രണ്ടു ദിവസം മുമ്പ് ഞാന്‍ എറണാകുളത്ത് പോയപ്പോള്‍ ഫെയര്‍ ഫാര്‍മയിലെ ശ്രീ മജീദുമായ് സംസാരിക്കാന്‍ ഇടയായി. ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ ശ്രീ എം.പി. നാരായണപിള്ള ധനം മാസികയില്‍ എഴുതിയ “എയ്ഡ്സ് രോഗികളെ കൊല്ലാനുള്ള ലൈസന്‍സ് അലോപ്പതി ഡോക്ടര്‍മാര്‍ക്കു മാത്രമേയുള്ളു” എന്ന ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചത് ശ്രീ മജീദിന്റെ പുതിയ കണ്ടുപിടുത്തമായ ഇമ്യൂണോക്യൂര്‍ എന്ന ആയുര്‍വ്വേദ മരുന്നിനെ കുറിച്ചായിരുന്നു. അതുകൊണ്ടു തന്നെ മജീദിനെ പരിചയപ്പെടണമെന്നും കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്നുമൊക്കെ ഞാന്‍ വിചാരിച്ചിരുന്നു. പിന്നീട് അദ്ദേഹവുമായ് അടുത്ത പരിചയം സമ്പാദിക്കാന്‍ എനിക്ക് സാധിച്ചു. നമ്മള്‍ മലയാളികളില്‍ ഭൂരിഭാഗവും ക്രാബ് സിന്‍ഡ്രോം ബാധിച്ചവരായതുകൊണ്ട് ആരുടെ പരീക്ഷണങ്ങളും, വിജയങ്ങളും അത്ര പെട്ടെന്നൊന്നും അംഗീകരിച്ചുകൊടുക്കാന്‍ നമുക്ക് മനസ്സുണ്ടാവുകയില്ല. ഞാനും അത്തരത്തില്‍ പെട്ട ഒരാളായതുകൊണ്ട് മജീദിന്റെ അവകാശവാദങ്ങളൊന്നും അത്ര പെട്ടെന്ന് അംഗീകരിച്ചുകൊടുക്കാന്‍ എന്റെ മനസ്സ് എളുപ്പത്തില്‍ വഴങ്ങിയിരുന്നില്ല. പക്ഷെ കേരളത്തിലെ ആദ്യത്തെ എയ്ഡ്സ് രോഗിയായ ചിത്രയുടെ കുഞ്ഞ് ജനിച്ചത് HIV പോസിറ്റീവ് ആയിട്ടാണ്. കൂടിയാല്‍ 3 മാസം ജീവിച്ചിരിക്കാനേ സാദ്ധ്യതയുള്ളുവെന്ന് അലോപ്പതി ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അവരുടെ മൊത്തം ചികിത്സയും ഏറ്റെടുത്ത് നടത്താന്‍ തയ്യാറായ മജീദ് വളരെ സംതൃപ്തിയോടെ അറിയിക്കുന്നു, ചിത്രയുടെ കുഞ്ഞ് പ്രിയങ്ക ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നുവെന്ന്. അപ്പോള്‍ സ്വാഭാവികമായും ചോദിക്കാവുന്നത് ചിത്രയെന്തുകൊണ്ട് മരിച്ചു എന്നാണ്. അതൊക്കെ ഒരു സിനിമയിലെ അധോലോക പ്രവര്‍ത്തനങ്ങളേക്കാള്‍ ഭീകരതയോടെ അലോപ്പതി ലോകം അദ്ദേഹത്തിനു നല്കിയ പേടി സ്വപ്നങ്ങള്‍ വിവരിക്കുമ്പോള്‍ നടുക്കം നമ്മളേയും ബാധിക്കുന്നു. അതൊക്കെ കൂടുതല്‍ വിശദമാക്കുന്ന ഒരു പുസ്തകം നിശാഗന്ധി പബ്ലിക്കേഷന്‍- ഇവിടെ സത്യം നിലവിളിക്കുന്നു - എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നു. ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകനായിരുന്ന ജോജിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ദിവംഗതനായ പ്രൊഫ:എം.എന്‍. വിജയനാണ് അവതാരികയെഴുതിയിരിക്കുന്നത്.
ശ്രീ മജീദിന്റെ മരുന്നുകളൊക്കെ അലോപ്പതിയില്‍ മാറാരോഗങ്ങള്‍ എന്ന് മുദ്രകുത്തിയവക്കുള്ളതാണ്. ഉദാഹരണത്തിന്, എയ്ഡ്സ്, റുമാറ്റിക് ആര്‍ത്രൈറ്റ്സ്, ക്യാന്‍സര്‍, മുതലായവ. ഉത്തരവാദപ്പെട്ടവരുടെ മുന്നില്‍ HIV തന്റെ ശരീരത്തില്‍ കുത്തുവെക്കുന്നതിനു പോലും വെല്ലുവിളി നടത്തിയ ഈ മനുഷ്യനെ നമുക്കെങ്ങനെ അവഗണിക്കാനാവും. മരുന്നുകളൊക്കെ തടയുവാന്‍ അലോപ്പതിലോകം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടത് മൂന്നു മാസത്തിനുള്ളില്‍ മരുന്നുകളെ കുറിച്ച് പഠിച്ച് അതിന്റെ ഗുണനിലവാരം സുപ്രീം കോടതിയെ അറിയിക്കുവാനാണ്. അതിനുശേഷം പുഴയിലെ വെള്ളം പാലത്തിനടിയിലൂടെ എത്രയോ വട്ടം ഒഴുകിയിരിക്കുന്നു. ആര്‍, ആരെ സംരക്ഷിക്കുന്നുവെന്നത് ഇന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്നു.
എയ്ഡ്സിനും, ക്യാന്‍സറിനും ഒരേ മരുന്നുകള്‍ നല്കിക്കൊണ്ട് മരിക്കുന്നവനോട് യാതൊരു കാരുണ്യവും കാണിക്കാതെ അലോപ്പതി ലോകം കോടികള്‍ ഉണ്ടാക്കുന്നത് ആധുനിക വിദ്യാഭ്യാസം നേടിയെന്ന് അഹങ്കരിക്കുന്ന നമ്മളെല്ലാം സംതൃപ്തിയോടെ നോക്കി കാണുന്നുവെന്നത് ഒരു പക്ഷെ പ്രകൃതിയുടെ വികൃതിയായിരിക്കാം.
ചില വേറിട്ട ചിന്തകള്‍ നമുക്കീ ലേഖനത്തില്‍ വായിക്കാം.