Monday, October 15, 2007

കുന്നംകുളം പള്ളിയില്‍ കളിച്ച നാടകം - രാമായണം


എല്ലാ വര്‍ഷവും ബൈബിളില്‍ നിന്നുള്ള ഏതെങ്കിലും ഭാഗമെടുത്ത് നാടകമൊരുക്കിയിരുന്ന ഇടവകയിലെ ചെറുപ്പക്കാര്‍ അതിനൊരു മാറ്റം വരട്ടെ എന്നു കരുതി രാമായണത്തില്‍ നിന്നൊരു ഭാഗമെടുത്ത് അവതരിപ്പിച്ച കഥയാണിത്..

[1980കളുടെ ആദ്യം ജയറാമും, സൈനുദ്ദീനുമെല്ലാം കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ അവതരിപ്പിച്ച നാടകത്തിന്റെ ഒരു പുനരാവിഷ്ക്കരണം. അല്പസ്വല്പം മാറ്റങ്ങളോടെ ഇപ്പോഴത്തെ തലമുറയില്‍ അറിയാത്തവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു]

രംഗം ഒന്ന്അയോദ്ധ്യ രാജകൊട്ടാരം. ദശരഥനായ് അഭിനയിക്കുന്ന പൌലോസേട്ടന്‍ ചിന്താമഗ്നനായ് സിംഹാസനത്തിലിരുന്ന് നാരായണന്‍ നായരുടെ വീട്ടില്‍ നിന്നും കടം വാങ്ങിയ പിച്ചള ലോട്ടയില്‍ പട്ടച്ചാരായമടിക്കുന്നു. വലതു വശത്തായ് കെട്ടിയുണ്ടാക്കിയ കുറ്റിക്കാട്ടില്‍ എന്തോ അനങ്ങുകയും പുക ഉയരുകയും ചെയ്യുന്നതുകണ്ട് പൌലോസ് ദശരഥന്‍ ഭയത്തോടെ ചോദിക്കുന്നു,

ദശരഥന്‍: ആരാണ്ടത്?

കുറ്റിക്കാട്ടില്‍ നിന്നൊരു ശബ്ദം

“ഞാന്‍‌ണ്”

ദശരഥന്‍: ഞാന്‍‌ണ് ന്ന് പറഞ്ഞാ ആരണ്ടാ, തെളിച്ച് പറയടാ മൂര്യേ, നെനക്ക് പേരില്ലേ ദശരഥനണ് ചോദിക്കണേ, ആളോളെ പേടിപ്പിക്കാണ്ട് കാര്യം പറട ചെക്കാ

(ശബ്ദം) : ഞാന്‍‌ണ് അപ്പാ, രാമനണ്. എന്തൂട്ടാ അപ്പന്റെ പ്രശ്നം?

ദശരഥന്‍: ങാ, നീയായിരുന്നാ, എന്തൂട്ടാ ക്ടാവേ നീയാ കുറ്റിക്കാട്ടില് ഏട്ക്കണേ,

രാമന്‍: (കുറ്റിബീഡി ആഞ്ഞുവലിച്ചതിനുശേഷം വലിച്ചെറിഞ്ഞ്) ഒന്നൂല്യപ്പാ, ഞാനിവ്ടെ ബെറ്തെ നിന്ന് ഒന്നു വലിച്ചതാ.

ദശരഥന്‍: ങ് ഹ ഹാ, അപ്പ നീയണ് പലരേം പിടിച്ച് വലിച്ച് പ്രശ്നംണ്ടാക്കണത് അല്ലേ? നാട്ടിലിള്ള പിള്ളേരെ പിടിച്ച് വലിക്കാണ്ട് വീട്ടില് വന്നട്ട് എന്തൂട്ടെങ്കിലും ചെയ്യറ ചെക്കാ. നിനക്കായിട്ട് ഒരു പിശാശ് മോറീനേ പണ്ടാരടങ്ങീട്ട്ണ്ട് ല്ലാ ഇവടെ.

രാമന്‍: ആ വലി അല്ലപ്പാ, ബെറ്തെ നിന്നൊരു ബീഡി വലിച്ചതാ.

ദശരഥന്‍: (പാത്രത്തിലുള്ളത് വലിച്ചു മോന്തി എഴുന്നേറ്റ് ഒന്നുരണ്ടു ചാല്‍ നടന്ന്) ടാ രാമാ, ബേറ്തെ അബടെ നിന്ന് ബീഡി വലിക്കാണ്ട് നെനക്ക് കാട്ടിലിക്ക്യാ പൊക്കൂടേ?

രാമന്‍: ഹയ് എന്തൂട്ടിനാപ്പാ ഞാന്‍ കാട്ടിലിക്ക് പോണേ?

ദശരഥന്‍: ചോദ്യം ചോക്കാണ്ട് പറഞ്ഞതാ കേക്കടാ ശവ്യേ.
രാമന്‍: ശര്യപ്പാ. ഞാന്‍ സീതേനോടൊന്ന് പറഞ്ഞട്ട് പൂവ്വാം ( അകലേക്ക് നടക്കുന്നു)

ദശരഥന്‍: ടാ, അവടെ നിന്നേ, (രാമന്‍ തിരിഞ്ഞു നില്‍ക്കുന്നു) പിന്നൊരു കാര്യംണ്ട്, പതിന്നാലു വര്‍ഷം കഴിഞ്ഞട്ടിങ്ങട് വന്നാ മതിട്ടാ. അതിനുള്ളിലെങ്ങാന്‍ വന്നാ, ചവിട്ട്യാ എട്ത്ത് പൊറത്തിടും, ഈ ദശരഥനണ് പറയണേ അതാ ഓര്‍മ്മവച്ചോ.

രാമന്‍: അതെന്തൂട്ടാ അപ്പാ 14 കൊല്ലത്തിന്റെ കണക്ക്?

ദശരഥന്‍: ചോദ്യം വേണ്ടറ മൂര്യേ, നീ പറഞ്ഞതാ കേക്കറാ കന്നാലീ

രാമന്‍: ശരി അപ്പാ. (പോകുന്നു)

രാമന്‍ നടന്നകലുന്നത് വിഷമത്തോടെ നോക്കി നില്‍ക്കുന്ന ദശരഥന്‍. പിന്നെ കുപ്പിയിലവശേഷിച്ച ചാരായം വാറ്റി കുടിക്കുന്നു.

പ്രകാശം മങ്ങുന്നു.

[രംഗം രണ്ട്]

അയോദ്ധ്യയിലെ അന്ത:പുരം.
സീതയും തോഴിമാരും കൊത്താംകല്ലുകളിച്ചുകൊണ്ടിരിക്കുന്നു. രാമന്‍ അങ്ങോട്ടു കടന്നു വരുന്നു. തോഴിമാര്‍ എഴുന്നേറ്റു പോകുന്നു.

സീത നിന്ന് കൈ നഖം കടിച്ച് കാല്‍ നഖം കൊണ്ട് കളം വരക്കുന്നു.
രാമന്‍: ട്യേ, ഞാന്‍ പൂവാണ്ട്യേ?
സീത: നിങ്ങളെങ്ങടിക്ക്യാ പോണേ?
രാമന്‍: ഞാന്‍ കാട്ടിലിക്ക് പൂവ്വണ്ട്യേ?
സീത: നിങ്ങളെന്തൂട്ടിനാ കാട്ടിലിക്ക് പോണേ?
രാമന്‍: അപ്പന്‍ പറഞ്ഞ് കാട്ടിലിക്ക് പൂവാന്‍
‍സീത: ന്നാ ഞാനും കൂടി പോര്ണ്ട് ട്ടാ
രാമന്‍: നീയെന്തൂട്ടിനാണ്ട്യേ കാട്ടിലിക്ക് വരണേ..
സീത: നിങ്ങളെവട്യാണോ അവടെ ഞാനുംണ്ടാവും*
രാമന്‍: ഹയ് ഇത് വല്യ കുരിശായല്ലോ, എവടെ പോയാലും പിന്നാലെ വര്വേ...
(സീത പിണങ്ങുന്നു. തേങ്ങുന്നു).
ലക്ഷ്മണന്‍ പ്രവേശിക്കുന്നു. രണ്ടുപേരേയും കണ്ട് ചോദിക്കുന്നു.
ലക്ഷ്മണന്‍: ഹയ്, എന്തൂട്ടാ ഇവടെ പ്രശ്നം?

രാമന്‍: [ലക്ഷ്മണനെ നോക്കി, രംഗ ബോധമില്ലാതെ] ഡാ ഡേവീസേ,
(ലക്ഷ്മണന്‍ തൊട്ടടുത്ത് ചെന്ന് ഡേവീസല്ല, ലക്ഷ്മണന്‍ )

രാമന്‍ (വീണ്ടും ഡേവീസിനെ നോക്കി ചോദിക്കുന്നു): എന്തൂട്ടണ്ടാ ഞാന്‍ ഡയലോഗ് പറയണേന്റെടേല് നീ നിന്ന് പിറുപിറുക്കണേ?

ലക്ഷ്മണന്‍ (രാമന്റെ പുറകിലൂടെ പോയ് കാണികള്‍ക്ക് കേള്‍ക്കാതിരിക്കാന്‍ വീണ്ടും ചെവിട്ടില്‍ പറയുന്നു):സ്റ്റേജിലു ഞാനിപ്പ ലക്ഷ്മണനാ അല്ലാണ്ടു ഡേവീസല്ല.

രാമന്‍ (അതുകേട്ട് ദേഷ്യത്തില്‍ -സ്റ്റേജില്‍ കേറുന്നതിനു മുമ്പ് പേടി പോകാന്‍ അടിച്ച ക്വാര്‍ട്ടര്‍ തലക്ക് പിടിച്ചു തുടങ്ങിയിരുന്നു)‍) ഒന്നു പോട ചെക്കാ, നീയാ എന്ന പഠിപ്പിക്കാന്‍ വരണേ, എനിക്കറിഞ്ഞൂടേ, നീയ് ലക്ഷ്മണന്‍, ഞാന്‍ രാമന്‍, അതുകള (എന്നീട്ട് ലക്ഷ്മണനെ ഒന്ന് ഇരുത്തി നോക്കീട്ട്) ങാ, ഡാ ലക് മണാ ഇമ്മടെ അപ്പന്‍ പറഞ്ഞേ ഈ യെന്നോട് കാട്ടിലിക്ക് പൂവ്വാന്‍, പിന്നെ ഇമ്മക്ക് പൂവ്വാണ്ടു പറ്റോ? ദിവള് കൂടെ വലിഞ്ഞാ കേറി വര്വാണ്ടാ, ഈ പിശാശിനെ നീയൊന്നു പറഞ്ഞ് മനസ്സിലാക്കടാ എന്റെ മൂരിക്കുട്ടാ ലക് മണാ‍..

ലക്ഷ്മണന്‍: (സീതയോട്) ഹയ്, എന്തൂട്ടിനണ് ചേടത്തി കാട്ടിലിക്ക് പോണേ, ഈ രാജകൊട്ടാരം‌ല്യേ, തോഴിമാരില്യേ, ഞാനില്യേ. ഇക്കണ്ട ആളോളൊക്കില്യേ ഇബടെ. പിന്നെന്തൂട്ടിനണ് ചേട്ടത്തി കാട്ടിലിക്ക് പോണേ? അങ്ങേരു കാട്ടിലിക്ക് പൂവ്വേ, ആറ്റിലിക്ക് പൂവ്വേ എന്തെങ്കിലും ആയിക്കോട്ടേന്ന്. ഹെയ് ഇതാപ്പ നല്ല കൂത്ത്.

(തിരിഞ്ഞ് രാമനോട്)

നീ പൊക്കോടാ ചേട്ടാ കാട്ടിലിക്ക്, ചേട്ടത്തിടെ കാര്യം ഞാനേറ്റു....
(ലക്ഷ്മണന്‍ ചെന്ന് സീതയുടെ കയ്യില്‍ പിടിക്കുന്നു) സീത മുഖം പൊത്തി കരയുന്നു.

[രംഗം ഇരുളുന്നു. കര്‍ട്ടന്‍ വീഴുന്നു.]

സീതയുടെ കയ്യില്‍ നിന്നും ലക്ഷ്മണന്‍ പിടി വിടുന്നില്ല. സീത കൈ വിടുവിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തുന്നു. തിരിഞ്ഞു നടക്കാന്‍ പോയ രാമനതു കാണുന്നു. ലക്ഷ്മണന്‍ ഡേവീസ് സീത ലൂസിയോടു ചോദിക്കുന്നു, ഓ, റിഹേഴ്സല്‍ സമയത്ത് ഞാനൊന്നു തൊട്ടടുത്ത് വന്നു നിന്നപ്പ നീയെന്തൂട്ടാണ്ടീ പറഞ്ഞേ തൊട്ടും പിടിച്ചൊന്നും കളിക്കാന്‍ എന്നെ കിട്ടില്യാന്ന് അല്ലേ. നിന്നെ ഇപ്പ ഞാന്‍ വിടാന്‍ കണ്ടട്ടില്യ. നീ ഉന്തൂട്ടാ ചെയ്യാ. ലൂസി ഡേവീസിന്റെ കണ്ണിലൊരു കുത്തു വച്ചു കൊടുക്കുന്നു. ഡേവീസ് കണ്ണു പൊത്തി സ്റ്റേജിലിരിക്കുന്നു. രാമന്‍ ജാക്കോവ് വന്ന് ഡേവീസിനെ തല്ലുന്നു. ഉന്തിന്റെ കൂടെ തള്ളും എന്ന പോലെ ആയപ്പോള്‍ ഡേവീസിനതു സഹിക്കാന്‍ പറ്റിയില്ല, അയാള്‍ ജാക്കോവിനെ ഇടിക്കുന്നു. രണ്ടുപേരും മല്പിടുത്തം തുടരുന്നു.ഇതൊന്നും അറിയാതെ കര്‍ട്ടന്റെ പുറകില്‍ നിന്ന് സംവിധായകന്‍ ഒരു പ്രത്യേക ശബ്ദത്തിലും താളത്തിലും അനൌണ്‍സ് ചെയ്യുന്നു,

രാമനും സീതയും ലക്ഷ്മണനും കൂടി കാട്ടിലേക്ക് യാത്രയാവുന്ന ഹൃദയഭേദകമായ അടുത്ത രംഗത്തോടെ ഞങ്ങളുടെ നാടകം ഇവിടെ പൂര്‍ത്തിയാവുകയാണ്.

കര്‍ട്ടന്‍ ഉയരുന്നു. വെളിച്ചം വീഴുമ്പോള്‍, കീറിയ വസ്ത്രങ്ങളുമായ് ലക്ഷ്മണനും രാമനും വെറും ഡേവീസും ജാക്കോവുമായുള്ള മല്‍പ്പിടുത്തവും സീതയുടെ സാരിത്തുമ്പ് അവരുടെ വേഷവിധാനത്തിലെവിടെയോ ഉടക്കിയതിനാല്‍ അവളും അവരുടെ ഇടയില്‍ ഒരു റഫറിയെപോലെ കളിക്കുകയായിരുന്നു. അതുപിന്നെ ഇടവകയിലെ ആളുകള്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുകയും ഒരു ജനകീയ അടിയായ് രൂപാന്തരം പ്രാപിക്കുകയും, പെരുന്നാളിനൊരു അടിയില്ലാതെ പിരിയേണ്ടി വന്നില്ലല്ലോ എന്ന് സന്തോഷിക്കുകയും ചെയ്തു.അതിനുശേഷം ഒരിക്കലും ബൈബിള്‍ നാടകമല്ലാതെ മറ്റൊന്നും കളിക്കേണ്ടതില്ലെന്ന് അരമനയില്‍ നിന്നും അറിയിപ്പുണ്ടായ് എന്നു കേള്‍ക്കുന്നു.
*പിന്നീട് ഏതോ പരസ്യക്കമ്പനിക്കാര്‍ പ്രചോദനമുള്‍ക്കൊണ്ടത് ഈ ഡയലോഗില്‍ നിന്നാണെന്ന് വിശ്വസിക്കുന്നു. കോപ്പി റൈറ്റ്, അക്കൊല്ലത്തെ കുന്നംകുളം പള്ളിയിലെ ആഘോഷകമ്മിറ്റിക്ക്.

42 comments:

മുരളി മേനോന്‍ (Murali Menon) said...

എല്ലാ വര്‍ഷവും ബൈബിളില്‍ നിന്നുള്ള ഏതെങ്കിലും ഭാഗമെടുത്ത് നാടകമൊരുക്കിയിരുന്ന ഇടവകയിലെ ചെറുപ്പക്കാര്‍ അതിനൊരു മാറ്റം വരട്ടെ എന്നു കരുതി രാമായണത്തില്‍ നിന്നൊരു ഭാഗമെടുത്ത് അവതരിപ്പിച്ച കഥയാണിത്..
[1980കളുടെ ആദ്യം ജയറാമും, സൈനുദ്ദീനുമെല്ലാം കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ അവതരിപ്പിച്ച നാടകത്തിന്റെ ഒരു പുനരാവിഷ്ക്കരണം. അല്പസ്വല്പം മാറ്റങ്ങളോടെ ഇപ്പോഴത്തെ തലമുറയില്‍ അറിയാത്തവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്ശെടാ രണ്ട് രംഗം മാത്രാക്കിയത് കഷ്ടായി. എന്തായാലും മഹാഭാരതം നാടകം കളിക്കാഞ്ഞത് നന്നായീ അതിലു പാഞ്ചാലീ വസ്ത്രാക്ഷേപം ഒക്കെയുള്ളതല്ലേ.

ഓടോ: നാടകത്തിനൊരു സുനീഷ് ടച്ച്.

രജീഷ് || നമ്പ്യാര്‍ said...

നല്ല അസ്സല് തൃശൂര്‍ സ്ലാങ്ങിലുള്ള ആ അലക്കാണതിന്റെ സ്റ്റൈല് !

ശ്രീ said...

മുരളിയേട്ടാ...
ഇതു കലക്കീട്ടോ...

രാമായണം ബൈബിള്‍‌ നാടകം...
:)

ക്രിസ്‌വിന്‍ said...

രാമന്‍: ഹയ് ഇത് വല്യ കുരിശായല്ലോ, എവടെ പോയാലും പിന്നാലെ വര്വേ...


കലക്കി..

മറ്റൊരാള്‍\GG said...

ഇതാണ്‍് ശരിക്കും രസിച്ചത്.
രാമായണം ബൈബിള്‍‌ നാടകം. ഇതൊക്കെ സത്യമായും സംഭവിച്ചതാണോ ഏട്ടാ? പിന്നെ വെറും രണ്ട് രംഗമായി ചുരുക്കിയത് വളരെ മോശമായിപ്പോയി.
ഇതുപോലെയുള്ളതൊക്കെ പോരട്ടെ നല്ല അസ്സല് തൃശൂര്‍ സ്ലാങില്‍.

എന്റെ ഉപാസന said...

മേന്‌നെ പണ്ട് ഇതു പോലൊന്ന് ഞ്ഞാന്‍ പടിച്ച സ്കൂളിലും നടന്നു. അതില്‍ മാരീചന്‍ സീതയെ ലക്ഷമണരേഖായില്‍ നിന്ന് അകറ്റുന്നത് സൈറ്റടിച്ചാണ്...
കൊള്ളാട്ടോ നാടകം
:)
ഉപാസന

വാത്മീകി said...

കലക്കീട്ട്ണ്ട് മുരളിയേട്ടാ...

sandoz said...

മുരളിച്ചേട്ടാ..നാടകം ബേസ്‌ ചെയ്തോണ്ടുള്ള വിറ്റുകള്‍ ഇനീം സ്റ്റോക്ക്‌ കാണണോല്ലാ കൈയില്‍....
എടുത്തങ്ങട്‌ പൂശന്നേ...
അമേച്വര്‍ നാടകങ്ങള്‍ വിറ്റുകളുടെ പൂരമായി മാറുന്നത്‌ കണ്ടിട്ടുണ്ട്‌...
അങ്ങനെ വല്ലതും കൈയ്യിലുണ്ടേല്‍ പൊലിപ്പച്ചങ്ങട്‌ തട്ടന്നേ...

മുരളി മേനോന്‍ (Murali Menon) said...

കുട്ടിച്ചാത്തന്‍, രജീഷ് നമ്പ്യാര്‍, ശ്രീ, ക്രിസ്‌വിന്‍, മറ്റൊരാള്‍,ഉപാസന, വാല്മീകി, സാന്‍ഡോസ് നന്ദി, നമസ്കാരം.... എപ്പോഴും സീരിയസ് ആകുന്നതൊഴിവാക്കാന്‍ ഇടക്കൊന്നു റിലാക്സ് ആവുന്നതാ... കാര്യാക്കണ്ട. ഏശാണ്ടാവുമ്പോ ഒന്നു പേടിപ്പിച്ച് വിട്ടാ മതി.

സഹയാത്രികന്‍ said...

ഐ മുര്‍ള്യേട്ടാ... തൃശ്ശൂര് കലക്കാണല്ലോ കലക്കണേ...
സംഭവം ഗുമ്മായിണ്ട്ട്ടാ...
പിന്നെ എവ്ട്യെങ്കിലും ഒരു ശവിന്നലക്കണ്ടതായിരുന്നു... അപ്പഴ്ല്ലെ മ്മടെ തൃശ്ശൂക്കാര്‍‌റെ ഒരു ഇതാവള്ളോ...?
ന്തൂട്ടായാലും സംഭവടിച്ച് പൊളീച്ചു...

:)

മുരളി മേനോന്‍ (Murali Menon) said...

സഹയാത്രികാ, വായനക്കാര്‍‍ക്ക് എഴുതിയിരിക്കുന്നവനെ വിളിക്കാന്‍ അതെങ്കിലും ബാക്കി വെക്കണ്ടേ...ഏത്.

Visala Manaskan said...

rasaaaayittundu muraliettaa..

ദശരഥന്‍: ആരാണ്ടത്?

enna aa dailogue aanu enikkettavum ishtaayathu... :))

ദ്രൗപതി said...

ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍

കൃഷ്‌ | krish said...

ഇത് അലക്കീട്ടോ ഇഷ്ടാ..
ക്ടാക്കള്ടെ ഒരു രാമായണം കളി.

വേണു venu said...

മുരളി മാഷേ,
1080 കളില്‍ ഇതാവതരിപ്പിച്ചിരുന്നവര്‍, ഇപ്പോള്‍‍ ബൂലോകത്തെ ഒന്നു രണ്ടു പോസ്റ്റു വായിച്ചിട്ടു് ഈ സ്ക്റിപ്റ്റു് എഴുതിയിരുന്നെങ്കില്‍‍ എന്നു് ഞാന്‍‍ ആശിക്കുന്നു.രാമായണമല്ല ആരുടെ കൌപീനം പിടിച്ചും ഏപ്രില്‍ ഫൂളുകളിക്കാനുള്ള ഒരു ധൈര്യം കപ്പാസിറ്റി ആര്‍ക്കും കിട്ടാവുന്ന തരത്തിലുള്ള ഒരു മുന്നേറ്റ പ്രതിഭ കിട്ടിയേനെ.
മാഷേ വായിച്ചു.ചിരിച്ചു.:)‍

കുതിരവട്ടന്‍ :: kuthiravattan said...

ഇതു കലക്കി :-)

Manu said...

haha thakarthu maashe :))

മന്‍സുര്‍ said...

മുരളീഭായ്‌....

ബഹുത്‌ അച്ചാഹേ...ഭായ്‌
മകര്‍ ഏക്‌ ഡൌട്ട്‌ ബാക്കി ഹേയ്‌...
കൈസേ..ആഗയാ...ബൈബില്‍ മേ രാമായണ്‍..

എന്തൂട്ടാ...ഞാ വായിച്ചേ...
കലക്കീട്ടാ..ഭായ്‌...

നന്‍മകള്‍ നേരുന്നു

kilukkampetty said...

ലക്ഷ്മണന്‍ ഡേവീസ് സീത ലൂസിയോടു ചോദിക്കുന്നു, ഓ, റിഹേഴ്സല്‍ സമയത്ത് ഞാനൊന്നു തൊട്ടടുത്ത് വന്നു നിന്നപ്പ നീയെന്തൂട്ടാണ്ടീ പറഞ്ഞേ തൊട്ടും പിടിച്ചൊന്നും കളിക്കാന്‍ എന്നെ കിട്ടില്യാന്ന് അല്ലേ. നിന്നെ ഇപ്പ ഞാന്‍ വിടാന്‍ കണ്ടട്ടില്യ.
ലക്ഷ്മ്ന്ണന്‍ ആളു മോശം അല്ലല്ലോ മാഷേ.ത്രുശ്ശൂര്‍ ഭാഷേടെ ഭംഗി...ഭംഗി തന്നെയാ.പിന്നെ ഇടക്കിടക്കു റിലാക്സ് ചെയ്യണം എന്നു തോന്നുംബോള്‍..എഴുതുന്നതിലും നല്ലതു പാട്ടു കേള്‍ക്കുന്നതല്ലേ മാഷേ.മറ്റുള്ളവര്‍ പേടിപ്പിക്കുന്നതിലും നല്ലത് സ്വയം ഒരു പേടിയുള്ളതല്ലേ മാഷേ.relax ചെയ്തു കഴിഞ്ഞതു കൊണ്ട് ഉഗ്രന്‍ പോസ്റ്റ് ഒരെണ്ണം ഉടനെ പ്രതീക്ഷിക്കുന്നു.

കൊച്ചുത്രേസ്യ said...

മാഷേ തൃശൂര്‍ രാമായണം കലക്കി..

നിഷ്ക്കളങ്കന്‍ said...

ക‌ലക്കി മുര‌ളിയേട്ടാ :D

KuttanMenon said...

കലക്കീണ്ട് മാഷെ..

kaithamullu : കൈതമുള്ള് said...

സംവിധാനം:മുരളി മേസ്തിരി
;)

മുരളി മേനോന്‍ (Murali Menon) said...

വിശാലന്‍, ദ്രൌപതി, കൃഷ്, വേണു, കുതിരവട്ടന്‍, മനു, മന്‍സൂര്‍, കൊച്ചുത്രേസ്യ, നിഷ്ക്കളങ്കന്‍, കുട്ടന്മേനോന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു.

കിലുക്കാം‌പെട്ടി: വിശദമായ അഭിപ്രായത്തിനു നന്ദി. പിന്നെ പറഞ്ഞകാര്യം വരവു വെച്ചിരിക്കുന്നു. സ്വയം പേടിക്കാം. കൂടുതല്‍ പേടി തോന്നുമ്പോള്‍ പാട്ട് കേള്‍ക്കുകയും ചെയ്യാം.

മുരളി മേനോന്‍ (Murali Menon) said...

കൈതമുള്ളിന്റെ മേസ്തിരി പ്രയോഗം കലക്കി. ഒരു ചെറിയ മുള്ള് കേറിയോന്നൊരു സംശയം ബാക്കി. തോന്നിയതാവും.

അരവിശിവ. said...

"റിഹേഴ്സല്‍ സമയത്ത് ഞാനൊന്നു തൊട്ടടുത്ത് വന്നു നിന്നപ്പ നീയെന്തൂട്ടാണ്ടീ പറഞ്ഞേ തൊട്ടും പിടിച്ചൊന്നും കളിക്കാന്‍ എന്നെ കിട്ടില്യാന്ന് അല്ലേ"

പാവം സംവിധായകന്‍...തൃശൂര്‍ ഭാഷ നന്നായുപയോഗിച്ചിട്ടുണ്ട്...

തൊട്ടു മുന്‍പത്തെ പോസ്റ്റിന്റെ അത്ര ഏശിയില്ലെങ്കിലും നന്നായി....

മുരളി മേനോന്‍ (Murali Menon) said...

വെറുതെ ഒരു നേരമ്പോക്കല്ലേ എന്റെ അരവി... ഇതിന്റെ വെഷമം തീര്‍ക്കാന്‍ ഇനി സീരിയസ്സായിട്ടൊരെണ്ണം കാച്ചാം. എന്താ. പതിവുപോലെ വാ‍യിച്ചതിനും, എഴുതിയതിനും നന്ദിയുണ്ട്. വീണ്ടും കാണാം

സൂര്യോദയം said...

ഇതെന്തൂട്ട്‌ ണ്‌... ഈ രാമായണം മുഴ്വോന്‍ തൃശ്ശൂരണ്‌ നടന്നത്‌ ഗഡ്യേ..??? :-) കലക്കീട്ടോ...

ആലപ്പുഴക്കാരന്‍ said...

:)

തമനു said...

എന്തൂട്ട് കീറാ കീറ്യേക്കണേ എന്റെ മേന്‌നേ... ചിരിച്ച് ചിരിച്ച് മനസ് നെറഞ്ഞു...:)

പ്രത്യേകിച്ച് “നെനക്ക് പേരില്ലേ ദശരഥനണ് ചോദിക്കണേ“ എന്ന ഡയലോഗും പിന്നേ ഡാ ഡേവീസേ എന്ന് ലക്ഷ്മണനേ വിളിക്കുന്ന ആ സീനും ഓര്‍ത്ത് ചിരി അടക്കാന്‍ പറ്റിയില്ല.

ഗംഭീരം ഡേവിസേ..... ശ്ശെ മേന്‍‌നേ.. :)

മുരളി മേനോന്‍ (Murali Menon) said...

സൂര്യോദയം, ആലപ്പുഴക്കാരന്‍, തമനു (ഉത്തമാ) സന്ദര്‍ശനത്തിനും, കുറിച്ചിട്ട വാ‍ക്കുകള്‍ക്കും നന്ദി.

കുറുമാന്‍ said...

മുരളിയേട്ടാ.......

ഇത് ബെസ്റ്റായിട്ട്ണ്ട്ട്ടാ.......മ്മടോടത്തെ ഭാഷ അങ്ങനോടന്നെ വന്നിട്ട്ണ്ട്. ഇമ്മാതിരി ഐറ്റംസ് ഇനിയുണ്ട്ങ്ക്യങ്ങട് പൂശ്..ഗുമ്മാവട്ടേന്ന് എല്ലാരും.

മുരളി മേനോന്‍ (Murali Menon) said...

എന്റെ കുറുമാനെ നിങ്ങളൊക്കെ അലക്ക്യാലേ ഇതൊക്കെ ഗുമ്മാവുള്ളു. ഇന്റെ റൂട്ട് വേറെയാണെന്ന് കുറുമാനറിഞ്ഞൂടെ... അപ്പോ ഇതേപോലത്തെ ഇനി അലക്കാന്‍ കുറുമാനെ ഏല്പിച്ചേക്കണ്. നിങ്ങളു മടിച്ച് നിക്കണ കണ്ടാല്‍ ഞാന്‍ എടയ്ക്ക് ഓരോ ഗുണ്ട് പൊട്ടിച്ച് ഓടിപൊക്കോളാം.. ട്ടാ,
നന്ദിണ്ട്രാ‍ാ കുറുമാനനിയാ...

പി.സി. പ്രദീപ്‌ said...

രസകരമായ രീതിയിലുള്ള അവതരണം.
വളരെ ഇഷ്ടപ്പെട്ടു.:)

ദാസ്‌ said...

80കളില്‍ കലാഭവന്‍ ഇറക്കിയ കാസറ്റില്‍ ഏതാണ്ട്‌ ഇതുപോലൊരെണ്ണം കേട്ടതായി ഓര്‍ക്കുന്നു. എന്തായാലും കലക്കിട്ടോ...

മുരളി മേനോന്‍ (Murali Menon) said...

പ്രദീപ്, ദാസ് നന്ദി.
80കളില്‍ ഞാന്‍ കേട്ട കാസറ്റിന്റെ ഓര്‍മ്മയില്‍ തന്നെയാണിത് ഇവിടെ എഴുതിയത്.. പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് കേള്‍ക്കാന്‍ വേണ്ടി മാത്രം.

താരാപഥം said...

സംഗതി കലക്കിണ്ട്ഷ്ടാ. സ്ഥലം കുന്നംകുളം തന്നെയാണോ? (ബൈബിള്‍ നാടകം കളിച്ചില്ലെങ്കില്‍ ബാവകക്ഷീം മെത്രാന്‍കക്ഷീം എല്ലാം ഒന്നാകും അവിടെ, അതാണവിടത്തെ ഒരു സ്റ്റയില്‌)

മുരളി മേനോന്‍ (Murali Menon) said...

താരാപഥം, കുന്നം‌കുളത്തു നിന്നും സ്റ്റേജ് ഒരിഞ്ചു പോലും മാറ്റാന്‍ പറ്റില്ല കെട്ടോ, നന്ദി, നമസ്കാരം

SV Ramanunni said...

ഇതുപോലുള്ള നാടോടിക്കഥകളാണു മഹാഗ്രന്ഥങ്ങളായി വികസിച്ചതു... നന്നായി മേന്ന്യേ..

മുരളി വാളൂര്‍ said...

ഒരു ജാതി പെട്യല്ലേ പെടച്ചത്‌ ന്റെ മേന്‍നേ....സൂപ്പറണ്‌...

മുരളി മേനോന്‍ (Murali Menon) said...

രാമനുണ്ണി മാഷിനും, മുരളിക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു