുവത്രേ, സ്വന്തം മനസ്സിനുള്ളില്‍.....

ബിന്ദു കെ പി said...

മുരളിച്ചേട്ടാ,
കുറച്ചു വൈകിയെത്തിയ ഈ അനുശോചനക്കുറിപ്പ് (വായിക്കാൻ ഞാനും വൈകി)അനശ്വരനായ ആ കലാകാരനുള്ള ഉചിതമായ പ്രണാമമായി.

Murali K Menon said...

കൈതമുള്‍, ബിന്ദു:- വായനക്കും അഭിപ്രായത്തിനും നന്ദി

ആവനാഴി said...

പ്രിയ മുരളീമേനോന്‍,

പി എന്‍ മേനോന്‍ എന്ന പ്രതിഭാധനനായ ചലച്ചിത്രകാരനെക്കുറിച്ചുള്ള ഈ ലേഖനം അവസരോചിതവും വിജ്നാനപ്രദവുമാണു. അഭിനന്ദനങ്ങള്‍!

അദ്ദേഹത്തിന് സ്മരണാഞ്ജലികള്‍.

സസ്നേഹം
ആവനാഴി.

Aravishiva said...

Muraliyetta,

It was a good article, although I havn't seen any of his work, our generation seldom had an opportunity to view such classics.Except kairali tv, no other channel shows old classics these days, it's commercialization elsewhere.


Anyway I'm happy to see you back on the podium, how's your creative endeavours faring?I hope to see something in the near future itself.

:-)

With love

Aravind

Murali K Menon said...

Thanks Aravi for your comment. script work is over and casting is in progress. I will let you know when the shooting starts

ഒരു കാഥിക said...

വൈകിയെങ്കിലും പി.എന്‍.മേനൊനെ കുറിച്ചു ഒരു നല്ല ലേഖനം/ഓര്‍മ്മക്കുറിപ്പു കാണാന്‍ സാധിച്ചതില്‍ വളരെ നന്ദി. ഒരു പരിധി വരെ അനന്തിരവനായ ഭരതനും, പപ്പേട്ടനും മറ്റും സാധാരണക്കര്‍ക്കു മനസ്സിലാവുന്ന സമൂഹ്യപ്രാധാന്യമുള്ള നല്ല സിനിമകളെടുക്കനുള്ള പ്രചോദനം നല്‍കിയതു മേനോന്‍ തന്നെയാണെന്ന് പലപ്പോഴും തൊന്നിയിട്ടുണ്ട്‌. റോസി, വുമണ്‍ ഓഫ്‌ ദ റിവറിനെ ആധാരാമാക്കിയാണെന്നുള്ള അറിവിനും നന്ദി രേഖപ്പെടുത്തട്ടെ

ഉപാസന || Upasana said...

മേന്‍‌നെ : പി.എന്‍ മേനോനെ പറ്റിയുള്ള ചെറുതെങ്കിലും കാര്യമാത്ര പ്രസക്തിയുള്ള ലേഖനം വായിച്ചു.

നല്ല സംവിധായകന്‍ ആയിരുന്നു.
സ്ക്രിപ്റ്റ് പൂര്‍ത്തീയാകീഎയ്ന്നറിഞ്ഞതില്‍ സന്തോഷം.
ഉയരട്ടെ..!
:-)
ഉപാസന

ജെ പി വെട്ടിയാട്ടില്‍ said...

കുറെ നാളായി ഒരു ത്രിശ്ശൂര്‍ ബ്ലോഗ്ഗറെ അന്വെഷിക്കുന്നു...
ചില സഹായങ്ങള്‍ക്ക്
സൌകര്യമാണെങ്കില്‍ ദയവായി ഫോണ്‍ നമ്പര്‍ തന്നാലും...

Murali K Menon said...

പ്രിയ ജെ.പി,
ആവശ്യപ്പെട്ടതനുസരിച്ച് എന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുന്നു. 9745379521
പിന്നെ തൃശൂര്‍ ബ്ലോഗേഴ്സ് ഇഷ്ടം പോലെ ഉള്ളപ്പോള്‍ തിരഞ്ഞു കഷ്ടപ്പെടുന്നതെന്താണെന്ന് മനസ്സിലായില്ല.

കരുണാമയം said...

naannayi


http://karunamayam.blogspot.com

Murali K Menon said...

oru kaathhika, upaasana, j p, karunaamayam: thanks for reading and comments