Monday, September 24, 2007

പ്രണയം

ഞാനൊരു കവിയാണ്, അത്യന്താധുനികനാണ്
ഞാന്‍ നിന്നെ അതിയായ് പ്രണയിക്കുന്നു
കവിത മുത്തു ചിതറന്നതുപോലെ ചിരിച്ചു
പിന്നെ കൊഞ്ചി ചോദിച്ചു
എന്താണു പ്രണയം കവേ?


പ്രലോഭനത്തിന്റെ പ്രതിഫലനമാണത്, കവി പറഞ്ഞു
ആരു പ്രലോഭിപ്പിച്ചു? നിന്നെയറിയാത്ത ഞാനോ? കവിത ചോദിച്ചു.
കവി മൌനത്തിലാണ്ടു വാക്കുകള്‍ മുങ്ങിത്തപ്പി
പ്രണയം പ്രാണന്റെ പ്രത്യാശയാണ്, കവി പറഞ്ഞു
അത് നിന്റെ സ്വാര്‍ത്ഥത, അവിടെ കവിതയ്ക്കെന്തു കാര്യം?
പ്രണയം പ്രപഞ്ചത്തിന്റെ പ്രചോദനമാണ്, കവി പറഞ്ഞു
ഏയ് അത്യന്താധുനികാ, നീ എന്തെങ്കിലും ഒന്നു നിശ്ചയിക്കൂ
കവി മൌനത്തിലാണ്ടു വാക്കുകള്‍ മുങ്ങിത്തപ്പി


നിര്‍വൃതിയുടെ നിര്‍വ്വചനമാണു പ്രണയം
നിലക്കാതെ തുളുമ്പുന്ന സ്നേഹമാണു പ്രണയം
നിലാവിന്റെ നേര്‍ത്ത കുളിരാണു പ്രണയം
നിശ്വാസമുതിര്‍ക്കുന്ന നോവാണു പ്രണയം
കവിതേ, നിന്നെ ഞാന്‍ അതിയായി പ്രണയിക്കുന്നു
ഞാനൊരു കവിയാണ്, അത്യന്താധുനികനാണ്


മനസ്സും ശരീരവും പരസ്പരം ഒന്നാകാന്‍ കൊതിക്കുന്ന
വികാരത്തിന്റെ വിളിപ്പേരാണു പ്രണയമെന്നും
അതിനൊരു വാമൊഴിയില്ലെന്നും പറയാന്‍ പഠിക്കാത്ത
നിന്നെ ഞാനെങ്ങനെ പ്രണയിക്കും കവേ
നിന്റെ ഇഷ്ടത്തിനൊത്ത് വാക്കുകള്‍ വളച്ചൊടിക്കുന്നതോ പ്രണയം
പ്രണയം അക്ഷരക്കൂട്ടില്‍ അലങ്കരിക്കുന്ന നീയോ കവി?
ഒന്നെഴുന്നേറ്റു പോടാ‍ ശവീ!

ങാ ഹാ! കവിയെ ശവിയെന്നു വിളിച്ചവള്‍ തൃശൂര്‍ക്കാരിയാണെന്ന് തിരിച്ചറിഞ്ഞ് കവി പേന കീശയിലിട്ട് എഴുന്നേറ്റു പോയി. നാളെ മുതല്‍ കവിതക്കുവേണ്ടി തപസ്സു ചെയ്യേണ്ടതില്ല, കഥയെഴുതിയാലോ?

ps: വിവരമുള്ള കവികള്‍ പ്രണയത്തെക്കുറിച്ച് കവിതയോടും, കവിയോടും, ക്ഷമിക്കണം, ശവിയോടും വിശദീകരിക്കുമല്ലോ? ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്ക് അതൊരു പ്രാഥമിക പാഠമായ് ഉപകരിച്ചെങ്കിലോ? [പ്രണയത്തെക്കുറിച്ചറിയാവുന്ന സാധാരണ ബ്ലോഗര്‍മാര്‍ക്കും ഉപദേശിക്കാം]

30 comments:

Murali Menon (മുരളി മേനോന്‍) said...

പ്രണയം എന്ന ഒരു ക??ത പൊസ്റ്റ് ചെയ്തപ്പോള്‍ കവിയെ ശവിയെന്നു വിളിച്ചവള്‍ തൃശൂര്‍ക്കാരിയാണെന്ന് തിരിച്ചറിഞ്ഞ് കവി പേന കീശയിലിട്ട് എഴുന്നേറ്റു പോയി. നാളെ മുതല്‍ കവിതക്കുവേണ്ടി തപസ്സു ചെയ്യേണ്ടതില്ല, കഥയെഴുതിയാലോ?

ps: വിവരമുള്ള കവികള്‍ പ്രണയത്തെക്കുറിച്ച് കവിതയോടും, കവിയോടും, ക്ഷമിക്കണം, ശവിയോടും വിശദീകരിക്കുമല്ലോ? ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്ക് അതൊരു പ്രാഥമിക പാഠമായ് ഉപകരിച്ചെങ്കിലോ? [പ്രണയത്തെക്കുറിച്ചറിയാവുന്ന സാധാരണ ബ്ലോഗര്‍മാര്‍ക്കും ഉപദേശിക്കാം]

ശ്രീ said...

ഹ ഹ...
അത്യന്താധുനിക കവീന്നൊക്കെ തുടങ്ങീട്ട് അവസാനം ചിരിപ്പിച്ചല്ലോ മുരളിയേട്ടാ...

[അതല്ലേ, ഞാനും കവിതയെഴുതാത്തേ... ഇതിപ്പോ കവിതയല്ലേ ചീത്ത പറഞ്ഞുള്ളൂ, ഞാനെഴുതിയാല്‍‌ വായിക്കുന്നവരും കൂടി ചീത്ത വിളിക്കും... ഹിഹി ;]

kilukkampetty said...

കവിതക്കു കവിയില്‍ എന്തേ ഒരു സംശയം?കവികള്‍ എല്ലാം ശവികള്‍ ആണോ?ആ വരികളില്‍ ഒരു ആത്മവിശ്വാസ കുറവു ഉണ്ടല്ലോ കവേ....

കുഞ്ഞന്‍ said...

ബാച്ചികള്‍ക്കൊരു മുന്നറിയിപ്പ്...

പ്രണയം ചിലവേറിയതാണെന്നും,പ്രണയം കാഴ്ച നഷ്ടപ്പെടുത്തുമെന്നും,ബന്ധങ്ങള്‍ ഇല്ലാതാക്കുമെന്നും എന്താണു കവിയറിയാതെ പോയത്? പിന്നെ വെറുതെയല്ല ശവീന്ന്(പുശ്ചത്തോടെ) വിളിച്ചത്.

മാഷെ, നല്ല വരികള്‍, വിലയിരുത്തുവാന്‍ കഴിവില്ല.. പക്ഷെ ആസ്വദിചു..

Sul | സുല്‍ said...

“നിര്‍വൃതിയുടെ നിര്‍വ്വചനമാണു പ്രണയം
നിലക്കാതെ തുളുമ്പുന്ന സ്നേഹമാണു പ്രണയം
നിലാവിന്റെ നേര്‍ത്ത കുളിരാണു പ്രണയം
നിശ്വാസമുതിര്‍ക്കുന്ന നോവാണു പ്രണയം“

ഇതെല്ലാം അങ്ങ് കവിതയുടെ വളച്ചു കെട്ടില്ലാതെ പറയായിരുന്നല്ലോ മാഷെ. അപ്പോള്‍ പൈങ്കിളി പാടിയെങ്കിലോ.

എന്തായാലും കൊള്ളാം ശവീ, സോറി കവീ. :)

-സുല്‍

Murali Menon (മുരളി മേനോന്‍) said...

ശ്രീക്കും, കുഞ്ഞനും നന്ദി. കുഞ്ഞന്‍ പറഞ്ഞ കാര്യങ്ങള്‍ കാശു ചിലവാക്കി പ്രണയിക്കുന്നവര്‍ക്ക് ബാധകമാണ്. പ്ലീസ് നോട്ട് യുവര്‍ ഓണര്‍. പക്ഷെ ഞാനീ നാട്ടുകാരനല്ല.
കിലുക്കാം‌പെട്ടി: കവിതയുടെ സംശയം ശരിയായ് ദുരീകരിക്കുന്നതില്‍ കവി വിജയിച്ചില്ലെന്നതുകൊണ്ടല്ലേ കവിതക്ക് കവിയില്‍ സംശയം ജനിച്ചത്? കവിക്ക് ആത്മവിശ്വാസമുണ്ട് പക്ഷെ അമിതാത്മവിശ്വാസം ഒട്ടുമില്ല. കവികള്‍ എല്ലാം ശവികളാണെന്ന് കവിതയില്‍ (ക?തയില്‍!) ഒരിടത്തും പ്രസ്താവിച്ചിട്ടില്ല. പുറത്തു വച്ച് കാണുമ്പോള്‍ ചിലപ്പോള്‍ അങ്ങനെ പറഞ്ഞെന്നും വരാം.

വേണു venu said...

ഹഹാ..മേനോനും ഒന്നൊന്നര കവി ആയല്ലോ.:)

..::വഴിപോക്കന്‍[Vazhipokkan] said...

കവനമൊരു വെല്ലുവിളിയാണന്നുള്ള സത്യം..പരമസത്യം !!

ചന്ദ്രകാന്തം said...

അപ്പോ... കവിത അത്ര പാവമല്ലാ..ല്ലേ.

kaithamullu : കൈതമുള്ള് said...

കവേ, ഇനിയും കവയ്ക്കൂ...., കവച്ചുകൊണ്ടിരിക്കൂ!
(വൃത്തം നോക്കുന്നില്ല, പോരേ?)

സു | Su said...

:)കവിയെ ശവിയെന്ന് വിളിച്ചോ? ഹിഹി.

പ്രണയം പഴത്തൊലിയാണ്. അതില്‍ത്തട്ടി മറ്റുള്ളവര്‍ വീഴുന്നത് കണ്ട് ചിരിക്കാമെന്ന് കരുതിയിരിക്കും. അത്, സംഭവിക്കാതിരിക്കുമ്പോള്‍, മടുത്ത് എണീറ്റ് പോകുമ്പോള്‍, അറിയാതെ, നമ്മളതില്‍ത്തട്ടി വീണ് നടുവൊടിയും.

(ഞാനോടി രക്ഷപ്പെട്ടു.)

Murali Menon (മുരളി മേനോന്‍) said...

നന്ദി സുല്‍.
വേണൂ: ഒന്നൊന്നരയായിട്ടെന്തു കാര്യം. കുറഞ്ഞപക്ഷം ഒരു പതിനെട്ടരയെങ്കിലും വേണ്ടേ? നന്ദി
വഴിപോക്കന്‍: മര്‍മ്മത്തില്‍ മാന്തരുത് (ദില്‍ ഹൈ കി മാന്‍‌താ നഹി എന്നു ഹിന്ദിയിലും പറയും). നന്ദി
ചന്ദ്രകാന്തം: കവിത പുലി, പക്ഷെ കവി പാവം ശവി
കൈതമുള്ള്: വൃത്തത്തില്‍ പോയിട്ട് ചതുരത്തിലും കവക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല, നന്ദി
സൂ: പഴത്തൊലിയായതുകൊണ്ടാണു ചവിട്ടി വീഴാന്‍ പോകുന്നത്. ഇപ്പോ എല്ലാവര്‍ക്കും അത് മാങ്ങാത്തൊലിയോ, തേങ്ങാക്കുലയോ ആണ്. അപ്പോ കുഴപ്പമില്ല, ഞാനോടുന്നില്ല, കാരണം ഞാനിതൊക്കെ കേള്‍ക്കേണ്ടവന്‍. സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും ഒരിക്കല്‍ കൂടി നന്ദി

നിഷ്ക്കളങ്കന്‍ said...

ഏതു ശവിയ്ക്കും കവിയ്ക്കും പ്രണയിയ്ക്കാം
ഏതു ശവിയ്ക്കും കവിയാകാന്‍ പറ്റില്ല.
ക‌വിക‌ള്‍ ശവിക‌ളാകാ‌‌റുണ്ട്.
വെ‌റും മഹാശവിക‌ളെ "കവീ"യെന്നു വിളിയ്ക്കാനും ശവിക‌ള്‍.

അതാ.. കവി മു‌രളീമേനോന്‍ വരുന്നു..
മു‌രളീമേനോന്‍ :ഡാ...ശവീ... എഴ്ന്നേറ്റ് പോഡാ ന്റെ ബ്ലോഗ്ഗീന്ന്...
പൂ‌‌ര്‍ണ്ണമായില്ല സാറെ
പ്രണയം പ്രാണനെടുക്കാനുള്ളതും കൂടിയുള്ളത്
ഞാമ്പോകുവാ...
:))

Murali Menon (മുരളി മേനോന്‍) said...

പ്രണയം പ്രാണനെടുക്കുമെന്ന സത്യം ഞാന്‍ കാണാതിരിക്കാന്‍ ശ്രമിക്കയാണു നിഷ്ക്കളങ്കാ, ഈയടുത്തിടെ കേരളത്തില്‍ സംഭവിച്ച തമിഴ്നാട്ടുകാരിയുടെ പ്രണയ സാക്ഷാത്ക്കാരം ഒരാളുടെ പ്രാണനെടുത്തുകൊണ്ടായിരുന്നുവെന്നത് നടുക്കുന്ന ഒരോര്‍മ്മയായ് പ്രണയത്തിന്റെ കറുത്ത പാടായ് അവശേഷിക്കുന്നു. ഞാനൊരു കവിയല്ലെന്ന് ബ്ലോഗിലെ എല്ലാവര്‍ക്കും അറിയാം. സത്യത്തില്‍ ഒരു സീരിയസ് എഴുത്തിനു പറ്റുന്ന മാനസികാവസ്ഥയിലല്ല ജോലി ചെയ്യുന്നത്, ഒന്നും എഴുതാതിരിക്കാന്‍ കഴിയുന്നുമില്ല, അങ്ങനെ ഉണ്ടാകുന്ന ഇത്തരം ചവറുകളെ അര്‍ഹിക്കുന്ന രീതിയില്‍ തന്നെ തള്ളിക്കളയണം എന്നേ ഞാന്‍ പറയുന്നുള്ളു. ഞാനൊന്നു നേരെയായിക്കോട്ടെ.

ഇട്ടിമാളു said...

:)

മന്‍സുര്‍ said...
This comment has been removed by the author.
മന്‍സുര്‍ said...

മുരളി ഭായ്‌...

പണ്ടു ഞാന്‍ പറഞത്‌ ഓര്‍ക്കുന്നില്ലേ....???
പ്രണയം...ഒരു തരം പ്രാണന്‍റെ അകചുരുളുകളുടെ അന്തര്‍ലീനമായ സമുച്ചയത്തിന്‍റെ വ്യവസ്ഥാപിതമായ ഒരു ആവിര്‍ഭവത്തിന്‍റെ ഉദാത്തമായ ഒരു ആശയത്തിന്‍റെ ഉപയോഗ ശൂന്യമായ ഒരു അതാണ്‌ പ്രണയം.
പ്രണയിച്ചവന്‌ പ്രണയം കയ്‌പ്പും, അക്ഷരങ്ങളിലൂടെ പ്രണയം എഴുതുന്നവന്‌ മധുരവുമത്രെ.
അപ്പോ ഇവിടെ കവിയും, കവിതയും, പ്രണയത്തിലായിരുന്നു ഏതോ ഒരു നിമിഷത്തില്‍ കവിയുടെ കഥയിലേക്കുള്ള സന്‌ച്ചാരമാവാം കവിതയെ ചൊടിപ്പിച്ചത്‌...അല്ലെങ്കിലും ഈ ശവികള്‍ ഇങ്ങിനെയാണ്‌...കവിത ക്ലിക്ക്‌ ആയില്ലെങ്കില്‍ കഥയിലേക്ക്‌ ചാടും...പിന്നെ ഇടക്ക്‌ മതിലും ചാടും..
അങ്ങിനെയുള്ള ഓരോ ചാട്ടത്തിലും ഓരോ പുതിയ കവിതകള്‍ ജനികുന്നു.
എന്തായാലും കവികള്‍ ധാരാളം ഉള്ളത്‌ കൊണ്ടു കവിത ആത്‌മഹത്യ ചെയ്യാന്‍ സാധ്യത കുറവാണ്‌.

അഭിനന്ദനങ്ങള്‍.....നന്‍മകള്‍ നേരുന്നു.


മഴത്തുള്ളികില്ലുക്കത്തിലേക്ക്‌ സ്വാഗതം
http://mazhathullikilukam.blogspot.com

എന്റെ ഉപാസന said...

മേന്‍‌നെ പ്രേമിച്ച് അവശനായ ഒരു കാലം ഉണ്ടായിരുന്നോ..?
:)
ഉപാസന

ആലപ്പുഴക്കാരന്‍ said...

:)

KuttanMenon said...

ങ്ഹാ ഹാ.. ഇതെന്നു തുടങ്ങീ ?
കൊള്ളാം.
പ്രലോഭനത്തിന്റെ പ്രതിഫലനമാണത് .. ആരാ പ്രലോഭിപ്പിച്ചത് ?

Murali Menon (മുരളി മേനോന്‍) said...

ഇട്ടിമാളുവിന്റെയും ആലപ്പുഴക്കാരന്റേയും സിംബലുകള്‍ക്ക് നന്ദി.
മന്‍സൂര്‍: കടിച്ചാല്‍ പൊട്ടാത്തതുകൊണ്ടൊന്നും വിശേഷിപ്പിക്കാന്‍ എനിക്കറിയില്ല ചങ്ങാതി
എന്റെ ഉപാസന: ഒരു കാലത്തും, ആരും പ്രേമിച്ച് അവശനായ ചരിത്രമില്ലല്ലോ സുഹൃത്തേ, അവശ കാമുകന്‍ എന്ന വിളിപ്പേര്, കള്ളവണ്ടി എന്നു തീവണ്ടിയെ വിളിക്കുന്നതുപോലെ അര്‍ത്ഥമില്ലാത്ത ഒന്നാണെന്ന് തോന്നുന്നു.
കുട്ടന്മേനോന്‍: എല്ലാം ഒടുങ്ങാനുള്ളതെന്നറിയുമ്പോള്‍ ഈ വൈകിയ വേളയിലെന്തു തുടങ്ങാന്‍? ജീവിതമെന്ന പ്രലോഭനമാണെന്റെ പ്രശ്നം. നന്ദിയെല്ലാവര്‍ക്കും

കുറുമാന്‍ said...

നിന്നെ ഞാനെങ്ങനെ പ്രണയിക്കും കവേ
നിന്റെ ഇഷ്ടത്തിനൊത്ത് വാക്കുകള്‍ വളച്ചൊടിക്കുന്നതോ പ്രണയം
പ്രണയം അക്ഷരക്കൂട്ടില്‍ അലങ്കരിക്കുന്ന നീയോ കവി?
ഒന്നെഴുന്നേറ്റു പോടാ‍ ശവീ!
ഇത് കലക്കി മുരളിയേട്ടാ.......

ഞാനാണെങ്കില്‍ പറഞ്ഞേനെ സൌകര്യമില്ലടീ ശവിണീ (ചക്കയുടെ ചവിണി അല്ല, ശവിയുടെ സ്ത്രീലിംഗം എന്താ?)

kilukkampetty said...

'എല്ലാം ഒടുങ്ങാനുള്ളതെന്നറിയുമ്പോള്‍ ഈ വൈകിയ വേളയിലെന്തു തുട
ങ്ങാന്‍? ജീവിതമെന്ന പ്രലോഭനമാണെന്റെ പ്രശ്നം.'എവടെയോ ഒരു കള്ളത്തരം .ഇപ്പോളും ഉത്തരം പൂര്‍ണ്ണമാകുന്നില്ലല്ലോ കവേ..

സഹയാത്രികന്‍ said...

ഹ...ഹ...ഹ... അടിപൊളി....

കവിതയ്ക്കും സഹിക്കുന്നതിനൊതരില്ലേ.... കവിയണെന്നു കരുതി എന്തു തോന്ന്യാസവും പറയാന്നാണോ...!

അരവിശിവ. said...

മാറിക്കെടാ ശ്ശെടാ ശവീ....

കൊള്ളാം...കവിയ്ക്ക് വട്ടാകാഞ്ഞത് കവിയുടെ ഭാഗ്യം.അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ ഭ്രാന്തുപിടിപ്പിയ്ക്കുന്ന കാര്യത്തില്‍ ഭയങ്കര താത്പര്യമാണ്.പാവം കവി..കവിത പോയാല്‍ കഥ..അല്ലാണ്ടിനിയെന്തു നോക്കാന്‍... :-)

Murali Menon (മുരളി മേനോന്‍) said...

കുറുമാന്‍, സഹയാത്രികന്‍, അരവിശിവ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

കിലുക്കാം‌പെട്ടി: ചില കള്ളത്തരങ്ങള്‍, ദൌര്‍ബ്ബല്യങ്ങള്‍ ഒക്കെയാണു സാധാരണ മനുഷ്യന്റെ ജീവിതത്തിലെ ആകെത്തുകകള്‍. അല്ലെങ്കില്‍ അവന്‍ മഹാന്മാരുടെ കാറ്റഗറിയില്‍ ഇടം കണ്ടെത്തും, കവി ഒരിക്കലും ഒരു ചട്ടക്കൂടിലൊതുങ്ങി കഴിയുന്നവനല്ലല്ലോ? അപ്പോള്‍ പിന്നെ ഈ ശവിയുടെ കാര്യം പ്രത്യേകം പറയണോ!!!!

മന്‍സുര്‍ said...

വാക്കുകളിലെ അക്ഷരങ്ങള്‍ കടിച്ചാല്‍ പൊട്ടില്ല എന്ന്‌ എനിക്കുമറിയാമായിരുന്നു മുരളിഭായ്‌...വെറുതെ ഒരു പരീക്ഷണം..ഹഹാഹഹാ ..പക്ഷേ ഇപ്പോഴും ഒരു സംശയം ബാക്കി...അല്ല ആ കമന്‍റ്റ്‌ ഞാന്‍ തന്നെയാണോ എഴുതിയ്‌...ചിലപ്പോ ഇനി ഒരിക്കല്‍ കൂടി അങ്ങിനെ കഴിഞുവെന്ന്‌ വരില്ല.....

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

താരാപഥം said...

കലക്കീണ്ട്രാ ശവീ...........അല്ല കവേ!

ഒ.ടോ. കുറുമാന്റെ സംശയത്തിന്‌ ഞാന്‍ മറുപടി പറയട്ടെ. ശവം എന്നുള്ളതിന്റെ സ്ത്രീലിംഗമാണ്‌ ശവി.

കുഞ്ഞന്‍ said...

ഓ.ടോ. മി. താരാപഥം..അതു ശരിയല്ലല്ലൊ..? ആണിന്റെയും പെണ്ണിന്റെയും മൃതശരീരത്തിനു പറയും ശവം എന്ന്. അല്ലാതെ ആണുങ്ങളുടെ ശവശരീരത്തിനുമാത്രമല്ല. പിന്നെ ശവീ എന്നുള്ളത് തൃശ്ശൂര്‍ ജില്ലയില്‍ മാത്രം ഉപയോഗിക്കുന്ന നാടന്‍ വാക്കാണ്. അതിനു പുല്ലിങ്കം സ്ത്രിലിങ്കം ഇല്ലാന്നാണു എനിക്കു തോന്നുന്നത്. കുറുമാന്‍ എവിടുത്തുകാരനാണെന്നാണു വിചാരിച്ചത്, അസ്സല്‍ തൃശ്ശൂര്‍ ജനസ്സ് (ഇരിങ്ങാലക്കുട)അങ്ങിനെ വരുമ്പോള്‍ പോപ്പിനെ കുര്‍ബ്ബാന പഠിപ്പിക്കുന്നതു പോലെയാകും കുറുമാന്റെ സംശയത്തിനുത്തരം നല്‍കിയാല്‍.. ഇത്രയും പറഞ്ഞ് ഞാന്‍ ഓടിയൊളിച്ചൂട്ടൊ..:)

Murali Menon (മുരളി മേനോന്‍) said...

ഇവിടെ കവിത ഉപേക്ഷിച്ചു പോയ ശവിയെ ഒന്നു സമാധാനിപ്പിക്കേണ്ടതിനു പകരം, അവന്‍ ആണോ പെണ്ണോ എന്നൊക്കെ നോക്കി, പറ്റുമെങ്കില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത് ഒരു പരുവമാക്കുന്നത് കണ്ടോ എന്റെ ബൂലോകരേ......
പിന്നെ പോണ പോക്കിനു ശവിയുടെ മര്‍മ്മം നോക്കി ഒരോ കുത്തും..
ദേ, താരാപഥത്തോടും, കുഞ്ഞനോടും കൂടി പറയാ, ഞാന്‍ ഈ നാട്ടുകാരനല്ല, ഞാനൊന്നും പറഞ്ഞില്ല, കണ്ടില്ല, കേട്ടില്ല, ഈ വഴി വന്നില്ല. ട്ടാ, പിന്നെ കാണാം ട്ടാ