Tuesday, August 15, 2006

ബ്ലോഗിനെക്കുറിച്ച്

ബ്ലോഗിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് മൂളാന്‍ തോന്നിയതിപ്രകാരമാണ്:

കൈതപൂക്കും കുന്നിന്‍ നെറുകയില്‍
കവിത മൂളി കറങ്ങിത്തിരിഞ്ഞ നാള്‍
ജീവിതത്തിന്‍ കനല്‍ക്കാറ്റടിച്ചവര്‍
ജന്മനാടിനുമപ്പുറം വീണവര്‍
ഇന്നിതായീ മുറ്റത്തു കൂടി നാം
നഷ്ടമായൊരു കാലത്തെ നേടുവാന്‍
നമുക്കിഷ്ടമായൊരു കാലത്തെയോര്‍ക്കുവാന്‍
നമുക്കിഷ്ടമായൊരു കാലത്തെയോര്‍ക്കുവാന്‍

5 comments:

വല്യമ്മായി said...

നല്ല വരികള്‍
എന്നും കൂട്ടായി ഉണ്ടാകാം

വളയം said...

നഷ്ടമായതോര്‍ത്ത്, ഇഷ്ടമായതു ചെയ്യുവാന്‍....

Murali K Menon said...

ഗൃഹാതുരത്തം അനുഭവിക്കുന്ന പ്രവാസികള്‍ എന്നും ഒന്നാണ്. നമ്മളൊന്നാണ്.....നന്ദിയോടെ, വീണ്ടും വരുന്നതുവരെ കാത്തിരിക്കാം.

Unknown said...

കണ്ണടച്ചാല്‍ ഒഴുകുന്ന പുഴയും വയലുകളും ചെവിയില്‍ കുയിലിന്റെ പാട്ട്, ഓര്‍മ്മയില്‍ വാട്ടിയ വാഴയിലയുടെ ഗന്ധം.എന്റെ പ്രിയ നാടേ.. നീ എന്റെ ഉള്ളില്‍ ജീവിക്കുന്നു. അല്ല ഞാന്‍ എവിടെയായാലും നിന്റെ ഗന്ധം ശ്വസിക്കുന്നു, നിന്റെ മടിയില്‍ ഉറങ്ങുന്നു.

“അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതുസ്വര്‍ഗ്ഗം വിളിച്ചാലും...” (കൈത്തിരീ ആ മുഴങ്ങുന്ന ശബ്ദം ചെവിയില്‍ അലയടിക്കുന്നു :-))

മുരളിയേട്ടാ... നല്ല വരികള്‍! ഇഷ്ടമായി!

Murali K Menon said...

ദില്‍ബാസുരന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ്. നാടിനെ ഓര്‍മ്മിക്കുന്ന മനസ്സിന്റെ ഈ കുളിര്‍മ്മയാണ് നമ്മുടെ ജീവിതത്തിന്റെ ആകെത്തുക എന്നു തോന്നുന്നു. ഒരു പക്ഷെ ഓരോ പ്രഭാതവും നമ്മളെ വരവേല്‍ക്കുന്നത്, നാളെയെങ്കിലും കുട്ടിക്കാലം തിമിര്‍ത്തു നടന്ന ആ നാട്ടിന്‍പുറത്ത് നമുക്ക് സ്വസ്ഥമായ് നമ്മുടെ നാടന്‍പാട്ടും, കവിതയും മൂളി നടക്കാന്‍ ആവുമെന്ന പ്രതീക്ഷയാണ്. അല്ലാതെ ഒരു ജീവിതം ജീവിച്ചു തീര്‍ക്കുന്നതിനെക്കുറിച്ച് ഓര്ക്കാന്‍ കഴിയുന്നില്ല. എല്ലാ ഭാവുകങ്ങളും. സ്വന്തം