Monday, September 17, 2007

ഞാന്‍ മലയാളി

എന്റെ നാട്
ദൈവത്തിന്റെ സ്വന്തം നാട്
ഞാനോ
ഒരതീവ ബുദ്ധിശാലി
അമേരിക്കന്‍ പരീക്ഷണങ്ങള്‍
ബഹിരാകാശ യാത്രകള്‍
എയ്ഡ്സിന്‍ പ്രതിരോധങ്ങള്‍
ഇതോ!
ഇത്ര ആനക്കാര്യം!
സാക്ഷര കേരളം
ഞാന്‍, എന്റെ ബുദ്ധി
എന്തും ചെയ്യാമെന്ന വിശ്വാസം
ലോകം എന്നിലേക്ക് ചുരുങ്ങുന്ന കാലം
നാളെ
ആരെങ്കിലും വീട്ടില്‍ വന്ന്
എന്നെ വിളിക്കാതിരിക്കില്ല

23 comments:

Murali Menon (മുരളി മേനോന്‍) said...

ഞാനൊരു മലയാളി
അതീവ ബുദ്ധിശാലി
നാളെ വീട്ടി വന്ന്
ആരെങ്കിലും വിളിക്കാതിരിക്കില്ല

ശ്രീ said...

കൊള്ളാം. നല്ല ആത്മ വിശ്വാസം തന്നെ.
:)

എന്റെ ഉപാസന said...

:)

മൂര്‍ത്തി said...

നാളെ
എന്റെ വീട്ടില്‍ നിന്ന്
ആരെങ്കിലും വന്ന്
എന്നെ കൊണ്ടുപോകാതിരിക്കില്ല.

വേറെ വേറൊരു ആംഗിള്‍...
:)

അരവിശിവ. said...

നല്ല ട്രേഡ്മാര്‍ക്ക് മലയാളി!!!!

വക്കാരിമഷ്‌ടാ said...

ഒരുമാതിരി മലയാളി :)

നാട്ടില്‍ ആരുടെ കാലുവാരാനും നാടിനു വെളിയില്‍ ആരുടെ കാലുപിടിക്കാനും മിടുക്കന്‍ (കഃട് സക്കറിയ ആണോ?)

പക്ഷേ ഒരു നൂല്‍ബന്ധം പോലുമില്ലാതെ മുണ്ട് അരയില്‍ ഉറപ്പിക്കാനും അതഴിഞ്ഞ് പോകാതെ കിടന്നുറങ്ങി അഴിഞ്ഞ് പോവാതെ തന്നെ എഴുന്നേല്‍ക്കാനും കഴിവുള്ളവന്‍ ഈ ലോകത്ത് വേറേ ആരുമില്ല.

പിന്നെ തോര്‍ത്തുകൊണ്ടുള്ള തലേക്കെട്ടും.

ചോപ്പ് said...

ഇനിയെന്തു പറയാനാ
വക്കാ‍രി പറഞ്ഞില്ലെ

കുഞ്ഞന്‍ said...

പണ്ടു സര്‍ക്കാര്‍ ജോലി കിട്ടുമെന്നു വിചാരിച്ച്,മറ്റുള്ളതെല്ലാം പുശ്ചത്തോടേ നോക്കിയിരുന്ന ഞാന്‍, വിധിയുടെ വിളയാട്ടം കൊണ്ടു സ്വകാര്യയുദ്യോഗസ്ഥന്റെ കാര്യക്കാരനാവേണ്ടി വന്നു.വയസ്സു 36 കഴിഞ്ഞിട്ടും, ഇനിയും ഒരു വിളിയൊച്ചയ്ക്കു വേണ്ടി കാതോര്‍ക്കുന്നുണ്ടൊയെന്ന സംശയമുണ്ട്.
(ഇന്നു മനോരമ പത്രത്തില്‍ മലയാളിയെ പറ്റി ലേഖനമുണ്ട്)

Murali Menon (മുരളി മേനോന്‍) said...

വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ച ശ്രീ, മൂര്‍ത്തി, അരവി, വക്കാരി, ചോപ്പ്, കുഞ്ഞന്‍ എന്നിവര്‍ക്കും, ചിരി സിംബലിട്ട എന്റെ ഉപാസനക്കും നന്ദി അറിയിക്കുന്നു.
സസ്നേഹം

kilukkampetty said...
This comment has been removed by the author.
kilukkampetty said...

ലോകം മലയാളിയിലേക്കു ചുരുങ്ങുന്ന കാലം വിദൂരം അല്ല.വിളിക്കും എന്ന പ്രതിക്ഷ ശരിയാകും.എന്താ നമ്മുടെ മലയാളം ബ്ലോഗിന്റെ ഒരു സംബത്ത്.ഞാന്‍ എഴുത്തുകാരി ഒന്നും അല്ല.എല്ലാം വായിക്കനുള്ള ആക്രാന്തം മൂത്ത് ബ്ലോഗില്‍ ചാടി കേറിയതാ.വീണ്ടും എഴുതാം.

Murali Menon (മുരളി മേനോന്‍) said...

കിലുക്കാം‌പെട്ടിയുടെ കമന്റിനു നന്ദി. (ആദ്യം ഇട്ടിരുന്ന കമന്റ് കണ്ടപ്പോള്‍ മനസ്സിലായി അത് മറ്റാരുടേയോ പോസ്റ്റിനു വേണ്ടി ഇടേണ്ടതായിരുന്നെന്ന്. അതുകൊണ്ടാണു മൌനം പലിച്ചത്). സന്തോഷം. എഴുത്തുകാരായിട്ടല്ലല്ലോ ബൂലോകത്ത് എല്ലാവരും എഴുതുന്നത്. എഴുതി തെളിയാനുള്ള ഒരു വേദി കൂടിയാണിത്. കിലുക്കാം‌പെട്ടിയുടെ ജീവിതത്തിലേക്കൊന്നു തിരിഞ്ഞുനോക്കിയാല്‍ എന്തെല്ലാമുണ്ടാവും പെറുക്കിയടുക്കാന്‍. ഒന്നൊന്നായ് കുറിച്ചിടൂ, വായിക്കാനൊരുപാടുപേര്‍ കാണും

പ്രദീപ് said...

ഇതേ ആത്മവിസ്വാസമ്ല്ലെ ഇതു എഴുതാന്‍ പ്രേരിപ്പിച്ചതും ഇവിടെ എനിക്കു ഒരു കമന്റ് ഇടാന്‍ കാരണമായതും

Murali Menon (മുരളി മേനോന്‍) said...

സന്ദര്‍ശനത്തിനും കമന്റിനും നന്ദി പ്രദീപ്

kilukkampetty said...

എന്റെ പോസ്റ്റ് ഒന്നു വയിക്കണേ..............

മന്‍സുര്‍ said...

മുരളി ഭായ്‌...
ഞാനുമൊരു മലയാളി..
ഇവിടെ നമ്മള്‍ മലയാളി
നാട്ടില്‍ നമ്മള്‍ മലയാളി
മറുനാട്ടില്‍ നമ്മള്‍ മറുനാടന്‍ മലയാളി
ഇന്ത്യക്കാരന്‍ എന്ന്‌ പറഞാല്‍ അറിയാത്തവര്‍
അറിയുന്നു ഇന്നീ മലയാളിയെ....
കേമന്‍ കെങ്കേമന്‍ ഇവന്‍ മലയാളി


നന്‍മകള്‍ നേരുന്നു

Murali Menon (മുരളി മേനോന്‍) said...

നന്ദി മലയാ‍ളി മന്‍സൂര്‍ - അല്ല മറുനാടന്‍ മലയാളി മന്‍സൂര്‍
സ്നേഹപൂര്‍വ്വം
മറ്റൊരു മറുനാടന്‍ മലയാളി

kilukkampetty said...

നന്ദി ഒരുപാട്.കണ്ണു നിറഞ്ഞു പോയി.

ആവനാഴി said...
This comment has been removed by the author.
ആവനാഴി said...

ഞാനെത്രബുദ്ധിമാന്‍! നീവെറും മണ്ടന്‍
ലോകമെന്നില്‍ത്തിരിഞ്ഞീടുന്നു മന്ദം
അതിനാലോളിച്ചൊളിച്ചാണെന്‍ നടപ്പേ‍
ആരേലുംവന്നെന്നെ തട്ടിക്കൊണ്ടോവേ!‍

20/9/07 3:32 PM

Murali Menon (മുരളി മേനോന്‍) said...

അപ്പോളാവനാഴിയാണു സത്യത്തില്‍ ഞാന്‍ മലയാളി എന്നത് പൂര്‍ത്തിയാക്കിയത്... സന്തോഷം

SHAN ALPY said...

നമുക്കു മറക്കതിരിക്കുക
വീണ്ടും വ്രതശുദ്ധിയുടെ നാളുകള്
നേരുന്നു നന്മകള്...

Murali Menon (മുരളി മേനോന്‍) said...

സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി ഷാന്‍